**EDS: FILE PHOTO** New Delhi: In this Tuesday, Oct. 29, 2024 file image, Gold ornaments on display at a jewellery showroom, in New Delhi. Gold prices inched closer to the psychological mark of Rs 1 lakh per 10 grams as the bullion rates surged Rs 1,650 in the national capital on Monday, April 21, 2025, on weak dollar and uncertainties over US-China trade war driving demand. (PTI Photo/Arun Sharma) (PTI04_21_2025_000240B)

TOPICS COVERED

സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസമായി കേരളത്തില്‍ സ്വര്‍ണ വിലയില്‍  വന്‍ഇടിവ്. വ്യാഴാഴ്ച പവന് 1,560 രൂപ കുറഞ്ഞ് 68,800 രൂപയിലേക്ക് എത്തി. ഗ്രാമിന് 195 രൂപ കുറഞ്ഞ് 8,610 രൂപയാണ് ഇന്നത്തെ വില. ഏപ്രില്‍ 11 ന് ശേഷം ആദ്യമായാണ് സ്വര്‍ണ വില 69,000 രൂപയ്ക്ക് താഴെ എത്തുന്നത്. ഏഴു ദിവസത്തിനിടെ 4,160 രൂപയുടെ കുറവാണ് സ്വര്‍ണ വിലയിലുണ്ടാകുന്നത്. 

രാജ്യാന്തര സ്വര്‍ണ വില കുറയുന്നതാണ് കേരളത്തിലും വില കുറയുന്നതിന്‍റെ കാരണം. ലോകത്തെ വലിയ സാമ്പത്തിക ശക്തികളായ യുഎസും ചൈനയും താരിഫ് കുറയ്ക്കാന്‍ തീരുമാനിച്ചതോടെ വ്യാപാര യുദ്ധ ആശങ്കകള്‍ കുറഞ്ഞതാണ് രാജ്യാന്തര വിലയെ സ്വാധീനിച്ചത്. ഇന്നലെ രാവിലെ 3,225 ഡോളറിലായിരുന്ന സ്വര്‍ണ വില ഇന്ന് 3,139 ഡോളറിലേക്ക് താഴ്ന്നു. ഈ കുറവ് കേരളത്തിലും പ്രതിഫലിച്ചു. 

ഡോളറിെനതിരെ 30 പൈസ ഇടിവിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. രൂപയുടെ ഇടിവ് കേരളത്തില്‍ ലഭിക്കേണ്ട വില കുറവിനെ സ്വാധീനിച്ചു. രൂപ നിലമെച്ചപ്പെടുത്തിയിരുന്നെങ്കില്‍ ഇതിലും കുറവ് സ്വര്‍ണ വിലയിലുണ്ടാകുമായിരുന്നു. 

ഇന്നത്തെ വിലയില്‍ 10 ശതമാനം പണിക്കൂലിയുള്ള ഒരു പവന്‍ ആഭരണം വാങ്ങാന്‍ 78,100 രൂപയോളം ചിലവാക്കണം. സ്വർണത്തിന്‍റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവ ചേർത്തുള്ള വിലയാണിത്.  സ്വർണാഭരണത്തിന്‍റെ ഡിസൈൻ അനുസരിച്ചാകും പണിക്കൂലി ചുമത്തുക. 5, 10 ശതമാനം പണിക്കൂലിയിൽ സാധാരണ സ്വർണാഭരണം ലഭിക്കും.

ENGLISH SUMMARY:

Gold prices in Kerala dropped significantly, bringing relief to buyers. On Thursday, the price fell by ₹1,560 per sovereign to ₹68,800 — the first time since April 11 that prices dipped below ₹69,000. A total drop of ₹4,160 was recorded in just seven days.