E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:10 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അടുത്ത ആഴ്ച നിങ്ങൾക്ക് എങ്ങനെ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

astrology
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അശ്വതി

ആരോഗ്യസ്ഥിതി മെച്ചപ്പെടും. വിശിഷ്ട വ്യക്തികളെ കാണാനും പരിചയപ്പെടാനും അവസരം ഉണ്ടാവും. പുതിയ സൗഹൃദബന്ധങ്ങൾ ഗുണകരമായിത്തീരും. ഗൃഹനിർമാണം പുരോഗമിക്കും. മനസ്സിനു പ്രയാസകരമായ കാര്യങ്ങളിലേർപ്പെടും. വേണ്ടപ്പെട്ട ചിലരെക്കുറിച്ചു മനസ്സിൽ തെറ്റിദ്ധാരണ ഉണ്ടാകാൻ ഇടയുണ്ട്. ചെറിയ തോതിലുള്ള അപകടസാധ്യത ഉണ്ട്. ശുഭദിനം: തിങ്കൾ

ഭരണി

മുടങ്ങിക്കിടക്കുന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കാന്‍ ശ്രമിക്കും. കാർഷികരംഗത്തു ലാഭമുണ്ടാവും. ആലോചനക്കുറവുമൂലം അവസരങ്ങൾ നഷ്ടപ്പെടുത്തരുത്. ജീവിതപങ്കാളിക്ക് ഉയർച്ച അനുഭവപ്പെടും. കുടുംബാംഗങ്ങൾക്കൊപ്പം ഒത്തുചേരാൻ അവസരം ഉണ്ടാവും. അഗ്നി, ആയുധം മുതലായവ പ്രത്യേകം ശ്രദ്ധിച്ചു കൈകാര്യം ചെയ്യണം. ഇഷ്ടപ്പെട്ട വിഷയം പഠിക്കാൻ അവസരം. കലാരംഗത്തു മികവു ലഭിക്കും. ശുഭദിനം: വെള്ളി

കാർത്തിക

വിവിധ മാർഗങ്ങളിലൂടെ ധനാഗമം ഉണ്ടാവും. ഭൂമി സംബന്ധമായ കാര്യങ്ങളിലേർപ്പെടും. ഒട്ടേറെ കാര്യങ്ങൾ ഏറ്റെടുക്കുന്നതിനാൽ ചില പ്രധാന സംഗതികൾ വിട്ടു പോകാൻ ഇടയുണ്ട്. ജീവിതപങ്കാളിക്ക് അൽപം അരിഷ്ടുള്ള കാലമാണ്. ദൂരയാത്രകൾ ചെയ്യേണ്ടിവരും. കർമരംഗത്തുനിന്നു വിട്ടുനിൽക്കേണ്ടിവരും. തെറ്റിദ്ധാരണകൾ കൂടുതലാവും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. സന്താനങ്ങൾക്കു നന്മ കൈവരും. ശുഭദിനം: ബുധൻ

രോഹിണി

ആഡംബരപ്രിയത വർധിക്കും. വിദേശത്തുള്ളവർക്കു നാട്ടിലേക്കു പണമയയ്ക്കാൻ സാധിക്കും. സ്വജനങ്ങളിൽനിന്നു വിരോധം ഉണ്ടാകാൻ ഇടയുണ്ട്. അധ്യാപന രംഗത്തുള്ളവർക്കു കാലം ഗുണകരമാണ്. ജീവിതപങ്കാളിയുടെ കാര്യങ്ങള്‍ക്കു തടസ്സങ്ങൾ അനുഭവപ്പെടും. ഉദ്യോഗാർഥികൾ നേരിടുന്ന തടസ്സങ്ങൾ നീങ്ങും. ഗൃഹനിർമാണ കാര്യങ്ങൾ പുനരാരംഭിക്കാൻ കഴിയും. വ്യക്തിത്വം മികച്ചതാക്കാൻ കഴിയും. സന്താനങ്ങളുടെ വിഷമങ്ങൾ പരിഹരിക്കപ്പെടും. ശുഭദിനം: തിങ്കൾ

മകയിരം

അനാവശ്യമായ ചിന്താഗതികൾ വച്ചുപുലർത്തും. മാതാപിതാക്കളുടെ സന്തോഷത്തിനായി പ്രവർത്തിക്കും. ചില അവസരങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോവും. വീട്ടുകാര്യങ്ങൾക്കായി കൂടുതൽ പരിശ്രമിക്കും. മുതിർന്നവർക്ക് അപ്രിയമായ കാര്യങ്ങൾ ചെയ്യും. സന്താനങ്ങൾക്ക് അൽപം പ്രയാസമനുഭവപ്പെടും. യാത്രകളിൽ ഫലം കുറയും. ഏറെ പ്രതീക്ഷയോടെ കരുതിയിരുന്ന കാര്യങ്ങൾക്കു കാലതാമസം ഉണ്ടാകാൻ ഇടയുണ്ട്. വ്യവസായരംഗം ചടുലമാവും. ശുഭദിനം: വ്യാഴം

തിരുവാതിര

അന്യായത്തെ കർശനമായി വിമർശിക്കും. വാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിക്കണം. ആഘോഷങ്ങളിൽ പങ്കാളിത്തം വഹിക്കാൻ കഴിയാതെവരും. ജീവിതപങ്കാളിക്കു സന്തോഷകരമായ കാര്യങ്ങൾ ചെയ്യും. മാതാവിനു ഗുണം ചെയ്യും. സ്വപ്രയത്നം കൊണ്ടു പലകാര്യങ്ങളും നേടിയെടുക്കും. ഗുരുസ്ഥാനീയർക്ക് അപ്രിയം ഉണ്ടാകാതെ ശ്രദ്ധിക്കണം. വിദ്യാർഥികൾക്കു പരിശ്രമത്തിനു ഫലം കുറയും. ശുഭദിനം: ബുധന്‍

പുണർതം

വസ്തു സംബന്ധമായ കാര്യങ്ങൾ അനുകൂലമാവും. അയൽക്കാർ, സഹോദരന്മാർ എന്നിവരുമായി സഹകരണം നിലനിർത്തും. സങ്കീർണമായ ചില പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. ചീത്ത കൂട്ടുകെട്ടുകളിൽനിന്ന് അകൽച്ച പാലിക്കും. സാഹചര്യങ്ങൾക്കനുസരിച്ചു പെരുമാറാൻ സാധിക്കും. ഏതുവിധേനയും സ്വന്തം കാര്യം നേടിയെടുക്കാനുള്ള പ്രവണത ഉണ്ടാവും. തീരുമാനങ്ങളെടുക്കുമ്പോൾ ശ്രദ്ധിക്കണം. സ്വന്തമായി വീടുവയ്ക്കാന്‍ പറ്റിയ സമയമാണ്. ശുഭദിനം: ഞായർ

പൂയം

കലഹപ്രവണത വർധിക്കും. അധികാരസ്ഥാനത്തുള്ളവരിൽനിന്നു പലവിധ സഹായങ്ങളും ലഭിക്കും. സർക്കാർ സംബന്ധമായ കാര്യങ്ങള്‍ അനുകൂലമാവും. വീട്ടിൽ സന്തോഷവും സമാധാനവും നിലനിൽക്കും. സ്വന്തം കാര്യത്തിൽ ശ്രദ്ധ കുറയും. വീഴ്ച മുതലായ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. വിദേശസംബന്ധമായ കാര്യങ്ങളിൽ തടസ്സങ്ങളനുഭവപ്പെടും. വാഗ്ദാനങ്ങൾ നിറവേറ്റാൻ സാധിക്കും. ശുഭദിനം: ബുധൻ

ആയില്യം

കുടുംബാംഗങ്ങൾക്ക് ഒന്നിക്കാൻ അവസരം ഉണ്ടാവും. അപ്രതീക്ഷിതമായി ധനാഗമം ഉണ്ടാകും. വാഹനരംഗത്തു പ്രവർത്തിക്കുന്നവർക്കു കാലം ഗുണകരമാണ്. മറ്റുള്ളവർക്കു സാമ്പത്തിക സഹായം ചെയ്യേണ്ടിവരും. തൊഴിൽരംഗത്ത് ഉയർച്ചയ്ക്കു സാധ്യതയുണ്ട്. ചെറിയ തോതില്‍ അലസത ഉണ്ടാകാൻ ഇടയുണ്ട്. അഭിഭാഷകർ, അധ്യാപകർ, എഴുത്തുകാർ എന്നിവർക്കു നല്ല സമയമാണ്. പുതിയ തൊഴിലവസരങ്ങൾ പ്രതീക്ഷിക്കാം. ശുഭദിനം: ഞായർ

മകം

വിദ്യാർഥികൾക്കും വിദ്യാഭ്യാസരംഗത്തു പ്രവർത്തിക്കുന്നവര്‍ക്കും കാലം ഗുണകരമാണ്. നല്ല കാര്യങ്ങൾ മുൻനിർത്തി പണം മാറ്റിവയ്ക്കും. സ്വന്തം കാര്യത്തിൽ ശ്രദ്ധ കുറയും. വീടുവിട്ടു നിൽക്കേണ്ട സാഹചര്യം ഉണ്ടാവും. വിമർശനങ്ങളെ അവഗണിച്ചു പ്രവർത്തിക്കും. നല്ല ചില സാധ്യതകൾ നഷ്ടപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. എല്ലാ പ്രവർത്തനങ്ങൾക്കും ശുഭദിനം: ഞായർ

പൂരം

വ്യക്തിപരമായ ചില കാര്യങ്ങൾക്കു തടസ്സം നേരിടും. വിദ്യാർഥികൾക്കു പഠനനിലവാരം മെച്ചപ്പെടുത്താൻ കഴിയും. തൊഴിൽരംഗത്ത് ഉത്സാഹം വർധിക്കും. വിദേശത്തുള്ളവർക്കു കാലം ഗുണകരമാണ്. കലാകാരന്മാർക്ക് അവസരങ്ങൾ വർധിക്കും. ഉദ്യോഗാർഥികൾക്കു നല്ല അവസരങ്ങൾ ലഭിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും. ശുഭദിനം: ഞായർ

ഉത്രം

പുരസ്കാരങ്ങൾ, അനുമോദനങ്ങൾ, പ്രശംസ എന്നിവ ലഭിക്കും. കുടുംബകാര്യങ്ങൾ യഥാവിധി നിറവേറ്റും. സംയുക്ത സംരംഭങ്ങളിലെ അഭിപ്രായഭിന്നത പരിഹരിക്കപ്പെടും. ജീവിതപങ്കാളിയുടെ ആരോഗ്യനില മെച്ചപ്പെടും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ കഴിയും. കർമരംഗത്തുള്ള അസ്വാരസ്യങ്ങൾ ഇല്ലാതാവും. മംഗളകർമങ്ങളിൽ പങ്കുചേരാനവസരം ലഭിക്കും. കടംകൊടുത്ത പണം തിരികെ ലഭിക്കും. പൊതുവേ ജീവിതസാഹചര്യങ്ങൾ സ്വസ്ഥമാവും. ശുഭദിനം: വ്യാഴം

