E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Parayathe Vayya

ഔചിത്യം എന്നുപഠിക്കും ഈ നേതാക്കൾ ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അയ്യായിരം കോടിയുടെ വന്പദ്ധതി നടപ്പാക്കാനുള്ള ഇച്ഛാശക്തി തെളിയിച്ച് മെട്രോറെയിലിലൂടെ തലയുയര്ത്തി കേരളം. എന്നാല് അതേ പദ്ധതിയുടെ ഉല്ഘാടനച്ചടങ്ങ് ഔചിത്യമുണ്ടാകുന്നതെങ്ങനെയെന്ന ഒരു വന്‍പദ്ധതിക്കു കൂടി കേരളത്തില്‍ സാധ്യതയുണ്ടെന്നു നമ്മളെ ഓര്‍മപ്പെടുത്തുന്നു. ഔചിത്യമില്ലായ്മ പ്രധാനമന്ത്രിയുടെ ഓഫിസില് നിന്നു തുടങ്ങിയ ഘോഷയാത്രയാണ് ഉല്‍ഘാടനച്ചടങ്ങു വരെ ഇടിച്ചിടിച്ച് നിന്നത്.

പദ്ധതികള് ഉചിതമായി തീരുമാനിക്കപ്പെടണം, തുടക്കം കുറിക്കണം. സമയത്ത് നിര്മാണപ്രവര്ത്തനങ്ങള് പൂര്ത്തിയാകണം. അത് രാജ്യത്തിന് സമര്പ്പിക്കപ്പെടണം. ഇതെല്ലാം നടക്കുമ്പോഴും ജനങ്ങള്ക്കു വേണ്ടി ജനങ്ങളാല് നിയോഗിക്കപ്പെട്ടവര് പണിതു കൈമാറുകയാണ് സംഭവിക്കുന്നതെന്ന അടിസ്ഥാനബോധമുണ്ടായാല് ഒഴിവാക്കാമായിരുന്ന വിവാദത്തിന്റെ ട്രാക്കിലൂടെയാണ് കൊച്ചി മെട്രോ തുടക്കം കുറിക്കാന് ഓടിയെത്തിയത്. പദ്ധതിക്ക് മേല്നോട്ടം വഹിച്ച മെട്രോമാന് ഇ.ശ്രീധരനും പ്രതിപക്ഷനേതാവും ഒഴിവാക്കപ്പെടുകയും പിന്നീട് കേന്ദ്രത്തിന്റെ ഔദാര്യമായി ഉള്പ്പെടുത്തപ്പെടുന്നതുമെല്ലാം ഔചിത്യം എന്ന ഒറ്റ വാക്കിന്റെ പ്രാധാന്യത്തെ ഓര്മപ്പെടുത്തുന്നതാണ്.

ഇ.ശ്രീധരനെയും പ്രതിപക്ഷനേതാവിനെയും ഉള്പ്പെടുത്തണമെന്ന സംസ്ഥാന സര്ക്കാരിന്റെ അഭ്യര്ഥനയ്ക്്ക ബി.ജെ.പി. നേതാവിലൂടെ മറുപടി കിട്ടുന്ന സാഹചര്യത്തിലും ഓര്മിപ്പിക്കേണ്ടത് അതേ വാക്കു തന്നെ ഔചിത്യം.

ആദരിക്കപ്പെടേണ്ടവര് ആദരിക്കപ്പെടുമ്പോഴും ബഹുമാനിക്കപ്പെടേണ്ടവര് ബഹുമാനിക്കപ്പെടുമ്പോഴും ഔചിത്യം മുന്നില് നില്ക്കും. ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ് ഉല്ഘാടനയാത്രയില് ഇടം പിടിച്ചതെങ്ങനെ എന്ന ചോദ്യത്തിനും ഔചിത്യം തന്നെ മറുപടിയാകും.

