E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

മൂന്ന് സെന്റിൽ മൂവായിരം സ്വപ്നങ്ങൾ!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

3-cent-1340-sqft-house-kochi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒരു തുണ്ടു ഭൂമിക്കു തന്നെ പൊള്ളുന്ന വിലയാണ് കൊച്ചിയിൽ. അവിടെ മൂന്ന് സെന്റ് പോലും ആർഭാടമാണ്. മാതാപിതാക്കളും മകളും ഉൾപ്പെടുന്ന കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും നിവർത്തിക്കാൻ ഈ മൂന്ന് സെന്റ് മതിയെന്നത് യാഥാർഥ്യവുമാണ്. സ്വീകരണമുറി, ഊണുമുറി, അടുക്കള, വർക്ഏരിയ, അഞ്ച് കിടപ്പുമുറികൾ എന്നിവ 1340 ചതുരശ്രയടിയിൽ ഒതുക്കിയിരിക്കുന്നു ഇവിടെ. തോപ്പുംപടിയിലുള്ള ഈ കൊച്ചു വീടിന്റെ വിശദാംശങ്ങൾ താഴെ പറയുന്നവയാണ്.

∙ നിർമാണ സാമഗ്രികൾ എല്ലാം ശരാശരി വിലയിലുള്ളവയാണ്. എന്നാല്‍ ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്തിട്ടുമില്ല.

∙ പുറത്തേക്കു തുറക്കുന്ന വാതിലുകൾ ചെറുതേക്ക് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. അകത്തെ വാതിലുകൾ റെഡിമെയ്ഡ് വാങ്ങി ജനാലകളുടെ ചട്ടക്കൂടുകൾ കരിവേലകം കൊണ്ടും ജനാലപ്പാളികൾ മരുതുകൊണ്ടും നിർമിച്ചു.

∙ ഇളംനിറത്തിലുള്ള വിട്രിഫൈഡ് ടൈലാണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചിരിക്കുന്നത്. ചതുരശ്രയടിക്ക് ഏകദേശം 100 രൂപ ചെലവു വന്നു. ചതുരശ്രയടിക്ക് 210 രൂപയുള്ള ഗ്രാനൈറ്റ് ആണ് സിറ്റ്ഔട്ടിലും ഗോവണിയിലും വിരിച്ചത്.

3-cent-1340-sqft-house-cochin.jpg.image.784.410

∙ ബാത്റൂമുകളുടെ ഭിത്തിയും നിലവും പോർച്ചിന്റെ നിലവും വിരിക്കാൻ ചതുരശ്രയടിക്ക് 60 രൂപയുള്ള ടൈൽ ഉപയോഗിച്ചു.

∙ ഇലക്ട്രിക്കൽ ഫിറ്റിങ്ങ്സും സ്വിച്ചുകളും മികച്ച ബ്രാൻഡുകളുടെ തന്നെയാണ് ഉപയോഗിച്ചത്.

interior.jpg.image.784.410

∙ സാനിറ്ററി ഫിറ്റിങ്ങ്സുകൾക്കും ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ഉപയോഗിച്ചു.

∙ ചെലവു നിയന്ത്രണത്തിന് ഗോവണിയുടെ റെയ്‌ലിങ് പ്രത്യേകം പറഞ്ഞു നിർമിക്കുകയായിരുന്നു. സ്റ്റെയിൻലെസ് സ്റ്റീൽ സ്ക്വയർ ട്യൂബ് ഉപയോഗിച്ചാണ് റെയ്‌ലിങ് നിർമിച്ചത്.

∙ അടുക്കളയോടു ചേർന്ന് വർക്ഏരിയയും പുറംഭിത്തിയും മതിലുമായി ചേർത്തുണ്ടാക്കിയ യൂട്ടിലിറ്റി ഏരിയയുമുണ്ട്.

∙ അടുക്കളയുടെ ചുവരിൽ എല്ലാവരും ചാരിനിന്ന് പെട്ടെന്ന് അഴുക്കാകാന്‍ സാധ്യത കൂടുതലാണ്. ഇത് ഒഴിവാക്കാൻ ആ ചുവരിൽ ഒരാൾ പൊക്കത്തിൽ ടൈൽ ഒട്ടിച്ചു.

3-cent-house-kochi-living.jpg.image.784.410

∙ അഞ്ച് കിടപ്പുമുറികളാണ് ഈ ചെറിയ സ്ഥലത്ത്. താഴെ രണ്ടും മുകളിൽ മൂന്നും. മുകളിലെ കിഡ്സ് റൂം ഒഴികെ മറ്റു മുറികളെല്ലാം ബാത് അറ്റാച്ഡ് ആണ്.

Project Facts

Area: 1340 Sqft

Designer: ബിജു ആന്റണി

ബിസിഐ ഹാബിറ്റാറ്റ്

തോപ്പുംപടി, കൊച്ചി

biju@bcihabitat.com

Location: തോപ്പുംപടി, കൊച്ചി

Year of completion: ഓഗസ്റ്റ്, 2016

Cost: 23 ലക്ഷം

രണ്ടുസെന്റിൽ മനോഹരമായ വീട്! പ്ലാൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :