Mumbai: Bollywood actor Shahrukh Khan during his birthday celebrations at a hotel in Mumbai on Monday. PTI Photo by Mitesh Bhuvad (PTI11_2_2015_000214A)

Mumbai: Bollywood actor Shahrukh Khan during his birthday celebrations at a hotel in Mumbai on Monday. PTI Photo by Mitesh Bhuvad (PTI11_2_2015_000214A)

ചൂടപ്പം പോലെയായിരുന്നു അക്കാലത്ത് ഹ്യുണ്ടായി സാൻട്രോ കാർ വിറ്റഴിഞ്ഞത്. വിൽപ്പനയിൽ സ്ഥിരത പ്രകടിപ്പിച്ച വാഹനം. മികച്ച ജനകീയ കാറുകളിലൊന്ന്. എന്നിട്ടും പെട്ടെന്നൊരു സുപ്രഭാതത്തിൽ ഈ മോഡൽ പിൻവലിച്ചതെന്തിനെന്ന ചോദ്യം അന്നും ഇന്നും വാഹനപ്രേമികൾക്കുണ്ട്. ആ ചോദ്യത്തിനുള്ള ഉത്തരവുമായി വന്നത് മറ്റാരുമല്ല, സാക്ഷാൽ ഷാരൂഖ് ഖാൻ തന്നെയാണ്. 

 

പതിനാലാമത് ഡൽഹി ഓട്ടോ എക്സ്പോ വേദിയിലായിരുന്നു ഹ്യുണ്ടായി കമ്പനിയുടെ ബ്രാൻഡ് അംബാസഡർ കൂടിയായ താരം ആ കാരണം വെളിപ്പെടുത്തിയത്. യാത്രക്കാരുടെ സുരക്ഷയ്ക്കു ഊന്നൽ നൽകുന്ന വാഹനങ്ങൾ നിരത്തിലിറക്കുന്നതിന്റെ ഭാഗമായാണ് അന്ന് സാൻട്രോ പിൻവലിച്ചതെന്നു നടൻ പറഞ്ഞു. രൂപഭംഗി, സുരക്ഷസൗകര്യങ്ങൾ, സാങ്കേതിക വിദ്യ എന്നിവയുടെ മികവ് ഉയർത്തുന്നതിനൊപ്പം യാത്രക്കാരുടെ സുരക്ഷയും കൂടി ഉറപ്പാക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നു ഷാരൂഖ് വിശദീകരിച്ചു. 

 

1998 ൽ ഇന്ത്യൻ വിപണിയിലെത്തിയ സാൻട്രോ വളരെ വേഗത്തിലായിരുന്നു മാരുതി സുസുക്കിയ്ക്കു വെല്ലുവിളിയായത്. പതിനാറു വർഷങ്ങൾ നിരത്തിൽ വിലസിയ ശേഷമായിരുന്നു പിൻവാങ്ങൽ. 2014 ൽ സാൻട്രോയുടെ പിൻമാറ്റം ഏറെ ചർച്ചയായിരുന്നു. ഒരു മാസം ഏകദേശം 2000 യൂണിറ്റ് എന്ന നിലയിലായിരുന്നു അന്ന് ഈ മോഡൽ വിറ്റു പോയിരുന്നത്.