അത്തം

പല കാര്യങ്ങളിലും സമയോചിതമായി ഇടപെടാൻ കഴിയും. സമൂഹത്തിൽ ശ്രദ്ധിക്കപ്പെടുന്ന ചില കാര്യങ്ങൾ ചെയ്യും. കുടുംബകാര്യങ്ങളിൽ തടസ്സങ്ങളനുഭവപ്പെടും. വിദേശകാര്യങ്ങൾ അനുകൂലമായിത്തീരും. മറ്റുള്ളവരെ സഹായിക്കാനുള്ള പ്രവണത വർധിക്കും. വളരെക്കാലമായി പ്രതീക്ഷയുള്ള ചില കാര്യങ്ങൾ പ്രായോഗികമാവും. ആരോഗ്യപരമായി കാലം അൽപം മോശമാണ്. പ്രസാദാത്മക സ്വഭാവം കൈവരിക്കും. ശുഭദിനം: ബുധൻ

ചിത്തിര 

ഗൃഹനിർമാണ കാര്യങ്ങൾ പുരോഗമിക്കും. സന്താനങ്ങൾ നിമിത്തം സന്തോഷിക്കേണ്ട സാഹചര്യം ഉണ്ടാവും. വിദ്യാഭ്യാസകാര്യങ്ങളിൽ തടസ്സങ്ങൾ ഉണ്ടാവും. തൊഴിൽ മാറ്റത്തിനു ശ്രമിച്ചാൽ ഫലപ്രദമാവും. സ്വന്തം ഇച്ഛയ്ക്കനുസരിച്ചു പ്രവർത്തിക്കും. ചർച്ചകൾ ഫലപ്രദമാവും. ശുഭദിനം: വെള്ളി

ചോതി

വിദേശത്തുള്ളവർക്കു തൊഴിലിൽ അഭിവൃദ്ധി ഉണ്ടാവും. വിലപിടിപ്പുള്ള വസ്തുക്കൾ കൈമോശം വരാൻ ഇടയുണ്ട്. കർമരംഗത്തു തൃപ്തികരമായ അവസ്ഥ ഉണ്ടാവും. പ്രണയകാര്യങ്ങളിൽ പരിഭവങ്ങൾക്കു സാധ്യതയുണ്ട്. സന്താനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കാതെ വരും. ശമ്പള കുടിശ്ശിക തീർത്തു കിട്ടും. തെറ്റിദ്ധാരണകൾ മാറ്റിയെടുക്കാൻ കഴിയും. ചെലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കും. കാർഷിക കാര്യങ്ങളില്‍ ഇടപെട്ടാൽ നല്ലതാണ്. ശുഭദിനം: ഞായർ

വിശാഖം

മറ്റുള്ളവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കും. പുതുതായി തുടങ്ങിയ സംരംഭങ്ങൾക്കു പുരോഗതിയും പ്രശസ്തിയും ആർജിക്കാൻ കഴിയും. നിത്യവും ചെയ്തുവരുന്ന കാര്യങ്ങളിൽ ചില മാറ്റങ്ങൾ അനുഭവപ്പെടും. ചില ഉത്തരവാദിത്തങ്ങൾ മറ്റുള്ളവരെ ഏൽപ്പിക്കാൻ ഇടവരും. വീട്, വാഹനം എന്നിവയ്ക്ക് അറ്റകുറ്റപ്പണി ആവശ്യമായി വരും. സാമ്പത്തികമായി നല്ല ഒരു മുന്നേറ്റം സാധ്യമാവും. ശുഭദിനം: ബുധൻ

അനിഴം

ഭാഗ്യപരീക്ഷണങ്ങൾ നടത്താവുന്ന കാലമാണ്. ഉന്നതരുമായുള്ള ചങ്ങാത്തം ഗുണം ചെയ്യും. കാര്യങ്ങൾ ഏറെക്കുറെ പ്രതീക്ഷിച്ചതുപോലെ നടക്കുന്നതിൽ സംതൃപ്തിയുണ്ടാവും. സ്വത്തു സംബന്ധമായ കാര്യങ്ങളിലേർപ്പെടും. വിദേശത്തുള്ളവർക്ക് അൽപം അരിഷ്ടതയുള്ള കാലമാണ്. അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയാതിരിക്കാൻ ശ്രദ്ധിക്കണം. പൈതൃകസ്വത്ത് ലഭിക്കും. വിരോധികൾ അടുപ്പം കാണിക്കും. തീർഥയാത്ര, ഉപരിപഠനം, വ്യക്തിവികാസം എന്നിവ സാധ്യമാവും. ശുഭദിനം: ഞായർ

