E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 05 2021 12:48 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

രോഹിണി നക്ഷത്ര സ്വഭാവം, തൊഴിൽ, പൊരുത്തം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

rohini-birth-star
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രോഹിണി നക്ഷത്രക്കാർ മെലിഞ്ഞവരും എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുന്നവരുമാണ്. ചിലർ ഗ്രഹനിലയുടെ അടിസ്ഥാനത്തിൽ തടിച്ചവരുമായിരിക്കും. എന്നാൽ പൊതുവെ പൊക്കം കുറവായിരിക്കും. പെരുമാറ്റത്തിൽ ആകർഷകത്വമുള്ളവരും ഭംഗിയുളളവരും ശരീരപുഷ്ടിയുളളവരുമായിരിക്കും. പെട്ടെന്ന് ചൂടാകുന്നവരുമായിരിക്കും. ദേഷ്യം കൂടിയിരിക്കും. ഒരിക്കലെടുക്കുന്ന തീരുമാനം ഇവരെക്കൊണ്ട് മാറ്റാനത്ര എളുപ്പമല്ല. പറയുന്നതിൽ ഉറച്ചുനിൽക്കുന്നവരാണിവർ. അതിൽ മറ്റുളളവരുടെ അഭിപ്രായത്തിന് ഒരു വിലയും കൊടുക്കുകയില്ല. ഏതെങ്കിലും പ്രശ്നം ഇവർ മനസ്സിൽ ഒതുക്കിയാൽ അതു ജീവിതാവസാനം വരെ മറക്കാതെ കൊണ്ടു നടക്കുന്നവരാണിവർ. മറ്റുളളവരുടെ കുറ്റം കണ്ടു പിടിക്കാൻ കേമരാണിവർ, മറ്റുളളവരോടു പകയും വിദ്വേഷവും കൊണ്ട്  പ്രശ്നം സൃഷ്ടിക്കാറുമില്ല. ഇവരുടെ പ്രവൃത്തികൾ മറ്റുളളവരെ ആകർഷിക്കും. തെറ്റ് ഏറ്റുപറയുന്നത് ഇവരുടെ നല്ല സ്വഭാവമാണ്. മുൻകൂട്ടി തീരുമാനമെടുത്ത് ഒന്നിലും ഇറങ്ങി തിരിക്കാറില്ല അതിനാൽ കയറ്റവും ഇറക്കവും ഇവരെ ഒരു പോലെ ശല്യം ചെയ്യും.

നാളെ എന്തെന്ന് ചിന്തിക്കാറില്ല, ഇന്നെങ്ങനെ എന്നതായിരിക്കും ഇവരുടെ ചിന്ത. തൊഴിൽ, ബിസിനസ്സ്, സാമൂഹിക ജീവിതം എന്നിങ്ങനെ എവിടെയും ശോഭിക്കുന്നവരാണിവർ. സുഖലോലുപരായിരിക്കും. സ്വയം തീരുമാനമെടുക്കാൻ കഴിവില്ലാത്തവരാണ്. സ്നേഹിക്കും പോലെ തന്നെ, വെറുത്താൽ  അങ്ങേയറ്റം ദ്രോഹിക്കുകയും ചെയ്യും. സത്യസന്ധരും ശുദ്ധരുമായിരിക്കും. പ്രവൃത്തിയിൽ അതിരുകടന്ന സ്വാതന്ത്ര്യം കാണിക്കും. വരവിനെക്കുറിച്ച് ചിന്തിക്കാതെ ആഡംബരത്തിന് ധാരാളം പണം ചെലവഴിക്കുന്നവരാണിവർ. സ്ത്രീകളോട് അടുത്ത് ഇടപഴകാനുളള സാമർഥ്യം കൂടുതലുണ്ടായിരിക്കും. പിതാവിൽ നിന്നുള്ള അനുഭവ ഗുണം കുറഞ്ഞിരിക്കും. ആരോടും അങ്ങോട്ടു കയറി പരിചയപ്പെടില്ല, അടുത്ത് ഇടപഴകുന്നവരോട് സ്നേഹത്തോടും അന്തസ്സായും പെരുമാറും. ഇവർ ക്ഷോഭിച്ചു പോയാൽ പക വീട്ടിയല്ലാതെ അടങ്ങില്ല. ഇവർ ബുദ്ധിജീവികളായിരിക്കും. ഈശ്വരാനുകൂല്യം പെട്ടെന്ന് വന്നു ചേരും.  സ്ത്രീ സ്വഭാവം മുന്നിട്ടിരിക്കും. അപകടങ്ങളിൽ പതറുകയോ ആത്മധൈര്യം കൈവിടുകയോ ചെയ്യുകയില്ല.

ദൃഢചിത്തതയോടും ആത്മവിശ്വാസത്തോടും പരാജയപ്പെട്ട പ്രവർത്തനങ്ങളിൽ തന്നെ വീണ്ടും വീണ്ടും ഏർപ്പെട്ട് വിജയം നേടും.  പൊതുജന ബഹുമാനം ലഭിക്കുകയും ചെയ്യും. നീചകർമത്തിൽ താല്പര്യമില്ലാത്തവരാകും.  അടിമപ്പണി ഇഷ്ടപ്പെടില്ല. 18 മുതൽ 36 വരെ വയസ്സുകാലം ക്ലേശങ്ങൾ അനുഭവിക്കേണ്ടിവരും.  അതിനു ശേഷം നല്ല ജീവിതം ലഭിക്കും. സ്ഥാനമാനത്തിനും പ്രശംസയ്ക്കും വേണ്ടി ധാരാളം പണം ചെലവഴിക്കുന്നവരും  ശരീരസുഖത്തിലും ഇന്ദ്രിയസുഖത്തിലും  സ്ത്രീസുഖത്തിലും വലിയ താല്പര്യം കാണിക്കുന്നവരും ആയിരിക്കും. പ്രവർത്തനവിജയം ലഭിക്കണമെങ്കിൽ വളരെ ക്ലേശങ്ങൾക്കു ശേഷമേ ലഭിക്കൂ. എഴുത്തുകുത്തിൽ ശോഭിക്കും. കലാരംഗത്തും കഴിവ് വ്യക്തമാക്കും. വൃത്തിയായും ശുദ്ധിയായും എപ്പോഴും നടക്കുന്നവരായിരിക്കും.  മൂത്രരോഗം, പ്രമേഹം, ക്ഷയം, വായുകോപം, കഫരോഗങ്ങൾ എന്നീ രോഗങ്ങൾക്കെതിരെ കരുതൽ വേണം. 

രോഹിണി നക്ഷത്രക്കാരായ സ്ത്രീകൾ പൊതുവെ വെളുത്തവരും പൊക്കം കുറഞ്ഞവരും സൗന്ദര്യവതികളുമായിരിക്കും. നല്ല സ്വഭാവവും  നല്ല വസ്ത്രധാരണരീതിയും ഉളളവരായിരിക്കും. ലോലഹൃദയരായിരിക്കും. പെട്ടെന്ന് പൊട്ടിത്തെറിക്കുകയും പ്രശ്നങ്ങളുണ്ടാക്കുന്നവരുമായിരിക്കും. പ്രവൃത്തിയിൽ ചിട്ടയുളളവരും രഹസ്യം സൂക്ഷിക്കുന്നവരും പ്രേരണകൾക്ക് വശംവദയായി വഴക്കുണ്ടാക്കുന്നവരുമായിരിക്കും.  ഇവരുടെ കുടുംബജീവിതം സന്തോഷപ്രദമായിരിക്കും. ഇവർ പിടിവാശിക്കാരായതു കാരണം കുടുംബജീവിതം താറുമാറാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. എന്നാൽ ഇവർ നല്ലൊരമ്മയുടെ സ്ഥാനം അലങ്കരിക്കുന്നവരായിരിക്കും. സ്വതന്ത്രബുദ്ധി ഇവരെ അധഃപതനത്തിലേക്കു നയിക്കാറുണ്ട്. ഗൃഹജീവിതത്തിൽ പരാജയം സംഭവിക്കാറില്ല. കുടുംബജനങ്ങളുടെ സ്നേഹവാത്സല്യം ആവോളം അനുഭവിക്കുന്നവരുമായിരിക്കും. ക്ഷിപ്രപ്രസാദികളും ക്ഷിപ്രകോപികളുമായിരിക്കും. ആഭരണാദി അലങ്കാരങ്ങൾ ഇഷ്ടപ്പെടുന്നവരും കൂട്ടുപുരികമുളളവരും ആയിരിക്കും. ഭർതൃഭക്തി, ധർമതല്പരത, ബുദ്ധിസാമർഥ്യം എന്നിവയ്ക്കുടമയായിരിക്കും. 

