E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:49 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

അടുത്ത ആഴ്ച നിങ്ങൾക്കെങ്ങനെ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

weekly-prediction-27-2.jp
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അശ്വതി 

വീട്ടിൽ ചില ആഘോഷങ്ങൾ ഉണ്ടാവും. പിതാവിൽനിന്നു ഗുണാനുഭവങ്ങൾ ലഭിക്കും. സന്താനങ്ങളുടെ കാര്യത്തിൽ അനാവശ്യമായ ചിന്തകൾ വച്ചു പുലർത്തും. ജീവിതപങ്കാളിയെ തൊഴിൽ സ്ഥലത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമം ഫലവത്താവും. ചെയ്യുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിയും. പുതിയ ഗൃഹോപകരണങ്ങൾക്കു യോഗമുണ്ട്. മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി തലയിടുമ്പോൾ ശ്രദ്ധിക്കണം. കലഹപ്രവണത വർധിക്കും. വീട് പുതുക്കി പണിയാൻ കഴിയും.

ശുഭദിനം– വെള്ളി

ഭരണി

പെട്ടെന്നു ചില യാത്രകൾ ആവശ്യമായിവരും. വിരുന്നു സൽക്കാരങ്ങൾക്കു യോഗമുണ്ട്. ഗുരുസ്ഥാനീയർക്ക് അപ്രീതി ഉണ്ടാകാതെ ശ്രദ്ധിക്കണം. അർഹതപ്പെട്ട കാര്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കും. എടുക്കുന്ന തീരുമാനങ്ങൾ ഉചിതമായെന്നു ബോധ്യപ്പെടും. വിദ്യാഭ്യാസകാര്യങ്ങളിൽ ഉണർവോടെ പ്രവർത്തിക്കും. വിവാഹാന്വേഷകർക്കും കാലം അനുകൂലമാണ്. സൗഹൃദങ്ങളിൽനിന്നു സഹായ സഹകരണങ്ങൾ വർധിക്കും. കാർഷികവൃത്തി ഗുണകരമാവും.

ശുഭദിനം – ബുധൻ

കാർ‌ത്തിക

സർക്കാരിൽനിന്നുള്ള ആനുകൂല്യങ്ങൾക്കു ശ്രമിക്കാവുന്നതാണ്. പുതിയ ശ്രമങ്ങൾ അനുകൂലമായിത്തീരും. സഹോദരങ്ങളിൽനിന്നു ഗുണം വർധിക്കും. അകന്നുപോയ ചില ബന്ധങ്ങൾ പുതുക്കാൻ കഴിയും. വാഹനങ്ങളുടെ ഉപയോഗത്തിൽ ശ്രദ്ധിക്കണം. വിശിഷ്ട വ്യക്തികളെ കാണാനോ പരിചയപ്പെടാനോ കഴിയും. പുതിയ തൊഴിലിനായി ശ്രമിക്കും. അനുകൂലമായ സ്ഥലം മാറ്റം ലഭിക്കും.

ശുഭദിനം – തിങ്കൾ

രോഹിണി

ആത്മവിശ്വാസം കൂടുതലാവാതെ നോക്കണം. എളുപ്പവഴിയിലൂടെ കാര്യസാധ്യത്തിനായി ശ്രമിക്കും. വേണ്ടപ്പെട്ട ചിലരുമായി മാനസികമായ അകൽച്ചയ്ക്ക് സാധ്യതയുണ്ട്. തെറ്റിധാരണ വർധിക്കും. സൗഹൃദങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കും. വിദ്യാർഥികൾക്ക് പരിശ്രമശീലം കുറയും. ഒരേസമയം പല കാര്യങ്ങളിലും ഏർപ്പെടേണ്ടിവരും. അഭിപ്രായങ്ങൾ തുറന്നു പറയുന്ന മനസ്ഥിതിയാവും. സന്താനശ്രേയസ്സ് കൈവരും. സമാധാനം കൈവരും.

ശുഭദിനം – വ്യാഴം

മകയിരം

ദൈവിക കാര്യങ്ങളിൽ താൽപര്യവും വിശ്വാസവും വർധിക്കും. സാഹസികതാമനോഭാവം വളരും. സന്താനങ്ങളുടെ കാര്യത്തിൽ കാര്യമായി ശ്രദ്ധിക്കേണ്ടിവരും. അയൽപക്കത്തുള്ളവരിൽനിന്നു ഗുണാനുഭവങ്ങൾക്കു സാധ്യതയുണ്ട്. വാഹനങ്ങളുടെ തകരാറുകൾ പരിഹരിക്കാൻ കഴിയും. യാത്രകൾ ഫലപ്രദമാവും. കർമപരമായി നല്ല അവസരങ്ങൾ ലഭിക്കും. നാൽക്കാലികളെ വളർത്തുന്നത് ഗുണകരമാവും. കൃഷി മെച്ചപ്പെടും,

ശുഭദിനം – ബുധൻ

തിരുവാതിര

വാക്കുകൾ നിറവേറ്റാൻ കഴിയും. പൊതുവേ മനസ്സമാധാനം വർധിക്കുന്ന കാലമാവും. അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടും. ഉത്സാഹശീലം നിലനിൽക്കും. മധ്യസ്ഥത വഹിക്കാനിടവരും. സാമ്പത്തികമായി കാലം അനുകൂലമാണ്. കല പഠിക്കാനാഗ്രഹിക്കുന്നവർക്കു നല്ല അവസരങ്ങൾ ലഭിക്കും. സാഹസികത നിയന്ത്രിക്കണം. കലഹപ്രവണത വർധിക്കും. വീട്ടുകാര്യങ്ങളെല്ലാം തൃപ്തികരമായി നടക്കും.

ശുഭദിനം – ബുധൻ‌

പുണർതം

തൊഴിൽസ്ഥലത്തു കഠിനമായി പരിശ്രമിക്കേണ്ടിവരും. വ്യാവസായിക കാര്യങ്ങളിൽ വിജയം സിദ്ധിച്ചേക്കാം. സഹകരണ മനോഭാവം കൊണ്ടു ഗുണാനുഭവങ്ങൾ വർധിക്കും. പിതാവിനോടു കൂടുതൽ അടുപ്പം പുലർത്തും. കലഹപ്രവണത കൂടുതലാവും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങൾ മെച്ചപ്പെടും. വിദ്യാർഥികൾക്ക് ഉത്സാഹം വർധിക്കും. സാമൂഹിക രംഗത്തുള്ളവർക്കു നല്ല അവസരങ്ങൾ ലഭിക്കും. ഉപരിവിദ്യാഭ്യാസത്തിനായി ശ്രമിക്കും.

ശുഭദിനം – തിങ്കൾ

പൂയം

കലാകായിക കാര്യങ്ങളിൽ ഏർപ്പെടും. വിശിഷ്ടവ്യക്തികളെ കാണാനോ പരിചയപ്പെടാനോ അവസരം ഉണ്ടാവും. വീട്ടുകാര്യങ്ങളിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. പുതിയ സൗഹൃദങ്ങൾ ഉടലെടുക്കും. വിദ്യാർ‌ഥികൾ പരിശ്രമിച്ചാൽ നല്ല ഫലം ഉണ്ടാക്കിയെടുക്കാൻ കഴിയുന്നകാലമാണ്. ഗവൺമെന്റിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ആഘോഷങ്ങൾ വർധിക്കും. തൊഴിൽരംഗത്തും സാമൂഹിക രംഗത്തും മെച്ചപ്പെട്ട അവസരങ്ങൾ ഉണ്ടാവും.

ശുഭദിനം – വെള്ളി

ആയില്യം

ആഗ്രഹനിവൃത്തി ഉണ്ടാകുന്ന കാലമാണ്. ഉത്സാഹത്തോടെ പല കാര്യങ്ങളിലും ഏർപ്പെടും. പ്രവർത്തനമേഖലയിൽ പുതിയ ചില മേഖലകൾ കണ്ടെത്തും. വിദേശത്തുള്ളവർക്ക് നാട്ടിലേക്കു വരാൻ അവസരം ഉണ്ടാവും. പുതിയ വാഹനം, വീട് എന്നിവയ്ക്ക് ശ്രമിക്കുന്നവർക്ക് അതിനുള്ള സാഹചര്യങ്ങൾ ഒത്തുവരും. ആരോഗ്യപരമായി കാലം ഗുണകരമാണ്. വാക്കുകൾ ശ്രദ്ധിക്കണം. കിട്ടാക്കടങ്ങൾ പിരി‍ഞ്ഞുകിട്ടും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. കുടുംബസാഹചര്യം സന്തുഷ്ടമാവും.

