ഇന്ത്യന്‍ ഒാഹരിവിപണികള്‍ നഷ്ടത്തിലായിട്ടും തളരാതെ പിടിച്ചുനിന്ന് രൂപ. ഡോളറിനെതിരെ മൂന്നുപൈസ നേട്ടത്തില്‍ 88.66ലെത്തി. റിസര്‍വ് ബാങ്കിന്‍റെ ശക്തമായ ഇടപെടലാണ് രൂപയ്ക്ക് കരുത്തായത്. വിദേശ ഫണ്ടുകളുടെ കൊഴിഞ്ഞുപോക്ക് വന്‍ സമ്മര്‍ദം സൃഷ്ടിച്ചെങ്കിലും രൂപ പിടിച്ചുനിന്നു. സെന്‍സെക്സ് 0.68 ശതമാനം ഇടിഞ്ഞ് 81,159.68ലും നിഫ്റ്റി 0.66% നഷ്ടത്തിൽ 24,890.85ലും വ്യാപാരം അവസാനിപ്പിച്ചു. യുഎസ് വീസ നിയന്ത്രണങ്ങളെത്തുടർന്ന് വിദേശനിക്ഷേപം തുടർച്ചയായി പിൻവലിക്കപ്പെടുന്നത് ഓഹരി വിപണിക്കും തിരിച്ചടിയായി.