E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:13 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അടുത്ത രണ്ടാഴ്ച നിങ്ങൾക്കെങ്ങനെ? കാണിപ്പയ്യൂർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

biweekly-104.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മേടക്കൂറ് 

(അശ്വതി, ഭരണി, കാർത്തിക 15 നാഴിക)

ഔദ്യോഗികമായ ചർച്ചകളും ദൂരദേശയാത്രകളും വേണ്ടി വരും. പ്രതീക്ഷിച്ച നേട്ടം കുറയും. തൊഴി ൽമേഖലകളിലെ അനിശ്ചിതാവസ്ഥ തുടർന്നുകൊണ്ടു പോകുന്നതിനാൽ ആശങ്ക വർധിക്കും. വ്യാപാരം ഉപേക്ഷിച്ച് ഉപരിപഠനത്തിനു ചേരാൻ തീരുമാനിക്കും. സാമ്പത്തിക ക്രയവിക്രയങ്ങളിൽ വളരെ സൂക്ഷിക്കണം. ഭർത്താവിനോടൊപ്പം താമസിക്കാൻ ഉദ്യോഗമാറ്റമുണ്ടാകുമെങ്കിലും ഉത്തരവാദിത്തം വർധിക്കും. വസ്തുതർക്കം ഉന്നതരുടെ മധ്യസ്ഥതയി ൽ പരിഹരിക്കപ്പെടും. വാഹനം മാറ്റി വാങ്ങാനുള്ള തീരുമാനം തൽക്കാലം ഉപേക്ഷിക്കും. ബന്ധുവിന്റെ ആകസ്മികമായ വിയോഗം മനോവിഷമമുണ്ടാക്കും. സന്താനങ്ങളെ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലേക്കു മാറ്റാൻ നടപടികൾ തുടങ്ങിവയ്ക്കും. 

എടവക്കൂറ്

(കാർത്തിക 45 നാഴിക, രോഹിണി,മകയിരം 30 നാഴിക)

തൊഴിൽമേഖലയിലെ അനിശ്ചിതാവസ്ഥകൾ തരണം ചെയ്യും. അസാധ്യമെന്നു തോന്നുന്ന പല കാര്യങ്ങളും സുഹൃത് സഹായത്താൽ സാധ്യമാകും. അവധിയെടുത്ത് കുടുംബസമേതം തീർഥാടനം നടത്തും. വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കാൻ സാധിക്കുന്നതിനാൽ ആശ്ചര്യമനുഭവപ്പെടും. വ്യവസ്ഥകൾ പാലി ക്കാത്ത ഉദ്യോഗസ്ഥരെ പിരിച്ചു വിടും. മാതാപിതാക്കളെ മാസങ്ങളോളം വിദേശത്ത് താമസിക്കാൻ കൊണ്ടുപോകാൻ അനുമതി ലഭിക്കും. മേലധികാരിയുടെ പ്രതിനിധിയായി ചർച്ചകൾ നയിക്കാനും സുപ്രധാനമായ തീരുമാനങ്ങൾ പ്രാവർത്തികമാക്കാനും അവസരമുണ്ടാകും. ഗൃഹനിർമാണത്തിനുള്ള ഭൂമി വാങ്ങാൻ പ്രാഥമിക സംഖ്യകൊടുത്ത് കരാറെഴുതും. വിനയത്തോടു കൂടിയ സമീപനം സർവകാര്യത്തിനു വഴിയൊരുക്കും.

മിഥുനക്കൂറ്

(മകയിരം 30 നാഴിക, തിരുവാതിര, പുണർതം)

അഭിവൃദ്ധിക്കുറവിനാൽ നിലവിലുള്ള ഗൃഹം വി ൽപന ചെയ്ത് മറ്റൊരു ഗൃഹം വാങ്ങാൻ തീരുമാനിക്കും. സർവർക്കും സ്വീകാര്യമായ പദ്ധതികൾ സമർപ്പിക്കാൻ സാധിക്കും. വിശ്വാസയോഗ്യമല്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്ന് ഒഴിഞ്ഞുമാറും. മേലധികാരിയുടെ അഭാവം സഹപ്രവർത്തകരുടെ സ്ഥലം മാറ്റം തുടങ്ങിയവ മൂലം അഹോരാത്രം പ്രവർത്തിക്കാൻ നിർബന്ധിതനാകും. ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങളിൽ വിജയിക്കും. വാങ്ങാൻ ഉദ്ദേശിക്കുന്ന ഭൂമിയുടെ രേഖകൾ പൂർണമല്ലാത്തതിനാൽ ഉപേക്ഷിക്കും. അപകീർത്തി ഒഴിവാക്കാൻ പൊതുപ്രവർത്തനങ്ങളിൽ നിന്നു പിന്മാറും. രക്തസമ്മർദാധിക്യത്താൽ മുൻകോപം വർധിക്കും. ആത്മീയ പ്രഭാഷണങ്ങൾ മനസ്സമാധാനത്തിനു വഴിയൊരുക്കും.