ശുഭദിനം – തിങ്കൾ

മകം

ഉറച്ച തീരുമാനങ്ങളെടുത്ത് പ്രവർത്തിക്കും. വിദ്യാഭ്യാസ കാര്യങ്ങളിൽ ശ്രദ്ധയും താൽപര്യവും വർധിക്കും. കിട്ടാക്കടങ്ങൾ പിരിഞ്ഞുകിട്ടും. വ്യവസായികൾ അൽപം ശ്രദ്ധിക്കണം. ആരോഗ്യപരമായി കാലം ഗുണകരമാണ്. സഹോദരന്മാരുമായി അഭിപ്രായവ്യത്യാസം വർധിക്കും. വീട്ടിലെ ഉത്തരവാദിത്തങ്ങൾ കൂടുതലാവും. വിദ്യാകാര്യങ്ങൾ ഗുണകരമാവും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

ശുഭദിനം – ഞായർ 

പൂരം

അബദ്ധങ്ങളിൽനിന്നു കരകയറാൻ സാധിക്കും. വിദ്യാഭ്യാസ കാര്യങ്ങളിൽ സജീവമാവും. സാമ്പത്തികമായുള്ള ബാധ്യതകൾ പരിഹരിക്കാൻ കഴിയും. കർമപരമായി അൽപം ശ്രദ്ധവേണം. സൗഹൃദങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കും. വാഹനസംബന്ധമായ കാര്യങ്ങൾക്ക് കാലം ഗുണകരമാണ്. മനസ്സമാധാനം, സന്താനശ്രേയസ്, കുടുംബസൗഖ്യം എന്നിവയുണ്ടാവും.

ശുഭദിനം – തിങ്കൾ

ഉത്രം

പരിശ്രമശീലവും സഹനശക്തിയും വർധിക്കും. പ്രതിസന്ധികളെ യുക്തിപൂർവം നേരിടാൻ ശ്രമിക്കും. സ്വന്തം കാര്യത്തേക്കാളുപരി മറ്റുള്ളവരുടെ കാര്യങ്ങളിലേർപ്പെടും. ഒരു കാര്യത്തിൽ ഉറച്ചുനിൽക്കാൻ പ്രയാസപ്പെടും. ദിനചര്യകളിൽ മാറ്റങ്ങളനുഭവപ്പെടും. സഞ്ചാരപ്രിയത വർധിക്കും. വാക്കുകളിലൂടെ ഗുണാനുഭവങ്ങൾ ഉണ്ടാവും. സാമ്പത്തികമായി അത്യധികം ഗുണപ്രദമായ കാലമാണ്. സമൂഹത്തിൽ മാന്യത കൈവരും.

ശുഭദിനം – ഞായർ‌

അത്തം

വാഗ്ദാനങ്ങൾ നിഷ്പ്രയാസം നിറവേറ്റാൻ കഴിയും. സാമ്പത്തികമായുള്ള പ്രയാസങ്ങൾ പരിഹരിക്കപ്പെടും. പിതാവിന്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം. മറ്റുള്ളവർക്ക് ഉപകാരപ്രദമായ അനേകം കാര്യങ്ങൾ ചെയ്യും. ഭാഗ്യാനുഭവങ്ങൾ വർധിക്കുന്ന കാലമാണ്. അറിയാതെ ചില തെറ്റായ കർ‌മങ്ങളിലേർപ്പെടും. ഭൂമി സംബന്ധമായ കാര്യങ്ങൾ അനുകൂലമാവും. സൗഹൃദങ്ങളിൽ നിന്ന് വിഷമകരമായ ചില അനുഭവങ്ങൾക്കു സാധ്യതയുണ്ട്.

ശുഭദിനം – ബുധൻ

ചിത്തിര

തൊഴിൽപരമായുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. മനസ്സ് ഒരു കാര്യത്തിൽ ഉറച്ചു നിൽക്കില്ല. മാതാപിതാക്കളിൽനിന്ന് നല്ല ചില അനുഭവങ്ങൾ ഉണ്ടാവും. ഗൃഹനിർമാണ കാര്യങ്ങളിൽ കൂടുതൽ താൽപര്യമെടുത്തു പ്രവർത്തിക്കും. ദൈവിക കാര്യങ്ങളിൽ ഏർപ്പെടും. ജീവിതപങ്കാളിക്കു ഗുണകരമായ ചില അവസരങ്ങൾ ലഭിക്കും. സൗഹൃദങ്ങളിൽ തെറ്റിധാരണകൾക്കു സാധ്യതയുണ്ട്. പൊതുജീവിതം ചടുലമാവും. 

