ലൂയി സുവാരസിന്റെ ഇരട്ട ഗോളില്‍ എസ്പാന്യോളിനെ തകര്‍ത്ത് ബാര്‍സിലോന സ്പാനിഷ് ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഏതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബാര്‍സിലോനയുടെ ജയം. മറ്റൊരു മത്സരത്തില്‍ റയല്‍ മാഡ്രിഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വലന്‍സിയെ പരാജയപ്പെടുത്തി. കടുത്ത പോരാട്ടം നടക്കുന്ന സ്പാനീഷ് ലീഗില്‍ ബാര്‍സിലോന ഒന്നാമത്. നെയ്മറുടെ തിരിച്ച് വരവിന് അവസരം ഒരുങ്ങിയ മത്സരത്തില്‍ തിളങ്ങിയത് ലൂയി സുവാരസ്. 50 ആം മിനുട്ടില്‍ എതിരാളികളുടെ പിഴവില്‍ ലഭിച്ച അവസരത്തിലൂടെ സുവാരസ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടു.
ഇത്തവണത്തെ ലാലിഗയില്‍ ഏറ്റവും അധികം ആദ്യ ഗോള്‍ നേടുന്ന താരമെന്ന നേട്ടം സുവാരസിനെ തേടിയെത്തി. 76 ആം മിനുട്ടില്‍ ഇവാന് റാകിറ്റേജിന്റെ വകയായിരുന്നു രണ്ടാം ഗോള്‍. കളി അവസാനിക്കാന്‍ മിനിട്ടുകള്‍ ബാക്കി നില്‍ക്കെ സുവാരസിന്റെ കാലില്‍ നിന്ന് മൂന്നാം ഗോളുമെത്തി. മാഴ്സലോയുടെ തോളിലേറിയായിരുന്നു റയലിന്റെ കുതിപ്പ്.
അവസാന നിമിഷം വരെ ആവേശം നിറഞ്ഞ മത്സത്തില്‍ 27 മിനിട്ടില്‍ തന്നെ റയല്‍ മുന്നിലെത്തി. ഹെഡറിലൂടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വക മിന്നും ഗോള്‍. എന്നാല്‍ റയലിനെ ഞെട്ടിച്ച് 82ആം മിനുട്ടില്‍ ഹൊസെ ലൂയിസിലൂടെ വലെന്‍സിയ തിരിച്ചടിച്ചു. സമനിലയിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ച മത്സരത്തില്‍ 86 ആം മിനിട്ടില്‍ ആരാധകരുടെ മനസ് നിറച്ച് മാഴ്സലോയുടെ വക വിജയ ഗോള്‍. പോയിന്റ് പാട്ടികയില്‍ റയലിന് രണ്ടാം സ്ഥാനം.