തിരുവല്ലയില്‍ നടന്ന സൗഹൃദ ഫുട്ബോള്‍ മല്‍സരത്തില്‍ കെ.എസ്.ഇ.ബിയ്ക്കെതിരെ കേരള പൊലീസിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കേരള പൊലീസ് വിജയിച്ചത്.
അടൂരില്‍ അടുത്തമാസം നടക്കുന്ന കേരള പോലീസ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് സൗഹൃദ ഫുട്ബോള്‍ മല്‍സരം സംഘടിപ്പിച്ചത്. തിരുവല്ല എസ്.സി.എസ് ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തിന് ഐ.എം.വിജയനും, കെ.ടി.ചാക്കോയും സാക്ഷികളായി. അഞ്ച് വര്‍ഷം സന്തോഷ് ട്രോഫിയില്‍ കേരള ടീമിന്റെ ഗോള്‍ കീപ്പറായിരുന്ന നെല്‍സണ്‍ന്റെ നേതൃത്വത്തിലാണ് കെ.എസ്.ഇ.ബി ടീം മല്‍സരിക്കാനിറങ്ങിയത്. മല്‍സരത്തിന്റെ തുടക്കത്തില്‍തന്നെ അഖില്ജിത്തിലൂടെ കേരള പൊലീസ് മുന്നിലെത്തി.
നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ആദ്യപകുതിയില്‍ പിന്നീട് നേട്ടമുണ്ടാക്കാന്‍ ഇരുവിഭാഗത്തിനും സാധിച്ചില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍തന്നെ അഖില്‍ജിത്ത് വീണ്ടും കെ.എസ്.ഇ.ബിയെ ഞെട്ടിച്ചു. കേരള പൊലീസ് രണ്ട് ഗോളിന് മുന്നില്‍.
കാണികളുടെ പിന്തുണകൂടി ലഭിച്ചതോടെ കെ.എസ്.ഇ.ബിയും തിരിച്ചടിച്ചു. കുഞ്ഞുമോന് കെ.എസ്.ഇ.ബിക്കുവേണ്ടി മറുപടി ഗോള്‍ നേടി. പലപ്പോഴായി ലഭിച്ച അവസരങ്ങള്‍ കെ.എസ്.ഇ.ബി പാഴാക്കുകകൂടി ചെയ്തതോടെ വിജയം കേരള പൊലീസിന് സ്വന്തം.