സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഗ്രാമിന് 5625 രൂപയും പവന് 45000 രൂപയുമാണ് ഇന്നത്തെ സ്വര്‍ണവില. നാണ്യപ്പെരുപ്പം സംബന്ധിച്ച അമേരിക്കന്‍ കേന്ദ്ര ബാങ്ക് ഡേറ്റ പുറത്തുവന്നതോടെയാണ് സ്വര്‍ണവില വീണ്ടും കുതിച്ചത്. രാജ്യാന്തരമാര്‍ക്കറ്റിലും സ്വര്‍ണത്തിന് റെക്കോര്‍ഡ് വിലയാണ്.
ഒരുമാസത്തിനിടെ സ്വര്‍ണം പവന് 3600 രൂപയാണ് കൂടിയത്. 44240 രൂപയിലെത്തിയതായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന വില. രാജ്യാന്തരവിപണിയില്‍ 31.100 മില്ലിഗ്രാം വരുന്ന ഒരു ഒൗണ്‍സ് സ്വര്‍ണത്തിന് 2026 ഡോളര്‍വരെ വിലയെത്തിയതോടെയാണ് ആഭ്യന്തരവിപണിയിലും വിലവര്‍ധനയുണ്ടായത്.
2007ല്‍ പവന് പതിനായിരം രൂപയുണ്ടായിരുന്ന സ്വര്‍ണത്തിനാണ് ഇന്ന് നാള്‍ക്കുനാള്‍ വില വര്‍ധനയുണ്ടാകുന്നത്. സ്വര്‍ണത്തില്‍ നിക്ഷേപിച്ചാല്‍ നഷ്ടമുണ്ടാകില്ലെന്ന വിശ്വാസം ജനങ്ങള്‍ക്കിടയില്‍ ശക്തമാണെങ്കിലും ആഭരണവ്യപാരത്തില്‍ കുറവുണ്ടായതായാണ് വ്യപാരികള്‍ പറയുന്നത്. പവന് 42000രൂപ കടന്നതോടെ സാധാരണക്കാരന് വാങ്ങാന്‍ കഴിയാത്തതരത്തിലേക്ക് സ്വര്‍ണം മാറുകയായിരുന്നു. വില കൂടിയിട്ടും പഴയ സ്വര്‍ണം വില്‍ക്കാനെത്തുന്നവര്‍ വിരളമാണെന്നതും ഈ ന്യായത്തിന് തെളിവായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മധ്യവര്‍ഗത്തിന് മുകളിലുള്ളവര്‍ ഇനിയും മികച്ചവിലയിലേക്ക് സ്വര്‍ണം കുതിക്കുമെന്ന കണക്കുകൂട്ടലില്‍ കയ്യിലുള്ള സ്വര്‍ണം കരുതിവച്ചിട്ടുണ്ടെന്നും സ്വര്‍ണവ്യാപാര രംഗത്തെ പ്രമുഖര്‍ അനുമാനിക്കുന്നു.
Gold price hits record high