vanithaveedwb

TAGS

മികച്ച വീട് ഒരുക്കാൻ സഹായിക്കുന്ന അറിവുകളും കാഴ്ചകളുമായി 'വനിത വീട്' പ്രദർശനത്തിനു തിരുവനന്തപുരത്ത് തുടക്കമായി. തൈക്കാട് പൊലീസ് പരേഡ് ഗ്രൗണ്ടിൽ മന്ത്രി ആന്റണി രാജു പ്രദർശനം ഉദ്ഘാടനം ചെയ്തു. വനിത വീട്' മാസിക ഒരുക്കുന്ന പ്രദർശനത്തിൽ പ്രമുഖ കമ്പനികളുടേതായി നൂറോളം സ്റ്റാളുകൾ ആണ് ഉള്ളത്. ശുചിമുറി അപ്പാടെ മാറ്റുന്ന ഫ്രീ സ്റ്റാൻഡിങ് അക്രിലിക് ബാത് ടബും മഞ്ഞും മഴയും പൊഴിയുന്ന സ്മാർട് എൽഇഡി ഷവറും ഉൾപ്പെടെ ഉള്ള വിസ്മയ കാഴ്ചകളാണ് സെറ സ്റ്റാളിൽ ഉള്ളത്. നവംബർ ഒന്നുവരെ രാവിലെ 11മുതൽ രാത്രി എട്ടുവരെ പ്രദർശനം കാണാം. പ്രവേശനം സൗജന്യം.