impex2-0

TAGS

പ്രമുഖ മുന്‍നിര കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് ബ്രാൻഡായ ഇംപെക്‌സ് , 75 ഇഞ്ച്‌ വലിപ്പമുള്ള ഗൂഗിള്‍ ടി. വി. പുറത്തിറക്കി.  കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മൈജി മാനേജിംഗ് ഡയറക്ടര്‍ എ. കെ. ഷാജി ലോഞ്ചിങ് നിര്‍വഹിച്ചു. Evo Q സീരീസിന് കീഴിൽ പുറത്തിറങ്ങിയ പുതിയ ഗൂഗിൾ ടിവികൾ 4K LED, QLED എന്നീ ഡിസ്പ്ലേകളിൽ പുതിയ ഫീച്ചറുകളോടെ പതിനൊന്ന് മോഡലുകളിലാണ് ഇംപെക്‌സ് അവതരിപ്പിക്കുന്നത്. 32 ഇഞ്ച് മുതൽ 75 ഇഞ്ച് വരെയുള്ള അളവുകളിലാണ് ഇംപെക്‌സ് വിവിധ മോഡൽ ഗൂഗിൾ ടിവികൾ പുറത്തിറക്കുന്നത്