E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

തീയറ്റർ കോടതി മുറിയാക്കുന്നതാര്?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിമര്‍ശകരെ അസഭ്യം പറയുന്ന ആരാധകര്‍ ആരുടെ അഭിമാനമാണ് സംരക്ഷിക്കുന്നത്? ചോദ്യം രാഷ്ട്രീയത്തിലെ വിഗ്രഹങ്ങളോടു മാത്രമല്ല, മലയാളസിനിമയിലെ താരരാജാക്കന്‍മാരോടു കൂടിയാണ്. പുകഴ്ത്തലുകളല്ലാത്തതൊന്നും സഹിക്കാനാകാത്ത താരാരാധനയുടെ ജീര്‍ണിച്ച ചിത്രം ഇവിടെയും തെളിഞ്ഞു വരികയാണ്. മകളായി അഭിനയിക്കാന്‍ ആഗ്രഹം പറഞ്ഞ പാതി പ്രായം പോലുമില്ലാത്ത യുവനടിയെ തെറി പറഞ്ഞ് കരയിപ്പിക്കാന്‍ വരെ കരുത്തരായ ഫാന്‍സ് കൂട്ടങ്ങള്‍ വിളിച്ചു പറയുന്നത് തമ്പുരാക്കന്‍മാരുടെ ആത്മവിശ്വാസമില്ലായ്മ തന്നെയാണെന്നു പറയാതെ വയ്യ. സൗഹൃദം ആരാധനയായി വളരുമ്പോള്‍ സ്വയം ജനകീയകോടതി വരെയാകുന്ന സംവിധായകനും സഹൃദയരെ ചെടിപ്പിച്ചു കളയുക മാത്രമല്ല ചെയ്യുന്നത്.

തീയേറ്ററുകളിലെത്തുംവരെ രാമലീല പുതുമുഖസംവിധായകന്റെ വിയര്‍പ്പായിരുന്നു. വക്കാലത്തുപറയാന്‍ വേദികളില്‍ വന്നുനിറഞ്ഞവരെല്ലാം വെറുക്കപ്പെടേണ്ട ഒന്നല്ല അതെന്ന വേദാന്തം പറഞ്ഞുകൊണ്ടേയിരുന്നു. കാണുന്നതിനോട് കാണാതിരിക്കുന്നതിനോട് കലഹിക്കാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നേയില്ല. എന്നാല്‍ കലയുടെ മറവില്‍ കളവ് കടത്തുന്നവരോട് കണ്ണടക്കാനുമില്ല. നേരെ പറയാം, രാമലീലയെത്തിയ തീയേറ്ററുകളെ ജനകീയകോടതിയാക്കുന്നത് ആരുടെ ബുദ്ധിയാണെങ്കിലും അതിന് ആരെയും അധികദൂരം കെട്ടിവലിച്ചുകൊണ്ടുപോകാനാകില്ല.

രാമലീല ആദ്യദിവസങ്ങളില്‍ ബോക്സ് ഓഫീസില്‍ തലകുത്തി വീണില്ല. പടം കയ്യടികൊണ്ടുപോകുകയോ, കല്ലേറുവാങ്ങുകയോ ചെയ്യട്ടെ അതിനെ അതിന്റെ പാട്ടിന് വിടാം. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ അകത്തുകിടക്കുന്ന ദിലീപിനെ ഒരു രാമലീലയുടെ മുറ്റത്തെത്തിയ ആള്‍ക്കൂട്ടത്തെയളന്ന് കുറ്റവിമുക്തനാക്കാനൊരുങ്ങുന്നവര്‍ മലയാളികളുടെ സാമൂഹ്യബോധത്തെയാണ് വെല്ലുവിളിക്കുന്നത്. ജനകീയ കോടതിയില്‍ ജനപ്രിയന്റെ ജയമെന്ന ഹാഷ്ടാഗുമായി ഇറങ്ങുന്നവര്‍ ആരും ചെണ്ടക്കോലും അഭിഷേകപാലുമായി പടത്തിനെത്തിയവരല്ല പൊതുസമൂഹമെന്ന് അറിയാത്തവരല്ല. പ്രേക്ഷകന്റെ തലച്ചോറ് പോക്കറ്റടിക്കാനുള്ള ഈ നീക്കം എതിര്‍ക്കപ്പെടുക തന്നെ വേണം.

ഒപ്പം കേസില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്ന ബോധ്യത്തില്‍ നായകന്‍റെ ജാമ്യാപേക്ഷകളെല്ലാം സ്ക്രീനിനു പുറത്തുള്ള കോടതി കൊട്ടയിലിട്ട് തീര്‍പ്പാക്കുകയാണെന്നിരിക്കേ, ഈ ജനകീയ കോടതി പരാമര്‍ശങ്ങള്‍ നിയമ വ്യവസ്ഥയോടുമുള്ള പരസ്യവെല്ലുവിളിയാണ്. അല്ലെങ്കിലും ജനകീയകോടതിയെന്ന പ്രയോഗം ഏറ്റുപിടിക്കുന്നവരെ കാണുമ്പോഴേ ജനങ്ങള്‍ക്ക് സംശയമാണ്. മറ്റൊന്നുമല്ല നിയമവിരുദ്ധപ്രവൃത്തികള്‍ക്ക് കോടതി കണ്ണുരുട്ടുമ്പോള്‍ രാഷ്ട്രീയക്കാര്‍ പയറ്റുന്ന അടവാണിന്ന് ജനകീയ കോടതി. കല അത് ഏതുമാകട്ടെ അതൊന്നും ഇത്തരം ഒളിയുദ്ധങ്ങള്‍ക്കുള്ളതല്ലെന്നും ഓര്‍മിപ്പിച്ചുകൊള്ളട്ടെ .

ഇനി ആരാധനകൊണ്ട് കണ്ണു കാണാതായ അസോസിയേഷന്‍കാരോടാണ്. വെട്ടുകിളികളെന്നു ചില സിനിമക്കാര്‍ തന്നെ വിളിപ്പേരിട്ടവരോട്. നിങ്ങളുടെ ചെയ്തികള്‍ താരരാജാക്കാന്‍മാരുടെ തനിനിറമാണ് പുറത്തു കാണിക്കുന്നതെന്ന് നാട്ടുകാരെക്കൊണ്ട് പറയിക്കരുത്.ആഘോഷങ്ങള്‍ക്കൊന്നും നിങ്ങള്‍ അതിരുകെട്ടണ്ട. സ്വന്തം മെഗാതാരത്തെ വാഴ്ത്തലോ, അപ്പുറത്തെ മഹാനടനെ വീഴ്ത്തലോ അങ്ങനെ, ആരാധിക്കുന്നവരുടെ നിലവാരമനുസരിച്ച്് അരങ്ങിലും അണിയറയിലും തുടരുന്ന ആഘോഷങ്ങളോടല്ല ചോദ്യം. എന്നാല്‍ ഗാന്ധി മുതല്‍ മോദി വരെ ട്രോള്‍ ചെയ്യപ്പെടുന്ന കാലത്ത് സിനിമയെ, സിനിമാക്കാരെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ ദഹിക്കാതെ വന്നാല്‍ ചൂരലെടുത്ത് ആരുടേയും പിന്നാലെ വരരുത്. അത് അച്ഛന്‍റെ കൂട്ടുകാരനെന്ന് മോഹന്‍ലാലിനെ വിളിക്കുന്ന വിനീത് ശ്രീനിവാസനായാലും , മമ്മൂട്ടിയുടെ മകളായി അഭിനയിച്ചാല്‍ കൊള്ളാമെന്ന് അഭിപ്രായം പറയുന്ന അന്ന രേഷ്മ രാജനെന്ന ലിച്ചിയായാലും ഇനി ഇതെന്ത് പടമാണെന്നൊരു റിവ്യൂ എഴുതുന്ന പേരുപറഞ്ഞാലറിയാത്ത നമ്മളിലാരെയായാലും അതിന്റെ പേരില്‍ തേടിയെത്തി തെറിവിളിക്കുന്ന പേക്കൂത്തുകളെല്ലാം ശുദ്ധതെമ്മാടിത്തരം തന്നെയാണ്. 

ലിച്ചിയോടുള്ള ആരാധക അസഭ്യങ്ങളില്‍ ആകെ പ്രതികരിക്കാനെത്തിയ റിമ കല്ലിങ്കലിന്റെ ചോദ്യങ്ങളിലുണ്ട് എല്ലാം. 65 വയസുള്ള ഒരു നടന്‍ തന്റെ പിതാവായി അഭിനയിക്കട്ടെയെന്ന ആഗ്രഹം പങ്കുവക്കുന്ന ഒരു പെണ്‍കുട്ടി എങ്ങനെയാണ് ഇപ്രകാരം ആക്രമിക്കപ്പെടുന്നത്. ശബ്ദമുയര്‍ത്തിയ ഈ ഒരൊറ്റചോദ്യമേ യുവതാരത്തിനു വേണ്ടി മലയാളസിനിമയില്‍ നിന്നുയര്‍ന്നുള്ളൂവെന്നും മറക്കരുത്. ലിച്ചിയുടെ ടൈംലൈനില്‍ അസഭ്യവര്‍ഷം ചൊരിഞ്ഞവരൊന്നാകെ റിമയ്ക്കു നേരെ ആക്രോശങ്ങളുയര്‍ത്തി. ഒരു നടനോടുള്ള ഇഷ്ടം സഭ്യതയുടെ എല്ലാപരിധിയും ലംഘിക്കുന്നതും അതുമായി തൊട്ട് തോള്‍ ചേര്‍ന്നുനില്‍ക്കുന്ന താരവീരന്‍മാരും വേതാളങ്ങളും മൗനം തുടരുന്നതും അക്രമം തന്നെയാണ്. സാമൂഹ്യപ്രശ്നങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ നോവറിയിക്കുന്ന പുതുതലമുറതാരങ്ങള്‍ പോലും ഈ വനിതാതാരങ്ങള്‍ക്ക് തുണയായെത്തിയില്ല. അല്ലെങ്കിലും ഇക്ക ഫാന്‍സിനെയും ഏട്ടന്‍ ഫാന്‍സിനെയും പേടിയില്ലാത്തവര്‍ ആരുണ്ട് മലയാളസിനിമയില്‍. ലിച്ചിയെ നേരില്‍ വിളിച്ച് ആശ്വസിപ്പിച്ച മമ്മൂട്ടി പോലും പരസ്യമായി ഒരു ഖേദപ്രകടനത്തിനു പോലും തുനിയാതിരുന്നതും ഖേദകരമാണ്. വെട്ടുകിളിക്കൂട്ടങ്ങളെ നിലയ്ക്കു നിര്‍ത്താനാവുന്നില്ലെങ്കില്‍, സ്വന്തം പേരില്‍ അതിക്രമം കാണിക്കുന്നവരെ തള്ളിപ്പറയാന്‍ പോലും, തിരുത്താന്‍ പോലും കഴിയാത്തവരെയാണോ അതിമാനുഷരായി തൊട്ടു തൊഴുന്നതെന്ന് ആരാധകരെക്കൊണ്ടു തന്നെ ചിന്തിപ്പിക്കരുത്. തന്റെ ആരാധകരെന്ന പേരില്‍ മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ അഴിഞ്ഞാടിയവരെ തമിഴ് ‍താരം വിജയ് ഒരൊറ്റ ശാസന കൊണ്ട് അടക്കിനിര്‍ത്തിയത്

തൊട്ടപ്പുറത്താണ്. ആക്രമിക്കപ്പെട്ട സഹപ്രവര്‍ത്തകയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉറക്കം തൂങ്ങുന്നതുപോലെയോ ചിത്രം വരയ്ക്കുന്നതുപോലെയോ ഒഴിഞ്ഞു കളയാനാവില്ല, സ്വന്തം ആരാധകര്‍ ചെയ്തുകൂട്ടുന്നതിലുള്ള ഉത്തരവാദിത്തം

ഒന്നേ പറയാനുള്ളൂ, താരമായി നിങ്ങളുദിച്ചുനില്‍ക്കുന്ന അതേ ആകാശത്ത് പുതിയ പറവകളേറെയെെത്തുന്നുണ്ട്. സിനിമയെ നശിപ്പിക്കാന്‍ മാത്രം സഹായകമാകുന്ന പേക്കൂത്തുകള്‍ വേണ്ടെന്നു തീരുമാനിച്ച് പ്രേക്ഷകര്‍ അതിന് ദൃക്സാക്ഷിയാകാമെന്ന് കരുതുന്ന കാലം പല സിംഹാസനങ്ങളുടെ കാലൊടിയും. ഒപ്പം ഒന്നുകൂടി ഹിറ്റുകളേറെ കിട്ടാന്‍ ഹെഡ്ഡിങ് ജേണലിസത്തില്‍ മാത്രം വിശ്വസിക്കുന്ന മാധ്യമങ്ങളും ഈ പാതകത്തില്‍ പങ്കാളികളാണ്. ആ ഉത്തരവാദിത്തം കൂടി ഉള്‍ക്കൊണ്ടു തന്നെ പറയട്ടെ, വിയോജിപ്പുകളെ പേടിക്കുന്നവരെ സൂപ്പര്‍താരങ്ങളെന്നല്ല, ധൈര്യമുള്ള മനുഷ്യരെന്നു പോലും വിളിക്കാനാകില്ല.