iim-rate-t

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളില്‍ പഠനത്തിന് ഇത്തവണ ചെലവേറും. ഫീസ് 17 ശതമാനംവരെ ഉയര്‍ത്താനാണ് ഐഐഎമ്മുകളുടെ തീരുമാനം.  

 

രാജ്യത്തെ ഏറ്റവും മുന്തിയ മാനേജ്മെന്റ് പഠന സൗകര്യങ്ങളൊരുക്കുന്നതാണ് ഐഐഎമ്മുകള്‍. ഉന്നതനിലവാരം പുലര്‍ത്തുന്ന ബെംഗളൂരു,  കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നിവയ്ക്കുപുറമെ റോത്തക്, റാഞ്ചി, ട്രിച്ചി, ഉദയ്പൂര്‍, അമൃത്‌സര്‍ എന്നിവിടങ്ങളിലെ ഇന്‍സ്റ്റിറ്റ്യൂട്ടുകളും നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. 

 

2018–20 വര്‍ഷത്തേക്കുള്ള പ്രവേശനത്തില്‍ വിവിധ കോഴ്സുകള്‍ക്ക് അഞ്ചുമുതല്‍ 17 ശതമാനം വരെ ഫീസ് വര്‍ത്തിപ്പിക്കാനാണ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ തീരുമാനം. അതായത് ഏകദേശം എണ്‍പതിനായിരം മുതല്‍ 2 ലക്ഷം വരെ വര്‍ധന. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനച്ചെലവ് കൂടിയതാണ് കാരണമായി പറയുന്നത്.  അഹമ്മദാബാദ് ഐഐഎമ്മില്‍ ഇനി മുതല്‍ 22 ലക്ഷം രൂപയായിരിക്കും ഫീസ്. ഐഐഎം ബെംഗളൂരുവില്‍ 19.5 ലക്ഷമായിരുന്നത് 21 ലക്ഷമാകും. കൊല്‍ക്കത്തയും 1 ലക്ഷം രൂപ കൂട്ടി 21 ലക്ഷമാക്കി. അതേസമയം, റോത്തക്കില്‍ ഏഴുശതമാനത്തിന്റെ വര്‍ധന വരുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.