E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 10:44 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ബയേണ്‍ മ്യൂണിക് യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കടന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആര്‍സനലിനെ ഗോള്‍മഴയില്‍ മുക്കി ബയേണ്‍ മ്യൂണിക് യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കടന്നു. രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്കായിരുന്നു ബയേണ്‍ മ്യൂണിക്കിന്റെ ജയം.ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് നാപ്പോളിയെ കീഴടക്കി റയല്‍ മാഡ്രിഡും ലീഗിന്റെ ക്വാര്‍ട്ടറില്‍ ഇടംപിടിച്ചു.

ആദ്യപാദത്തില്‍ ബയേണ്‍ നേടിയ 5-1 ന്റെ ലീഡ് മറികടന്ന് രണ്ടാംപാദംകൂടി നേടുക എന്ന ദുഷ്കരമായ ലക്ഷ്യമായിരുന്നു ആര്‍സനലിനു മുന്നിലുണ്ടായിരുന്നത്. ഇരുപതാം മിനിട്ടില്‍ തിയോ വാല്‍ക്കോട്ട് നേടിയ ഗോള്‍ ആ ലക്ഷ്യത്തിന് വേഗംകൂട്ടിയെങ്കിലും എല്ലാം തകിടംമറിഞ്ഞു.അമ്പത്തിയഞ്ചാം മിനിട്ടില്‍ ബയേണിന്റെ സമനിലഗോള്‍.

ആര്യന്‍ റോബനും ഡഗ്ലസ് കോസ്റ്റയും അറുപത്തിയെട്ട്, എഴുപത്തിയെട്ട് മിനിട്ടുകളില്‍ ആര്‍സനല്‍ വല കുലുക്കി. ഒടുവില്‍ എണ്‍പത്,എണ്‍പത്തിയഞ്ച് മിനിട്ടുകളിലായി അര്‍ട്യൂറോ വിദാലിന്റെ ബൂട്ടില്‍നിന്ന് പിറന്ന ഇരട്ടഗോളുകള്‍ തുടര്‍ച്ചയായ ഏഴാംതവണയും ആര്‍സനലിന് ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ സ്വപ്നങ്ങള്‍ തല്ലിക്കെടുത്തി.

നാപ്പോളിക്കെതിരെ റയല്‍ മാഡ്രിഡും ആദ്യപാദത്തിലെ 3-1 ന്റെ മേല്‍ക്കൈ നിലനിര്‍ത്തിയാണ് അദ്യാവസാനം കളം നിറഞ്ഞത്. ഇരുപത്തിനാലാം മിനിട്ടില്‍ ഡ്രൈസ് മെര്‍റ്റന്‍സ് നാപ്പോളിക്കായി ആദ്യ ഗോള്‍ നേടിയപ്പോള്‍ റയലിന്റെ മറുപടിയെത്തിയത് രണ്ടാംപകുതിയില്‍. സെര്‍ജിയോ റാമോസ് അമ്പത്തിയൊന്നാംമിനിട്ടില്‍ സമനില പിടിച്ചു. 

നാപ്പോളിക്കായി ആദ്യ ഗോള്‍നേടിയ മെര്‍റ്റന്‍സിന്റെ സെല്‍ഫ്ഗോളിലൂടെ 57 ാം മിനിട്ടില്‍ റയല്‍ ലീഡ് നേടി. ഒടുവില്‍ അല്‍വാരോ മൊറാറ്റ തൊണ്ണൂറാംമിനിട്ടില്‍ റയലിന്റെ മേധാവിത്വത്തിന് അടിവരയിട്ടു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :