ഓക്സിജന്റെ കേരളത്തിലെ 35മത്തെ ഷോറൂം കോതമംഗലത്ത് പ്രവർത്തനമാരംഭിച്ചു. കോതമംഗലം MLA ആന്റണി ജോൺ ഷോറൂം ഉദ്ഘാടനം ചെയ്തു. എല്ലാ ദേശീയ-അന്തർദേശീയ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളും ഷോറൂമിൽ ലഭ്യമാക്കിയിട്ടുണ്ട്. ഓണത്തിനോടനുബന്ധിച്ച് ഓരോ പർച്ചേസിനും ക്യാഷ്ബാക്ക് ഓഫറുകൾ ഒരുക്കിയിട്ടുണ്ടെന്ന് സി ഇ ഒ ഷിജോ കെ. തോമസ് പറഞ്ഞു. ചടങ്ങിൽ മുൻ മന്ത്രി TU കുരുവിള , മുനിസിപ്പൽ ചെയർമാൻ കെ.കെ ടോമി, ഷിജി ജോർജ്ജ് തുടങ്ങിയവർ പങ്കെടുത്തു.