gold-price

TOPICS COVERED

കേരളത്തിൽ സ്വർണ വിലയിൽ നേരിയ കുറവ്. പവന് 80 രൂപ താഴ്ന്ന് 53,640 രൂപയിലും ഗ്രാമിന് 10 രൂപ കുറഞ്ഞ് 6,705 രൂപയിലുമാണ് സ്വർണം വ്യാപാരം നടത്തുന്നത്. അമേരിക്കയിലെ‍ പലിശ നിരക്ക് കുറയ്ക്കാതിൽ തീരുമാനമെടുക്കാനുള്ള ഫെഡറൽ റിസർവിൻറെ പണനയ യോഗം അടുത്താഴ്ച ചേരാനിരിക്കെ വലിയ ചാഞ്ചാട്ടത്തിലാണ് സ്വർണ വില. 

രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടത്തിലാണ് കേരള സ്വർണ വില ഉയർന്ന് താഴ്ന്ന് നിൽക്കുന്നത്. ആഴ്ചയിൽ ആദ്യ രണ്ടുദിനം മാറ്റമില്ലാതെ തുടർന്ന ശേഷം ഇന്നലെയാണ് പവന് 280 രൂപ വർധിച്ചത്. അമേരിക്കയിലെ പണപ്പെരുപ്പ ഡാറ്റ പുറത്തുവന്നതിന് പിന്നാലെ രാജ്യാന്തര വിപണിയിൽ വില ഇടിഞ്ഞതാണ് കേരളത്തിലും സ്വാധീനിച്ചത്. 

അമേരിക്കയിലെ വാർഷിക പണപ്പെരുപ്പ നിരക്ക് തുടർച്ചയായ അഞ്ചാം മാസവും കുറഞ്ഞ് ഓ​ഗസ്റ്റിൽ 2.5 ശതമാനത്തിലെത്തി. 2021 ഫെബ്രുവരി മുതലുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ജൂലൈ മാസത്തിലെ 2.9 ശതമാനത്തിൽ നിന്നും പ്രവചിച്ചിരുന്ന 2.60 ശതമാനത്തിൽ നിന്നും താഴ്ന്നുള്ള പണപ്പെരുപ്പമാണ് ഓ​ഗസ്റ്റിൽ രേഖപ്പെടുത്തിയത്. പണപ്പെരുപ്പം കുറയുന്നു എന്ന സൂചനകൾ കാരണം വരുന്ന പണനയ യോ​ഗത്തിൽ പ്രതിഫലിക്കും. 

17-18 തീയതികളിൽ നടക്കുന്ന ഫെഡ് യോ​ഗം വലിയ പലിശ നിരക്ക് കുറയ്ക്കലിലേക്ക് കടക്കില്ലെന്ന സൂചന വന്നതോടെയാണ് സ്വർണ വില ഇടിഞ്ഞത്. ഇന്നലെ പണപ്പെരുപ്പ ഡാറ്റ പുറത്തുവരുന്നതിന് മുൻപ് 2,529 ഡോളറിെത്തിയിരുന്ന സ്വർണ വില 2,516 ലാണ് വ്യാപാരം നടക്കുന്നത്. 18 ന്റെ യോ​ഗത്തിൽ 0.25 ശതമാനം പലിശ കുറയ്ക്കാനുള്ള സാധ്യതയാണ് കാണുന്നത്. പലിശ നിരക്കിൽ വലിയ കുറവ് വരില്ലെന്ന സൂചന വന്നതോടെ ട്രഷറി ബോണ്ട് യീൽഡും ഡോളറും നേട്ടമുണ്ടാക്കി. 10 വർഷം ട്രഷറി ബോണ്ട് 3.666 ശതമാനത്തിലും ഡോളർ സൂചിക  101.76 നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്. 

തുടർച്ചയായി വില കുറയുന്നത് വിവാഹ സീസണിൽ സ്വർണം വാങ്ങാൻ ഒരുങ്ങുന്നവർക്ക് ആശ്വാസമാണ്. ഇത്തരക്കാർക്ക് കുറഞ്ഞ വിലയിൽ ​ഗോൾഡ് അഡ്വാൻസ് ബുക്ക് ചെയ്തിടാനാകും. ഇന്നത്തെ കുറഞ്ഞ വിലയിൽ സ്വർണം ബുക്ക് ചെയ്യാനും ആവശ്യ വില ഉയർന്നാൽ ബുക്ക് ചെയ്ത വിലയിൽ വാങ്ങാനും സഹായിക്കും. വാങ്ങാൻ ഉദ്ദേശിക്കുന്ന അളവിന്റെ നിശ്ചിത ശതമാനം അടച്ച് മുൻകൂർബുക്കിം​ഗ് നടത്താം. വില ഉയർന്നാലും ബുക്ക് ചെയ്ത വിലയിൽ വാങ്ങാമെന്നതാണ് ആകർഷണം