gold-04

സംസ്ഥാനത്ത് സ്വർണവില റെക്കോര്‍ഡ് ഭേദിച്ച് കുതിപ്പ് തുടരുന്നു.  ഗ്രാമിന് 40 രൂപ കൂടി 10,320 രൂപയായി. പവന് 320 രൂപ കൂടി 82560 രൂപയായി.  ആഗോളവിപണിയിലും സ്വർണവില കുതിക്കുകയാണ്. ഈമാസം 1 മുതൽ ഇന്ന് വരെ പവന് 4920 രൂപയുടെ വര്‍ധനയാണ്  രേഖപ്പെടുത്തിയത്. 

അതേസമയം, പുതിയ ജിഎഎസ്ടി നിരക്കുകള്‍ നടപ്പില്‍ വന്നതിന് ശേഷമുള്ള ആദ്യദിനം ഓഹരിവിപണിയില്‍ ഇടിവ്. സെന്‍സെക്സ് തുടക്കത്തില്‍ 387 പോയിന്‍റ് ഇടിഞ്ഞു. നിഫ്റ്റി 106 പോയിന്റും ഇടിഞ്ഞു. എന്നാല്‍ പിന്നീട് വിപണി കരകയറി.  

നിഫ്റ്റിയിൽ ഐടി ഓഹരികൾക്കാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിടുന്നത്. ടി.സി.എസ്, ഇൻഫോസിസ്, വിപ്രോ, എച്ച്.സി.എൽ എന്നീ കമ്പനികളിൽ കടുത്ത വിൽപന സമ്മർദം നേരിടുന്നുണ്ട്. 

ENGLISH SUMMARY:

Gold prices in Kerala continue their record-breaking surge. The price rose by ₹40 per gram to reach ₹10,320, while the price of a sovereign (pavan) increased by ₹320 to ₹82,560. Globally too, gold prices are soaring. Since the beginning of this month, the price of a sovereign has increased by ₹4,920.