ലാലിഗയില്‍ സൂപ്പര്‍ ക്ലബുകള്‍ക്ക് ജയം. സെല്‍ഫ് ഗോളുകളുടെ സഹായത്തോടെ ബാര്‍സ ജിറോണയെ തകര്‍ത്തപ്പോള്‍ ഡാനി സെബല്ലോസിന്റെ ഇരട്ട ഗോളിലായിരുന്നു റയലിന്റെ ജയം. ആറ് മല്സരങ്ങവില് നിന്ന് 18 പോയിന്റുമായി ബാര്‍സയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്
പാഴായ അവസരങ്ങളോര്‍ത്ത് ബാര്‍സയെ സങ്കടപ്പെടുത്താന്‍ ജിറോണ അനുവദിച്ചില്ല. കൃത്യമായ ഇടവേളകളില്‍ സ്വന്തം ഗോള്‍വലയിലേക്ക് പന്തെത്തിച്ച് ബാര്‍സക്കായി കളിച്ചു ജിറോണ. 69 മിനിട്ടില്‍ സുവാരസിന്റെ ഗോള്‍ കൂടിയായപ്പോള്‍ വിജയം എതിരില്ലാത്ത മുന്നുഗോളിന്.
ഡാനി സെബല്ലോസിന്റെ ഇരട്ട ഗോള്‍ കരുത്തിലാണ് ഡിപ്പോര്ട്ടോവൊയെ റയല്‍ മാഡ്രിഡിഡ് പരാജയപ്പെടുത്തിയത്. മറ്റ് മല്‍സരങ്ങളില്‍ സെവിയ്യയെ എതിരില്ലാത്ത രണ്ട് ഗോളിന് അത്ലറ്റിക്കോ മഡ്രിഡ് തകര്‍ത്തു. മഡ്രിഡിനായി കരാസ്കോയും ഗ്രീസ്മനും ഗോള്‍ നേടി. മലാഗ അത്ലറ്റിക് ക്ലബ് മല്‍സരം മൂന്നുഗോള്‍ സമനിലയില്‍ അവസാനിച്ചു.