**EDS: FILE PHOTO** New Delhi: In this Tuesday, Oct. 29, 2024 file image, Gold ornaments on display at a jewellery showroom, in New Delhi. Gold prices inched closer to the psychological mark of Rs 1 lakh per 10 grams as the bullion rates surged Rs 1,650 in the national capital on Monday, April 21, 2025, on weak dollar and uncertainties over US-China trade war driving demand. (PTI Photo/Arun Sharma) (PTI04_21_2025_000240B)

**EDS: FILE PHOTO** New Delhi: In this Tuesday, Oct. 29, 2024 file image, Gold ornaments on display at a jewellery showroom, in New Delhi. Gold prices inched closer to the psychological mark of Rs 1 lakh per 10 grams as the bullion rates surged Rs 1,650 in the national capital on Monday, April 21, 2025, on weak dollar and uncertainties over US-China trade war driving demand. (PTI Photo/Arun Sharma) (PTI04_21_2025_000240B)

തുടര്‍ച്ചയായി രാജ്യാന്തര സ്വര്‍ണ വിലയിലുണ്ടാകുന്ന കുറവ് കേരളത്തിലും  പ്രകടമാണ് . യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തില്‍ ഇളവുവന്നതും ഡോളര്‍ ശക്തിപ്പെടുന്നതുമെല്ലാമാണ് രാജ്യാന്തര വിലയെ തളര്‍ത്തുന്നത്. ഒരിക്കല്‍ പിടിവിട്ട സ്വര്‍ണവില താഴുന്നത് കാണുമ്പോള്‍ ആശ്വാസമാണ്. പക്ഷേ എത്രനാള്‍ എന്ന ചോദ്യം എല്ലാവരിലും ഉണ്ട്. എന്നാല്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് പ്രതീക്ഷയേകി സ്വര്‍ണവില ഇനിയും താഴോട്ടെതത്തുമാണ് സ്വർണ്ണ ഖനി കമ്പനികള്‍ പറയുന്നത്. 

അടുത്ത 12 മാസത്തിനുള്ളിൽ സ്വർണ്ണ വിലയിൽ വലിയ ഇടിവ് പ്രതീക്ഷിക്കുന്നതായി കസാഖ് സ്വർണ്ണ ഖനി കമ്പനിയായ സോളിഡ്‌കോർ റിസോഴ്‌സസ് പി‌എൽ‌സി സിഇഒ അവകാശപ്പെടുന്നുണ്ട്. 12 മാസത്തിനുള്ളിൽ രാജ്യാന്തര സ്വര്‍ണവില 2,500 ഡോളറായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം റോയിറ്റേഴ്സിനോട് പറഞ്ഞു. രാജ്യാന്തര വില നിലവില്‍ 3292 ഡോളറിലാണ്. അതേസമയം 1,800– 1,900 ഡോളര്‍ എന്ന നിലയിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് കസാക്കിസ്ഥാനിലെ രണ്ടാമത്തെ വലിയ സ്വർണ്ണ ഖനി കമ്പനിയായ സോളിഡ്‌കോറിന്റെ നെസിസ് പറഞ്ഞു.

ഇന്ന് തിങ്കളാഴ്ച പവന് 520 രൂപ കുറഞ്ഞ് സംസ്ഥാനത്തെ സ്വര്‍ണവില 71,520 രൂപയിലേക്ക് എത്തിയിരുന്നു. ഒരാഴ്ചയ്ക്ക് ശേഷമാണ് സ്വര്‍ണ വില 72,000 രൂപയ്ക്ക് താഴേക്ക് എത്തുന്നത്. ഏപ്രില്‍ 22 ന് രേഖപ്പെടുത്തിയ 74,320 രൂപയുടെ സര്‍വകാല ഉയരത്തില്‍ നിന്നും തുടര്‍ച്ചയായ ഇടിവിലാണ് സ്വര്‍ണ വില. ഈ വർഷം ഇതുവരെ ഏകദേശം 26 ശതമാനം നേട്ടമാണ് ്സ്വര്‍ണം ഉണ്ടാക്കിയത്. ഏപ്രില്‍ 22 ന് 3,500.05 ഡോളറിന്റെ റെക്കോർഡ് ഉയരത്തിലെത്തിലായിരുന്നു രാജ്യാന്തര സ്വര്‍ണവില.

ട്രംപിന്‍റെ താരിഫിന്‍റെ മുകളില്‍ തുടങ്ങിയ യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം കുറഞ്ഞുവരുന്നതും ഡോളര്‍ ശക്തിപ്പെടുന്നതും രാജ്യാന്തര വിലയെ തളര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞാഴ്ചയാണ് ചൈനയുമായുള്ള വ്യാപാര യുദ്ധത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയത്. ഈ ആഴ്ച ആദ്യം താരിഫ് കുറയ്ക്കാന്‍ ട്രംപിന്‍റെ നിര്‍ദേശമുണ്ടായിരുന്നു. വെള്ളിയാഴ്ച യുഎസില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന നികുതിയില്‍ നിന്ന് ചില ഉല്‍പ്പന്നങ്ങളെ ചൈന ഒഴിവാക്കിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് സ്വര്‍ണ വില കുറയുന്നത്.

ENGLISH SUMMARY:

The continuous fall in international gold prices has led to a decrease in gold prices in Kerala. The US-China trade war easing and the strengthening of the dollar are major factors affecting global prices. Gold mining companies predict further price drops in the coming months, with forecasts suggesting a decline to $2,500 within 12 months.