ജനപ്രതിനിധികളെയെല്ലാം നോക്കുകുത്തികളാക്കി കുമ്മനം നടത്തിയ യാത്ര ജനാധിപത്യ കേരളത്തെ അപ്പാടെ പരിഹസിക്കുന്നതാണ് എന്ന് പറയാന്‍ ചിട്ടവട്ടങ്ങളുടെ കണക്ക് നോക്കേണ്ടതില്ല. കൊച്ചി മെട്രോയിൽ പ്രധാനമന്ത്രിയ്ക്കൊപ്പം മുഖ്യമന്ത്രിയും കേന്ദ്ര നഗരവികസന മന്ത്രിയും കെ.എം ആർ എൽ എംഡി എന്നിവർ ഉണ്ടാകുമെന്നായിരുന്നു നേരത്തെ മാധ്യമങ്ങള്‍ക്ക് അടക്കം കിട്ടിയ അറിയിപ്പ്. എന്നാൽ പ്രധാനമന്ത്രിയെ നാവിക സേനാവിമാനത്താവളത്തിൽ എണ്ണമറ്റ ബിജെപി നേതാക്കള്‍ മോദിയെ സ്വീകരിക്കാനെത്തി. അവിടെത്തന്നെ ഇ ശ്രീധരനെയും പ്രതിപക്ഷ നേതാവിനെയും ഒഴിവാക്കാന്‍ പറ‍്ഞ ന്യായങ്ങള്‍ പൊളി‍ഞ്ഞുപോയി. സുരക്ഷാ പ്രശ്നങ്ങവ്‍ അവിടെ പ്രധാനമന്ത്രിയുടെ ഓഫീസിന് തോന്നിയില്ല എന്നതുതന്നെ കാര്യം. ഇനി കുമ്മനത്തിന്റെ യാത്രയിലേക്ക വരാം. പാലാരിവട്ടം സ്റ്റേഷൻ ഉദ്ഘാടത്തിൽ അദ്ദേഹം ഒന്നാം നിരയിൽ നിന്നു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും മെട്രോയിൽ യാത്ര ചെയ്തപ്പോൾ കുമ്മനവും ഗവർണർ ജസ്റ്റീസ് പി. സദാശിവത്തിനൊപ്പമിരുന്നു. കാര്യം നിസ്സാരമാണ്. ഉദ്ഘാടന ദിവസം രാവിലെ തീരുമാനിച്ചതാണ് ആ യാത്രയെന്നാമ് ഒടുവില്‍ വ്യക്തമാകുന്നത്. സുരക്ഷ·ാചുമതലയുള്ളവര്‍ക്ക് രാവിലെത്തന്നെ യാത്രയുടെ ആ നിര്‍ണായക വിവരം കിട്ടിയിരുന്നു. അതുകൊണ്ടുതന്നെ ഇതിൽ പ്രോട്ടോക്കോൾ ലംഘന മോ സുരക്ഷാ പ്രശ്നമോ എസ്പി ജിയാണ് ചൂണ്ടിക്കാട്ടിയില്ല. ഭരണഘടനാ പദവിയോ ജനപ്രതിനിധിയോ അല്ലാത്തയാൾ ഉദ്ഘാടത്തിൽ യാത്ര ചെയ്തതിന്റെ ഔചിത്യ ക്കുറവ് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ രൂക്ഷ വിമര്‍ശനമാണ് പക്ഷെ ഉയരുന്നത്.

എല്ലാവര്‍ക്കും ഔചിത്യം എന്നതിന്റെ അര്‍ഥം ഒന്നു തന്നെയാകണമെന്നില്ല. എനിക്ക് ഔചിത്യമെന്നു തോന്നുന്നത് നിങ്ങള്‍ക്ക് അനൗചിത്യമാകാം. പക്ഷേ ഈ പിന്തിരിഞ്ഞു നില്‍ക്കുന്നത്, സംവദിക്കുന്നത് ജനങ്ങളോടാണ് എന്നു നല്ല ബോധ്യമുള്ളവര്‍ക്ക് ഔചിത്യത്തിന്റെ അര്‍ഥത്തില്‍ സംശയം വരില്ല.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :