ഓണക്കാല ഷോപ്പിംഗിനെ കൂടുതൽ ആഘോഷമാക്കാൻ രണ്ട് കോടി രൂപയുടെ സമ്മാനങ്ങളുമായി കല്യാൺ സിൽക്സ്. തൃശൂരിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഓണക്കോടി സമ്മാന പദ്ധതിയുടെ ഉദ്ഘാടനം നടന്നു.
പദ്ധതിയുടെ ഭാഗമായി കല്യാൺ സിൽക്സ് ഉപഭോക്താക്കൾക്കായി ആകെ 20 ടൊയോട്ട ഗ്ലാൻസ കാറുകളാണ് സമ്മാനമായി ഒരുക്കിയിരിക്കുന്നത്. ആഴ്ചതോറും അഞ്ച് ഭാഗ്യശാലികൾക്ക് ഓരോ കാറ് വീതം ലഭിക്കും. കൂടാതെ, ദിവസേന ഒരാൾക്ക് ഹോണ്ട ആക്ടിവ സ്കൂട്ടറും മറ്റൊരാൾക്ക് എയർ കണ്ടീഷണറും സമ്മാനമായി നൽകും.
ജൂലൈ 29 മുതൽ ഓഗസ്റ്റ് 25 വരെ നീണ്ടുനിൽക്കുന്ന സമ്മാന പദ്ധതിയിൽ, കല്യാൺ സിൽക്സിൽ നിന്ന് ഓരോ ₹2,000 രൂപയുടെ വാങ്ങലിനും ഒരു സമ്മാനക്കൂപ്പൺ ലഭിക്കും. കല്യാൺ ഹൈപ്പർമാർക്കറ്റിൽ നിന്ന് ₹1,000 രൂപയുടെ വാങ്ങലിനൊപ്പവും ഒരു സമ്മാനക്കൂപ്പൺ നൽകും.
കഴിഞ്ഞ സീസണിലെ സമ്മാന ജേതാക്കൾ ഉദ്ഘാടന ചടങ്ങിൽ അനുഭവങ്ങൾ പങ്കുവെച്ചു. സമ്മാനാർഹരുടെ നമ്പറുകൾ കല്യാൺ സിൽക്സിന്റെ ഔദ്യോഗിക നവമാധ്യമ പേജുകളിലൂടെ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.