TOPICS COVERED

ജി.എസ്.ടി കുറച്ചതോടെ സിമന്‍റ് വിലയില്‍ 30 രൂപ വരെ താഴ്ന്നു. ചാക്കിന് 350 രൂപയിലേക്കാണ് വില കുറഞ്ഞത്. ഇതോടെ വീടു വയ്ക്കുന്ന സാധാരണക്കാരന് 15,000 രൂപ വരെ കുറയുമെന്നാണ് അനുമാനം. 28 ശതമാനമായിരുന്നു സിമന്‍റിന്‍റെ ജി.എസ്.ടി. ഇത് 18 ശതമാനത്തിലേക്കാണ് കുറച്ചത്. ഇന്നലെ മുതല്‍ സിമന്‍റ് വിലയിലും കുറവ് വന്നു. 

25-30 രൂപ കുറച്ചാണ് വില കുറച്ചാണ് വില്‍പ്പനയെന്ന് കേരള സിമന്‍റ് ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് കെ.ജെ. സെബാസ്റ്റ്യന്‍ പറഞ്ഞു. വീട് വയ്ക്കുന്നതിനുള്ള ആകെ ചെലവിന്‍റെ ഏഴു ശതമാനം സിമന്‍റിന്‍റെ വിലയെന്നാണ് കണക്ക്. 2000 സ്ക്വയര്‍ ഫീറ്റ് വീട് വയ്ക്കുമ്പോള്‍ ഏകദേശം 500 ചാക്ക് സിമന്‍റ് വേണം. അപ്പോള്‍ സിമന്‍റ് വിലയിലെ കുറവു കൊണ്ട് വീടുവയ്ക്കുന്നയാള്‍ക്ക് കിട്ടുന്ന ലാഭം 15000 രൂപയാണ്. 

എന്നാല്‍ സിമന്‍റ് അസംസ്കൃത വസ്തുവായുള്ള ഹോളോ ബ്രിക്സ്, സോളിഡ് ബ്രിക്സ് എന്നിവയുടെ വില കുറ‍ഞ്ഞിട്ടില്ല. മാര്‍ബിള്‍, ഗ്രാനൈറ്റ് ബ്ലോക്കുകളുടെ നികുതിയില്‍ മാത്രമാണ് കുറവ്. അതുകൊണ്ട് മാര്‍ബിളിന്‍റെയും ഗ്രാനൈറ്റിന്‍റെയും വില കുറയില്ലെന്ന് വ്യാപാരികള്‍ വ്യക്തമാക്കി.

ENGLISH SUMMARY:

Cement prices have decreased following a GST reduction. This price drop could save the average home builder approximately 15,000 rupees on their construction project.