രാജ്യത്തെ ടെലികോം മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ട മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയുടെ മറ്റൊരു പുതിയ സേവനമാണ് ജിയോ ഫോൺ ടിവി–കേബിൾ. ഡിടിഎച്ചിന്റെ ഏറ്റവും പുതിയ രൂപമെന്ന് ഇതിനെ വിളിക്കാം. ഡിടിഎച്ച് മേഖലയിലേക്കു കൂടെ ജിയോ എത്തുന്നു എന്നതിന്റെ സൂചനയാണ് ജിയോ ഫോൺ ടിവി–കേബിൾ.
മാസത്തിൽ അധിക ചിലവ് വരാതെ 400 ൽ കൂടുതൽ ലൈവ് ചാനലുകൾ ആസ്വദിക്കാൻ കഴിയുന്നതാണ് ഈ സേവനം. ഫോൺ വഴി ടിവി സ്ക്രീനിലേക്ക് സര്‍വീസ് കണക്റ്റ് ചെയ്യാം. ആധുനിക ടെലിവിഷനുകൾക്ക് പുറമെ പഴയ സിആർടി ടിവികളിൽ വരെ ജിയോ ഫോൺ ടിവി–കേബിൾ സർവീസ് ലഭിക്കും.
309 രൂപ പാക്കേജിൽ ജിയോ ഫോണിനൊപ്പം ലഭിക്കുന്ന പ്രത്യേകം ഡിവൈസ്, അല്ലെങ്കിൽ കേബിൾ വഴി ടെലിവിഷനുമായി ബന്ധിപ്പിക്കാൻ സാധിക്കും. ഫോൺ വഴി ടെലിവിഷനിലെ എല്ലാം നിയന്ത്രിക്കാൻ സാധിക്കും. അതിവേഗ ഇന്റർനെറ്റ് ലഭിച്ചാൽ ലൈവ് ടിവി സുഖകരമായി ആസ്വദിക്കാം. ലൈവ് ടിവിക്ക് പുറമെ സിനിമകൾ, മ്യൂസിക് തുടങ്ങി സേവനങ്ങളും ലഭിക്കും.