കർക്കടകക്കൂറ്

(പുണർതം 15 നാഴിക, പൂയം, ആയില്യം)

മേലധികാരി സ്ഥലം മാറിപ്പോയതിനാൽ   സ്ഥാനക്കയറ്റമുണ്ടാകും. വിദഗ്ധ ചികിത്സക ളാലും  ഈശ്വരപ്രാർഥനകളാലും ഗർഭം ധരിക്കും. സ്വതസിദ്ധമായ ശൈലി, മാതൃകാപരമായി എന്നറിയുന്നതിൽ ആത്മാഭിമാനം തോന്നും.  മുടങ്ങിക്കിടപ്പുള്ള പല മേഖലകളും പുനരാരംഭിക്കാനുള്ള സാഹചര്യം വന്നുചേരും. ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി യോഗാസനവും പ്രാണായാമവും ഭക്ഷണക്രമീകരണങ്ങളും ശീലിക്കും. ദുർമാർഗികളുമായുള്ള ആത്മബന്ധത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ ആത്മപ്രചോദനമുണ്ടാകും. പദ്ധതി ആസൂത്രണസംഘത്തിൽ ഉൾപ്പെടുത്തിയ മേലധികാരിയോട് നന്ദി അറിയിക്കും. സഹോദരങ്ങളുമായി പുനസമാഗമത്തിന് അവസരം വന്നുചേരും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രം 15 നാഴിക)

വർഷങ്ങൾക്കു മുമ്പ് വാങ്ങിയ ഭൂമിക്ക് ന്യായവില ലഭിച്ചതിനാൽ വിൽപനയ്ക്കു തയാറാകും. മനശ്ചാഞ്ചല്യമുണ്ടാകുമെങ്കിലും യാഥാർഥ്യങ്ങളോട് പൊരുത്തപ്പെട്ട ജീവിതപങ്കാളിയുടെ ആശയങ്ങൾ സ്വീകരിക്കേണ്ടി വരും. പൂർവികർ അനുവർത്തിച്ചു വരുന്ന പ്രവർത്തനങ്ങൾ പിൻതുടരാൻ ഉൾപ്രേരണയുണ്ടാകും. കുടുംബാംഗങ്ങൾക്കിടയിലുള്ള ദുസ്സംശയങ്ങൾക്ക് വിശദീകരണം നൽകാൻ നിർബന്ധിതയാകും.  സേവനസാമർഥ്യത്താൽ അധികൃതരുടെ പ്രീതി നേടും. വിതരണത്തിൽ കുറവു തോന്നുന്നതിനാൽ ഉൽപാദനത്തിൽ നിയന്ത്രണം ഏർപ്പെടുത്തും. സമചിത്ത തയോടു  കൂടിയ സമീപനം  ലക്ഷ്യപ്രാപ്തി  കൈവരിക്കാൻ ഉപകരിക്കും. പുതിയ കർമപദ്ധതികൾക്ക് രൂപകൽപന തയാറാക്കുമെങ്കിലും പ്രാവർത്തികമാക്കാൻ പുനരാലോചിക്കും. 

കന്നിക്കൂറ്

(ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക)

ആദർശങ്ങൾ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ അശ്രാന്ത പരിശ്രമം വേണ്ടി വരും. ഭിന്നാഭിപ്രായങ്ങൾ വന്നുചേരുമെങ്കിലും സമചിത്തതയോടു കൂടിയ സമീപനം ഏകീകരണരൂപത്തിലെത്താൻ സഹായകമാകും. വിദ്യാർഥികൾക്ക് ആധിയും ഉദാസീന മ നോഭാവവും അനുസരണയില്ലായ്മയും വർധിക്കും. അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്താൻ സാധിക്കുന്നതിനാൽ ആത്മസാക്ഷാത്കാരമുണ്ടാകും. സാമ്പത്തിക ക്രയവിക്രയങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. നിലവിലുള്ള ഉദ്യോഗം ഉപേക്ഷിച്ച് മറ്റൊന്നിനു ശ്രമിക്കുന്നത് അബദ്ധമാകും. തനതായ അർഥതലങ്ങൾ മനസ്സിലാക്കി പ്രവർത്തിച്ചാൽ ലക്ഷ്യം കൈവരും. സുതാര്യതക്കുറവിനാൽ സംയുക്തസംരംഭത്തിൽ നിന്ന് പിന്മാറും.

തുലാക്കൂറ്

(ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക)

റോഡു വികസനത്തിന് ഭൂമി വിട്ടുകൊടുക്കും.  ഗൃഹനിർമാണം പൂർത്തീകരിച്ച് ഗൃഹപ്രവേശ നകർമം നിർവഹിക്കും. ഗൗരവമുള്ള കാര്യങ്ങ ൾ ലാഘവത്തോടു കൂടി ചെയ്തു തീർക്കും. യാഥാർഥ്യം  മനസ്സിലാക്കിയ കുടുംബാംഗങ്ങൾ അലോഹ്യം ഉപേക്ഷിച്ച് വിരുന്നുവരും. ശുഭസൂചകങ്ങളായ പ്രവൃത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. ഭക്ഷണക്രമീകരണങ്ങളിലുള്ള അപാകതകളാൽ  അജീർണവും അസ്വാസ്ഥ്യവും അനുഭവപ്പെടും. അസമയങ്ങളിലുള്ള യാത്ര ആകുന്നതും  ഒഴിവാക്കണം. സഹപ്രവർത്തകരിൽ നിന്നു സഹകരണമുണ്ടാകും. മുടങ്ങിക്കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കും.

വൃശ്ചികക്കൂറ്

(വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട)

അന്യരുടെ കാര്യങ്ങളിൽ അമിതമായി ഇടപെടാനുള്ള പ്രവണത അപകീർത്തിക്ക് വഴിയൊരുക്കും.  ഭരണസംവിധാനത്തിലുള്ള അപാകതകൾ പരിഹരിക്കാൻ വിദഗ്ധ നിർദേശം  തേടും. പുത്രപൗത്രാദികളുടെ സംരക്ഷണം മനസ്സമാധാനത്തിന് വഴിയൊരുക്കും. ശുഭാപ്തി വിശ്വാസത്തോടു കൂടിയ പ്രവർത്തനങ്ങൾ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് സർവകാര്യ വിജയത്തിനു വഴിയൊരുക്കും. കാലഹരണപ്പെട്ട ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങും.  ഉപകാരം ചെയ്തു കൊടുത്തവരിൽ നിന്നു വിപരീത പ്രതികരണങ്ങൾ വന്നുചേരും. ഉദ്യോഗത്തിലുള്ള സ്ഥാനമാറ്റം തൃപ്തിയല്ലാത്തതിനാൽ ഉദ്യോഗമുപേക്ഷിച്ച്  ഉപരിപഠനത്തിന് ചേരും. പദ്ധതികൾക്ക് കാലതാമസം നേരിടും.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടം 15 നാഴിക)

സങ്കീർണമായ പ്രശ്നങ്ങൾ അശ്രാന്തപരിശ്രമത്താൽ പരിഹരിക്കാൻ സാധിക്കും. വിശിഷ്ടവ്യക്തികളെ പരിചയപ്പെടാനും ആശയങ്ങൾ പങ്കുവയ്ക്കാനും അവസരമുണ്ടാകും. ജീവിതനിലവാരം  വർധിക്കുമെങ്കിലും അഹംഭാവം ഒഴിവാക്കണം. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കാൻ ആത്മപ്രചോദനമുണ്ടാകും. ഉദ്യോഗം നഷ്ടപ്പെടാനുള്ള സാധ്യതയുള്ളതിനാൽ അന്വേഷണമാരംഭിക്കും. കുടുംബസമേതം വിദേശത്ത് സ്ഥിരതാമസമാക്കുവാനുള്ള അപേക്ഷ നൽകും. ഉദ്യോഗമന്വേഷിച്ചുള്ള വിദേശയാത്ര വിഫലമാകും. ഗൃഹത്തിന് ശാസ്ത്രപ്പിഴവുണ്ടെന്നറിഞ്ഞതിനാൽ വിൽപനയ്ക്ക് തയാറാകും. അപൂർവമായ ദുഃസ്വപ്നദർശനത്താൽ ആധി വർധിക്കും.

മകരക്കൂറ്

(ഉത്രാടം 45 നാഴിക, തിരുവോണം,                   

അവിട്ടം 30 നാഴിക)

ശത്രുക്കളുടെ ഉപദ്രവങ്ങൾ ഉണ്ടാകുമെങ്കിലും ആ ത്മാർഥമായ പ്രവർത്തനത്താൽ അതിജീവിക്കും.  ഭ ർത്താവിനോടൊപ്പം താമസിക്കാൻ വിദേശയാത്ര പുറപ്പെടും. ഭാവിയിൽ സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും ഉണ്ടാകാൻ സാധ്യതയുള്ള ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. കുടുംബത്തിൽ ആഹ്ലാദകരമായ അന്തരീക്ഷം  ഉണ്ടാകും. പറയുന്ന വാക്കുകൾ ഫലപ്രദമായ രീതിയിൽ അനുഭവത്തിൽ വന്നുചേരും. മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകളോടെചെയ്യുന്ന പ്രവർത്തനങ്ങൾ എല്ലാം ലക്ഷ്യപ്രാപ്തി കൈവരും.  നവദമ്പതികളെ ആശിർവദിക്കാൻ അവസരമുണ്ടാകും.

കുംഭക്കൂറ്

(അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45  നാഴിക)

പ്രവർത്തന മേഖലയിൽ അഭിവൃദ്ധി ഉണ്ടാകും.സാമ്പത്തികരംഗം മെച്ചപ്പെടും. തൊഴിൽമേഖലകളോടു ബന്ധപ്പെട്ട് മാനസിക സമ്മർദം വർധിക്കും. യാഥാർഥ്യബോധത്തോടുകൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടാൻ  ഉപകരിക്കും. വ്യവസായ സ്ഥാപനത്തിൽ ഉൽപാദനമേഖലയിൽ കുറവു വരുത്താൻ നിർബന്ധിതയാകും. സന്താനങ്ങളെപ്പറ്റിയുള്ള അനാവശ്യമായ ആധി ഉ പേക്ഷിക്കണം. സഹപ്രവർത്തകർക്ക് സ്ഥലം മാറ്റമുണ്ടാകയാൽ ചുമതലകൾ വർധിക്കും. സഹോദരസഹായഗുണത്താ ൽ  ഗൃഹനിർമാണം പൂർത്തീകരിക്കും. ഉദ്യോഗമുപേക്ഷിച്ച്  ഉ പരിപഠനത്തിന് ചേരും. കുടുംബസമേതം മംഗളകർമങ്ങളിൽ പങ്കെടുക്കും.  

മീനക്കൂറ്

(പൂരുരുട്ടാതി 15 നാഴിക, ഉത്രട്ടാതി, രേവതി)

ബാഹ്യപ്രേരണകൾ ഉണ്ടാകുമെങ്കിലും വിദഗ്ധോപദേശം തേടാതെ ഒന്നിലും പണം മുടക്കരുത്. പ്രത്യുപകാരം ചെയ്യാൻ അവസരമുണ്ടാകും. അവസരോചിതമായി പ്രവർത്തിക്കാൻ യുക്തിയും സമയദൈർഘ്യവും ഉണ്ടാകും. വിതരണരംഗം വിപുലമാക്കാൻ ജോലിക്കാരെ നിയമിക്കും. മേലധികാരികൾക്ക് തൃപ്തിയാകും വിധത്തിൽ പദ്ധതികൾ സമർപ്പിക്കാൻ സാധിക്കും. സമൂഹത്തിൽ ഉന്നതരെ പരിചയപ്പെടുവാനവസരമുണ്ടാകും. സമാനചിന്താഗതിയിലുള്ളവരുമായി സുദീർഘമായ ചർച്ചകളിൽ  പുതിയ ആശയങ്ങൾ ഉദിക്കും. വിവിധോദ്ദേശ്യങ്ങൾക്കായി അവധിയെടുക്കും. തൊഴിൽമേഖലകളോടു ബന്ധപ്പെട്ട് വിദൂര–ദൂരദേശയാത്രകൾ വേണ്ടി വരും.

Read more on: Malayalam Astrology News, Astrology News In Malayalam, Malayalam Horoscope