തൃക്കേട്ട

വ്യക്തിത്വം നിലനിർത്താൻ കഴിയും. മാതാപിതാക്കള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളിൽനിന്നു സ്വമേധയാ പിന്മാറും. മാതാവിന്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. സന്തോഷകരമായ ചില വാർത്തകൾ കേൾക്കും. അപ്രതീക്ഷിതമായ വാഗ്ദാനങ്ങളും സഹായങ്ങളും ഉണ്ടാകും. സ്വജനങ്ങളിൽനിന്നു ഗുണം വർധിക്കും. വിപരീത സാഹചര്യങ്ങളെ മുൻകൂട്ടിക്കണ്ട് ഒഴിഞ്ഞുമാറാൻ സാധിക്കും. ചെയ്തുപോയ തെറ്റുകൾ തിരുത്താൻ അവസരം ലഭിക്കും. ശുഭദിനം: വെള്ളി

മൂലം

സന്താനങ്ങളുടെ കാര്യത്തിൽ അൽപം വിഷമകരമായ അവസ്ഥയ്ക്കു സാധ്യതയുണ്ട്. ബന്ധുമിത്രാദികളെ സന്ദർശിക്കാൻ അവസരം ഉണ്ടാകും. അനർഹമായ ചില കാര്യങ്ങൾ ഉപേക്ഷിക്കേണ്ടിവരും. സാമ്പത്തിക കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തും. കർമപരമായും വിവാഹപരമായും നല്ല അനുഭവങ്ങള്‍ ഉണ്ടാവും. കർമപുരോഗതി, കാർഷികാഭിവൃദ്ധി, കുടുംബസൗഖ്യം എന്നിവ ഉണ്ടാവും. ശുഭദിനം: വ്യാഴം

പൂരാടം

ശ്രമകരങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു വിജയപഥത്തിലെത്തിക്കും. മേലുദ്യോഗസ്ഥർക്ക് അപ്രിയം ഉണ്ടാവാതെ ശ്രദ്ധിക്കണം. മറ്റുള്ളവരിൽനിന്ന് ഉപദേശങ്ങളും നിർദേശങ്ങളും സ്വീകരിക്കും. നല്ല ചില സാധ്യതകൾ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. ആത്മവിശ്വാസം കുറയാതെ നോക്കണം. പിതാവിന് അൽപം അരിഷ്ടതയുള്ള കാലമാണ്. കുടുംബരംഗത്തും കർമരംഗത്തും സംതൃപ്തി ഉളവാക്കുന്ന സംഭവങ്ങൾ ഉണ്ടാവും. ശുഭദിനം: വ്യാഴം

ഉത്രാടം

കുടുംബജനങ്ങളിൽ നിന്നു സഹകരണം വര്‍ധിക്കും. ധനസഹായങ്ങൾ പ്രതീക്ഷിച്ച സമയത്തു ലഭിക്കും. ദാമ്പത്യജീവിതത്തിൽ വിട്ടുവീഴ്ചാ മനോഭാവം കൈവരിക്കും. ഭൂമി, വീട്ടുപകരണങ്ങൾ എന്നിവ വാങ്ങാൻ കഴിയും. സഹപ്രവർത്തകരുമായി ആത്മബന്ധം നിലനിർത്തും. ഒരുപാടു കാര്യങ്ങളുമായി ഒരേസമയം ബന്ധപ്പെടും. സൗഹൃദങ്ങളിൽ തെറ്റിദ്ധാരണയ്ക്കു സാധ്യതയുണ്ട്. ശുഭദിനം: ബുധൻ

 

പൂർണരൂപം വായിക്കാം 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :