കരുത്തരായ ബയണ്‍ മ്യൂണിക്കിനെ തോല്‍പ്പിച്ച് ബൊറൂസിയ ഡോര്‍ട്മുണ്ട് ജര്‍മന്‍ കപ്പ് ഫൈനലില്‍. രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്കാണ് ബൊറൂസിയയുടെ ജയം. രണ്ടാം പകുതിയില്‍ മധ്യനിരതാരം ഡെംബ്ലിയുടെ ഗോളാണ് ബൊറുസിയക്ക് നിര്‍ണായക വിജയം സമ്മാനിച്ചത്. ആദ്യ പകുതിയില്‍ തന്നെയായിരുന്നു ബയണിന്റെ രണ്ടു ഗോളുകളും. ജാവിമാര്ട്ടിനെസും ഹമ്മല്‍സും ബയണിന്വേണ്ടി ഗോളടിച്ചു. 19 ാം മിനിറ്റില്‍ ആദ്യഗോളടിച്ച ബൊറൂസിയ ഉണര്‍ന്ന് കളിച്ചത് രണ്ടാം പകിതിയിലായിരുന്നു. ഡെംബ്ലിക്കുപുറമെ അബുമെയാണ്കും ഗോളടിച്ചു.