പൊതുഫലം– 

ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മനക്ഷത്രം രോഹിണിയാണ്.   ബ്രഹ്മർഷി എന്നും പേരുണ്ട്.  ചന്ദ്രന്റെ ഭാര്യയായ 27 നക്ഷത്രങ്ങളിൽ രോഹിണിയാണു കൂടുതൽ സുന്ദരി. അതിനാൽ ചന്ദ്രന് കൂടുതൽ സ്നേഹം രോഹിണിയോടെന്നാണു കഥ. രോഹിണിയോടുള്ള ചന്ദ്രന്റെ അമിതസ്നേഹം മറ്റുളള 26 നക്ഷത്രങ്ങൾക്കും  സഹിച്ചില്ല. അതിനാൽ ക്ഷുഭിതനായ ദക്ഷൻ (ദക്ഷന്റെ മക്കളാണ് 27 നക്ഷത്രങ്ങളും) ചന്ദ്രനെ ശപിച്ചു. അതിന്റെ ഫലമായാണ് എല്ലാ മാസത്തിലും ചന്ദ്രനു വൃദ്ധിക്ഷയം വരുന്നത് എന്നാണ് ഐതിഹ്യം. ദക്ഷന്റെ ശാപത്തിൽ നിന്ന് അഭയം തേടി ചന്ദ്രൻ ശിവനെ അഭയം പ്രാപിച്ചെന്നും ചന്ദ്രനെ ശിവൻ തലയിൽ പ്രതിഷ്ഠിച്ചെന്നും പറയുന്നു. 

ദക്ഷനും ശിവനുമായി വഴക്കാവുകയും മഹാവിഷ്ണുവിന്റെ അഭ്യർഥന പ്രകാരം ചന്ദ്രന്റെ പകുതി ശിവൻ എടുക്കുകയും ബാക്കി ദക്ഷന്റെ ശാപത്തിനു വിടുകയും ചെയ്തു. അതും ചന്ദ്രന്റെ വൃദ്ധിക്ഷയമാണ്. ശ്രീകൃഷ്ണന്റെ പിതാവായ വസുദേവരുടെ രണ്ടു ഭാര്യമാരിലൊരാൾ രോഹിണിയാണെന്നും ഇവര‌ുടെ മക്കളാണ് ബലരാമനും സുഭദ്രയുമെന്നും കഥയുണ്ട്. ദേവകിയാണ് ശ്രീകൃഷ്ണനെ പ്രസവിച്ചതെങ്കിലും വളർത്തിയത് രോഹിണിയാണ്. രോഹിണി സുരഭി അഥവാ കാമധേനു എന്ന പശുവായും പറയപ്പെടുന്നു. 

രോഹിണി എന്ന വാക്കിന് ഉയർത്തെഴുന്നേല്പ് എന്നും അർഥം ഉണ്ട്. നക്ഷത്രനാഥൻ ചന്ദ്രനും രാശിനാഥൻ ശുക്രനും. അത്രി മഹർഷിയുടെയും അനസൂയയുടെയും മകനാണ് ചന്ദ്രൻ. ബ്രഹ്മാവ് അത്രിമഹർഷിയെ ഒരു പ്രത്യേക ലോകം സൃഷ്ടിക്കാനായി ചുമതലപ്പെടുത്തിയെന്നും അതിനു വേണ്ടി തപസ്സിരുന്ന വേളയിൽ ഒരു ദിവ്യപ്രകാശം മുനിയുടെ നേത്രത്തിൽ നിന്ന് ഉദ്ഭവിച്ചു എന്നും അതിനെ പിടിച്ചുനിർത്താൻ ദിക്പാലകർക്ക് സാധിക്കാത്തതിനാൽ അതിനെ കടലിലെറിഞ്ഞു എന്നും അത് ദേവന്മാരും അസുരന്മാരും ചേര്‍ന്ന്  പാലാഴി കടഞ്ഞപ്പോൾ പൊങ്ങിവന്നു എന്നും അതാണ് ചന്ദ്രനെന്നും മത്സ്യ പുരാണത്തിലുണ്ട്. ചന്ദ്രനു സോമനെന്നും പേരുണ്ട്. ശുക്രരാശിയായതിനാൽ ആഡംബരം, പിടിവാശി, അഹങ്കാരം എന്നീ സ്വഭാവങ്ങളുണ്ടായിരിക്കും. 

നക്ഷത്രമൃഗം– നൽപ്പാമ്പ് 

നക്ഷത്രപ്പക്ഷി– പുളള് 

നക്ഷത്രദേവത– ബ്രഹ്മാവ് 

തൊഴിൽ– ഹോട്ടൽ, റസ്റ്ററന്റ്, ബേക്കറി, ലോ‍‍ഡ്ജ്, വസ്തു ബ്രോക്കർ, പഴവർഗ്ഗങ്ങൾ, കൃഷി, മോട്ടർ കാർ, എണ്ണ, പാൽ, കണ്ണാടി, പ്ലാസ്റ്റിക്, സുഗന്ധദ്രവ്യങ്ങൾ, ചന്ദനം, പെയിന്റ്, കളർ, ആസിഡ്, വിനോദ സഞ്ചാരം, നൃത്തം, വാദ്യോപകരണം. 

നക്ഷത്രദേവത ബ്രഹ്മാവായതിനാൽ ശുഭമേഖലകൾ അധ്യാപനം, ഗ്രന്ഥരചന, നിർമാണപ്രവർത്തനം, ആധാരമെഴുത്ത്, അക്കൌണ്ടിങ്, പരിഭാഷ, ഖാദി, കയർമേഖല. 