ശുഭദിനം – വ്യാഴം

ചോതി

ഉന്നതവിദ്യാഭ്യാസ രംഗത്തുള്ളവർക്കു കാലം ഗുണകരമാണ്. ജീവിതപുരോഗതിക്കാവശ്യമായ ചില അവസരങ്ങൾ വന്നുചേരും. പൂർവികമായ കാര്യങ്ങളിലേർപ്പെടും. മാതൃകുടുംബത്തിൽനിന്നും ഗുണാനുഭവങ്ങൾക്കു സാധ്യതയുണ്ട്. ചെലവ് നിയന്ത്രിക്കാൻ ശ്രമിക്കും. വിരോധികളിൽ നിന്നുള്ള പ്രവർത്തനങ്ങൾ ശ്രദ്ധിക്കണം. സന്താനങ്ങളുടെ പഠനകാര്യത്തിൽ തൃപ്തിയുണ്ടാവും. വിദേശസംബന്ധമായ കാര്യങ്ങൾ അനുകൂലമാവും. കൃഷിയും വ്യവസായവും അഭിവൃദ്ധിപ്പെടും.

ശുഭദിനം – തിങ്കൾ

വിശാഖം

ആരോഗ്യം മെച്ചപ്പെടും. പരിശ്രമങ്ങൾക്കു ഫലം ഉണ്ടാകും. വിദ്യാഭ്യാസകാര്യങ്ങളിൽ ഉത്സാഹം വർധിക്കും. സ്വന്തം തീരുമാനങ്ങളിൽ ഉറച്ചു നിൽക്കും. ജീവിതപങ്കാളിക്ക് ഉയർച്ച ഉണ്ടാകുന്ന കാലമാണ്. മാതാപിതാക്കൾക്കു സന്തോഷകരമായ കാര്യങ്ങൾ ചെയ്യാനാവും. കർമരംഗത്തു കൂടുതൽ നല്ല അവസരങ്ങൾ തേടിയെത്തും. ഭൂമി സംബന്ധമായ കാര്യങ്ങൾക്കു ചില തടസ്സങ്ങൾ ഉണ്ടാവും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും.

ശുഭദിനം – വ്യാഴം

അനിഴം

സ്വപ്രയത്നംകൊണ്ടു ചില കാര്യങ്ങൾ നേടിയെടുക്കാനാവും. പിതാവിന് ഗുണകരമായ കാര്യങ്ങൾ ചെയ്യും. ക്രയവിക്രയങ്ങൾ ഗുണകരമാവും. വസ്ത്രവിപണന രംഗത്തുള്ളവർക്ക് കാലം അത്യധികം ഗുണപ്രദമാണ്. ദൈവിക കാര്യങ്ങളിൽ കൂടുതൽ താൽപര്യം ഉണ്ടാവും. മുമ്പു ലഭിക്കാതെ പോയ ചില കാര്യങ്ങൾ ഇപ്പോൾ കൈവശം വന്നുചേരും. ഗൃഹനിർ‌മാണത്തിനായി ശ്രമിക്കുന്നവർക്കു നല്ല അവസരങ്ങൾ ലഭിക്കും. വിദ്യാഭ്യാസകാര്യങ്ങളിൽ ഉണർവ് ഉണ്ടാവും.

ശുഭദിനം – ബുധൻ‌

തൃക്കേട്ട

കൃഷി, ഭൂമി എന്നീ കാര്യങ്ങളിൽ ലാഭമുണ്ടാവും. പലകാര്യങ്ങളിലും ഉത്സാഹത്തോടെയും ആത്മവിശ്വാസത്തോടെയും ഏർപ്പെടും. സർക്കാർ സംബന്ധമായ കാര്യങ്ങളിലേർപ്പെടും. അധികാരസ്ഥാനങ്ങൾക്കു യോഗമുണ്ട്. വിവാഹജീവിതം ആഹ്ലാദകരമാവും. ഏറ്റെടുത്ത കാര്യങ്ങൾ ഉത്തരവാദിത്തത്തോടെ പൂർത്തീകരിക്കാൻ കഴിയും. കുടുംബജീവിതത്തിൽ സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാവും. സുഹൃത്തുക്കൾക്കിടയിലുള്ള തെറ്റിധാരണങ്ങൾ നീങ്ങും. കർമനിരതമായ കാലമാവും.

ശുഭദിനം – വെള്ളി

മൂലം

വീട്ടിൽ ചില മംഗളകർമങ്ങൾക്കു യോഗമുണ്ട്. വാഹനത്തിന്റെ തകരാറുകൾ പരിഹരിക്കാൻ കഴിയും. അപ്രതീക്ഷിതമായി ചില സഹായങ്ങൾ ലഭിക്കും. തെറ്റുകൾ തിരുത്താൻ അവസരം ഉണ്ടാവും. സന്താനങ്ങളുടെ കാര്യത്തിലുള്ള ആവലാതി കുറയും. വിദ്യാർഥികൾക്ക് അവധിയെടുക്കേണ്ട സാഹചര്യം ഉണ്ടാവും. കലാപരമായ കാര്യങ്ങൾക്ക് തടസ്സങ്ങളനുഭവപ്പെടും. പുതിയ ചില കാര്യങ്ങൾക്കായി ഇറങ്ങി തിരിക്കും. പുരസ്കാരങ്ങളോ അംഗീകാരങ്ങളോ ലഭിക്കും.

ശുഭദിനം – വ്യാഴം

പൂരാടം

ആരോഗ്യപരമായി അൽപം ശ്രദ്ധിക്കണം. വിലപിടിപ്പുള്ള ചില വസ്തുക്കൾ കാണാതാകാൻ ഇടയുണ്ട്. മാതൃകാപരമായ ചില കാര്യങ്ങൾക്ക് ഇറങ്ങിത്തിരിക്കും. ഉത്തരവാദിത്തബോധം വർധിക്കും. സന്താനങ്ങളുടെ ഭാവിക്കു വേണ്ടിയുള്ള ചില കാര്യങ്ങൾ‍ ചെയ്യും. ചില പ്രത്യേക ലക്ഷ്യം മുൻനിർത്തി പണം മാറ്റിവയ്ക്കും. മാതാപിതാക്കളുടെ കാര്യത്തിൽ ശ്രദ്ധ കുറയും. കർമരംഗത്തു പുതിയ ചില സാധ്യതകൾ ഉണ്ട്.

ശുഭദിനം – വ്യാഴം

ഉത്രാടം

പലരംഗത്തും അൽപം കാര്യമായി പരിശ്രമിക്കേണ്ടിവരും. മറ്റുള്ളവരുടെ കാര്യങ്ങളിൽനിന്നും പരമാവധി പിന്മാറുന്നതാണു നല്ലത്. ദൈവിക കാര്യങ്ങളിൽ ശ്രദ്ധ കുറയാൻ ഇടയുണ്ട്. ചികിത്സകൾ ഫലിക്കും. മാതാപിതാക്കളിൽനിന്നു സഹകരണം ലഭിക്കും. ചീത്ത കൂട്ടുകെട്ടുകളിൽ ഏർപ്പെടാൻ ഇടയുണ്ട്. വിവാഹം അന്വേഷിക്കുന്നവർക്ക് അനുകൂലസമയമാണ്. ഭാഗ്യാനുഭവങ്ങൾ ഉണ്ടാവും.

ശുഭദിനം – ബുധൻ

തിരുവോണം

പ്രണയകാര്യങ്ങളിൽ അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാവും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. അപകടങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. കുടുംബാംഗങ്ങൾക്കു ഗുണം ചെയ്യും. സഹോദരങ്ങളിൽ നിന്നു  ഗുണാനുഭവങ്ങൾ ഉണ്ടാവും. തൊഴിൽ മാറ്റത്തിനു ശ്രമിക്കുന്നവർക്കു നല്ല സമയമാണ്. പ്രതിസന്ധികൾ പരിഹരിക്കപ്പെടും. കൃഷി ലാഭകരമാവും.‌

ശുഭദിനം – വെള്ളി

അവിട്ടം

ജീവിതപങ്കാളിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയും. സന്താനങ്ങളിൽ നിന്നു സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാവും. തീരുമാനങ്ങളെടുക്കുമ്പോൾ ശ്രദ്ധിക്കണം. മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടും. അപ്രതീക്ഷിതമായി ചില ആഘോഷങ്ങളിൽ പങ്കെടുക്കേണ്ടിവരും. മനസ്സ് നിയന്ത്രണത്തിലാക്കാൻ കഴിയും. വിദ്യാഭ്യാസ കാര്യത്തിൽ ഉണർവ് ഉണ്ടാവും. കുടുംബപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റും.

