ചെന്നൈയിലെ പ്രസാദ് ഗ്രൂപ്പിന്റെ ഭാഗമായ എല്‍വി പ്രസാദ് ഫിലിം ആന്റ് ടിവി അക്കാഡമി തിരുവനന്തപുരത്ത് കിൻഫ്രയിൽ ആരംഭിച്ചു. സിനിമാ സംവിധാനത്തിലും ഛായാഗ്രഹണത്തിലുമുള്ള ദ്വിവത്സര കോഴ്സുകളാണ് ആദ്യം ഉണ്ടാവുക.
സംസ്ഥാനത്തെ മിടുക്കരായ വിദ്യാർഥികളെ മികച്ച ചലച്ചിത്ര പ്രവര്‍ത്തകരായി വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഫിലിം അക്കാഡമി ആരംഭിക്കുന്നത്. എല്‍ .വി പ്രസാദ് ഫിലിം ആന്റ് ടിവി അക്കാഡമി 2005 ലാണ് ചെന്നൈയിലാരംഭിച്ചത്. തിരുവനന്തപുരത്തേത് രണ്ടാമത്തേതാണ്.