മൃഗം പാമ്പായതിനാൽ ഭൂഗർഭ പ്രവർത്തനങ്ങള്‍, പാറമട, കീടനാശിനി നിർമാണം രാജ്യരക്ഷ, തടി, തുകൽ. 

വൃക്ഷം ഞാവലായതിനാൽ പ്ലൈവുഡ് വ്യവസായം, ജലവിഭവ വകുപ്പ് 

പക്ഷി പുളളായതിനാൽ അശ്വതി മുതൽ കാർത്തിക വരെയുളള തൊഴിൽ ഭാവം വായിക്കുക. 

വിദ്യാഭ്യാസം– ബാല്യകാല ദശകൾ വിദ്യാഭ്യാസത്തിന് മോശമായതിനാൽ മാതാപിതാക്കളും രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. 

ആരോഗ്യം– തൊണ്ടയടപ്പ് ചുമ, ജലദോഷം, തൊണ്ടയിൽ നീര്, ആമാശയ രോഗം, കരൾ രോഗം, ശ്വാസകോശരോഗം, മുഖക്കുരു മൂക്കിൽ ദശ വളരുന്ന രോഗം, ഗ്രന്ഥി രോഗങ്ങൾ, വാത പിത്ത കഫ രോഗങ്ങൾ, ലൈംഗികരോഗങ്ങൾ, പ്രമേഹം, ശരീരം ശോഷിക്കൽ വൃക്കരോഗം, നേത്രരോഗം. 

ദോഷഫലങ്ങൾ കുറയ്ക്കാൻ ശുക്രനെയും ചന്ദ്രനെയും വേണ്ടവിധം പ്രീതിപ്പെടുത്തണം. ചന്ദ്രലഗ്നത്തെയും  ലഗ്നത്തെയും വീക്ഷിക്കുകയും ഭാവത്തിൽ  നില്‍ക്കുകയും ചെയ്യുന്ന ഗ്രഹത്തെ പ്രീതിപ്പെടുത്തുക. 

പൊരുത്തമുളള നക്ഷത്രങ്ങൾ– അശ്വതി 7, കാർത്തിക 6, രോഹിണി 5, മകയിരം 6, പുണർതം 6, ആയില്യം 5, ഉത്രം 5, അത്തം 6, കേട്ട 5, തിരുവോണം 8, അവിട്ടം 6, ഉതൃട്ടാതി 6 

അനുകൂല ദിവസം– തിങ്കൾ, വെളളി, ഞായർ 

പ്രതികൂല ദിവസം– ചൊവ്വ, വ്യാഴം

അനുകൂല നിറം– ചുവപ്പ്, വെളള 

ഗുണകരമായ തീയതി– 2, 11, 20, 29 

പ്രതികൂല നിറം– കറുപ്പ്, സ്വർണവർണം 

നിർഭാഗ്യ മാസം– ഇടവം, തുലാം, ധനു, മേടം, 

പ്രതികൂല നക്ഷത്രം- തിരുവാതിര, പൂയം, മകം, മൂലം, പൂരാടം, ഭരണി, രേവതി, പൂരുരുട്ടാതി, ചോതി. 

നിർഭാഗ്യ തീയതി– 3, 9, 13, 19, 25 

ശുഭകർമത്തിന് മകയിരം, പുണർതം, ഉത്രം, അത്തം, അനിഴം, തിരുവോണം, അവിട്ടം, ഉത്തൃട്ടാതി 

തൊഴിലിനും സാമ്പത്തികത്തിനും നല്ലത് ഉത്തൃട്ടാതി. 

അനുകൂല മാസം– കർക്കടകം, ചിങ്ങം, കുംഭം, മീനം 

ഭാഗ്യദേവത– ശ്രീകൃഷ്ണൻ 

ദോഷദശകൾ– രാഹു, വ്യാഴൻ, കേതു, ശനി 

പരിഹാരം– താങ്കളുടെ ജനനത്തോടെ ഉമാമഹേശ്വരന്മായ വളർത്തച്ഛനും വളർത്തമ്മയും ദിവസഫലം നിശ്ചയിച്ചിട്ടുണ്ട്. അവരെ പ്രാർഥിക്കുകയും അവർക്ക് നെയ് വിളക്ക് മൂന്നു നേരം കത്തിക്കുകയും മാസത്തിൽ രണ്ടു  ദിവസം അരവണപ്പായസം നടത്തുകയും ചെയ്യുക.

ലേഖനം തയ്യാറാക്കിയത്

Aruvikkara Sreekandan Nair 

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort 

Trivandrum -695023

പൂർണരൂപം വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :