ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ സ്വർണ വിലയിൽ വർധന. വെള്ളിയാഴ്ച പവന് 320 രൂപ വർധിച്ച് 56,800 രൂപയിലെത്തി. 40 രൂപയുടെ വർധനയോടെ 7,100 രൂപയാണ് ഒരു ഗ്രാമിന്‍റെ വില. കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലനിലവാരമാണിത്. സെപ്റ്റംബർ ആദ്യവാരം രേഖപ്പെടുത്തിയ 53,360 രൂപയാണ് മാസത്തിലെ താഴ്ന്ന നിലവാരം.
Also Read: പെട്രോൾ, ഡീസൽ വില അടുത്ത മാസം കുറയ്ക്കും? എത്ര രൂപ കുറയും; കാരണങ്ങൾ
സെപ്റ്റംബർ 20 മുതൽ തുടങ്ങിയ സ്വർണ വിലയിലെ വർധന ഇന്നലെയാണ് ചെറിയൊരു ഇടവേളയെടുത്തത്. ഒരാഴ്ചയ്ക്കിടെ 2,200 രൂപയാണ് സ്വർണ വിലയിലുണ്ടായ വർധന. 56,800 രൂപയാണ് ഒരു പവന്‍റെ വിലയെങ്കിലും ഒരു പവന്‍റെ ആഭരണം വാങ്ങാൻ 64,000 രൂപയ്ക്ക് മുകളിൽ ചെലവാക്കണം.
10 ശതമാനം പണിക്കൂലിയുള്ള സ്വർണാഭരണത്തിന് ഇന്ന് ചെലവാകുന്ന തുക 64,400 രൂപയോളമാണ്. പണിക്കൂലിക്ക് അനുസരിച്ച് വിലയിലും വ്യത്യാസം വരാം. സ്വർണത്തിന്‍റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവയാണ് ചേർത്താണ് ആഭരണ വില കണക്കാക്കുന്നത്.
വില കൂടാൻ കാരണം
രാജ്യാന്തര വിപണിയിൽ സ്വർണ വില പരിധിയില്ലാതെ കുതിക്കുകയാണ്. വ്യാഴാഴ്ച വ്യാപാരത്തിനിടെ സ്വർണ വില 2,685 ഡോളറിലെത്തിയിരുന്നു. ഇതിന് ചുവട് പിടിച്ചാണ് ഇന്ന് കേരളത്തിൽ വില കുതിച്ചത്. നിലവിൽ 2,673.41ഡോളറിലാണ് സ്വർണ വിലയുള്ളത്.
2024 ൽ ഇതുവരെ സ്വർണ വില 29 ശതമാനമാണ് മുന്നേറിയത്. അമേരിക്ക പലിശ നിരക്ക് കുറയ്ക്കുമെന്ന സാധ്യത നിലനിൽക്കുന്നതും യുദ്ധഭീതിയും കേന്ദ്രബാങ്കുകളുടെ ശക്തമായ വാങ്ങലും വില വർധിപ്പിക്കുകയാണ്.
Also Read: 283 രൂപയുടെ ഐപിഒ 473 രൂപയിൽ ലിസ്റ്റ് ചെയ്യുമോ? ഒരു കോടിയുടെ ഓഹരി വാങ്ങി എച്ച്ഡിഎഫ്സി ബാങ്ക്
സമ്പദ്‍വ്യവസ്ഥ രണ്ടാം പാദത്തിലും വളർച്ച കൈവരിക്കുന്നു എന്ന ഇക്കണോമിക് അനാലിസിസ് ബ്യൂറോയുടെ കണക്കും തൊഴിൽ കണക്കുകൾ ശക്തിപ്പെടുന്നതും അമേരിക്കയിൽ മാന്ദ്യഭീഷണി ഒഴിയുകയാണെന്ന സൂചന നൽകുന്നു. ഇതിനൊപ്പം ചൈനയുടെ ഉത്തേജന പാക്കേജും പശ്ചിമേഷ്യയിലെ സംഘർഷവും സ്വർണ വില വർധനവിന് കാരണമാണ്. പലിശ നിരക്ക് തീരുമാനത്തെ സ്വാധീനിക്കുന്ന പണപ്പെരുപ്പ ഡാറ്റയ്ക്കാണ് വിപണി കാത്തിരിക്കുകയാണ്.
ഇനി വില ഉയരുമോ?
നവംബറിലെ ഫെഡ് യോഗത്തിലും പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് വിപണി. പലിശ വീണ്ടും കുറച്ചാൽ സ്വർണ വില കുതിക്കും. ഡോളറിലും ബോണ്ടിലുമുള്ള നിക്ഷേപത്തേക്കാൾ വരുമാനം തേടി സ്വർണത്തിലേക്ക് നിക്ഷേപമെത്തും. ഈ സാഹചര്യത്തിൽ മുന്നേറ്റം തുടരുകയാണെങ്കിൽ 2,700 രൂപയിലേക്ക് സ്വർണ വില എത്തുമെന്നാണ് വിലയിരുത്തെങ്കിൽ. എങ്കിൽ കേരളത്തിലും വില വർധനവ് പ്രതീക്ഷിക്കാം