ശുഭദിനം – ബുധൻ

ചതയം

വേണ്ടപ്പെട്ട ചില ആഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിക്കാതെവരും. വീട്ടുകാര്യങ്ങളിൽ ശ്രദ്ധ കുറയും. ജീവിത പങ്കാളിക്ക് ഉയർച്ച അനുഭവപ്പെടും. കർമരംഗത്തു ശ്രദ്ധിച്ചില്ലെങ്കിൽ അബദ്ധങ്ങൾ വർധിക്കും. അപ്രതീക്ഷിതമായി ധനാഗമത്തിനു യോഗമുണ്ട്. വിദ്യാർ‌ഥികൾക്ക് ഉത്സാഹം വർധിക്കും. വീട്, വാഹനം എന്നിവയുടെ അറ്റകുറ്റപ്പണികളിലേർപ്പെടും. നല്ല ചില അവസരങ്ങൾ കൈവരും.

ശുഭദിനം – ഞായർ‌

പൂരുരുട്ടാതി

പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിയും. മറ്റുള്ളവർക്ക് ആത്മവിശ്വാസം വളർത്തുന്ന വാക്കുകൾ, നിർദേശങ്ങൾ എന്നിവ നൽകാൻ സാധിക്കും. വിദേശത്തുള്ളവരുമായി ബന്ധം പുതുക്കാൻ സാധിക്കും. കലാകായിക കാര്യങ്ങളിൽ മികവു കുറയും. ഉദ്ദേശിച്ച കാര്യങ്ങൾക്കായി അത്യന്തം പരിശ്രമിക്കും. രോഗഭീതി വർധിക്കും. വീട്ടുകാരിൽനിന്നു പരിഭവങ്ങൾ കേൾക്കും. പുതിയ വസ്ത്രം ആഭരണം എന്നിവയ്ക്കു യോഗമുണ്ട്. എല്ലാകാര്യത്തിലും സംതൃപ്തിയും വിശ്വാസവും വർധിക്കും. ഉപകരണപുഷ്ടി കൈവരും.

ശുഭദിനം – തിങ്കൾ

ഉത്രട്ടാതി

ജീവിതപങ്കാളിക്കു ഗുണകരമായ കാര്യങ്ങൾ ചെയ്യും. സന്താനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ കഴിയും. പൊതുവെ അമിതമായ ആത്മധൈര്യം തോന്നുന്ന കാലഘട്ടമാവും. സാഹസികത കഴിയുന്നതും ഒഴിവാക്കുന്നതാണു നല്ലത്. രോഗഭീതി വർധിക്കും. വേണ്ടപ്പെട്ടവർക്കു വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുമെങ്കിലും അവരിൽനിന്നു വേണ്ടത്ര ഗുണം ലഭിക്കില്ല. പെട്ടെന്നു മനശ്ചാഞ്ചല്യം ഉണ്ടാവും. ചെറിയതോതിൽ സ്വാർഥത വച്ചുപുലർത്തും. വിദ്യാർഥികൾക്കു ഫലം കുറയും. സങ്കീർണ സമസ്യകൾ മധ്യസ്ഥതയിലൂടെ പരിഹരിക്കപ്പെടും.

ശുഭദിനം – തിങ്കൾ 

രേവതി

സാമ്പത്തിക കാര്യങ്ങളിൽ വളരെ ശ്രദ്ധിക്കണം. സൗന്ദര്യസംരക്ഷണ കാര്യങ്ങളിൽ താൽപര്യം വർധിക്കും. മുതിർന്നവർക്ക് അപ്രീതി ഉണ്ടാക്കുന്ന കാര്യങ്ങളിലേർപ്പെടും. പ്രത്യുപകാരങ്ങൾ തിരിച്ചുലഭിക്കും. ചില മുൻകാല പ്രവർത്തനങ്ങൾക്ക് അനുമോദനങ്ങൾ ലഭിക്കും. പിതാവിന് അൽപം അരിഷ്ടുള്ള കാലമാണ്. അനാവശ്യമായ സംസാരം ഒഴിവാക്കണം. മറ്റുള്ളവരിൽനിന്നു സഹായാഭ്യർഥനകൾ‌ വർ‌ധിക്കും. ശാരീരിക പ്രശ്നങ്ങൾക്ക് കുറവുണ്ടാവും. സന്താനങ്ങൾക്കു ഗുണാനുഭവങ്ങൾ ഉണ്ടാവും.

ശുഭദിനം – വ്യാഴം

 

Read more: Download yearly horoscope, Soul mate, Malayalam Panchangam, Feng Shui Tips in Malayalam, Astrology Tips in Malayalam