E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 03 2021 01:51 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ലോ അക്കാദമിയിലെ സമരനായികമാർക്കു വിശ്രമമില്ല; അടുത്ത പോരാട്ടം അവഹേളിച്ചവർക്കെതിരെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

students
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

‘ഞങ്ങളുടെ പോരാട്ടം തീർന്നിട്ടില്ല, തുടങ്ങിയിട്ടേയുള്ളൂ’–ലോ അക്കാദമി ലോ കോളജിലെ വിദ്യാർഥിവിരുദ്ധ നിലപാടുകൾക്കെതിരെ 29 ദിവസം നീണ്ട സമരം ലക്ഷ്യത്തിലെത്തിയ ശേഷം സമരനായികമാരുടെ ആവേശം ജ്വലിക്കുന്ന വാക്കുകൾ. സമരക്കാരെ സമൂഹമാധ്യമങ്ങൾ വഴി അപമാനിച്ചവർക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങുകയാണ് ആര്യ വി.ജോണും ആശ ട്രീസയും ജസ്‌ലിൻ ഡോളി മാത്യൂസും മാളവികയും കാവ്യയും ഉൾപ്പെടെയുള്ളവർ.

സമരത്തിനിറങ്ങിയ പെൺകുട്ടികളെ അപമാനിക്കുന്ന വിധത്തിൽ സമൂഹമാധ്യമങ്ങളിൽ അശ്ലീലം പ്രചരിപ്പിച്ചവർക്കെതിരായുള്ള നിയമപോരാട്ടമാണ് ഇനി ആദ്യം ചെയ്യാനുള്ളത്. പെൺകുട്ടികൾ സമരത്തിനിറങ്ങിയത് ആൺകുട്ടികളുമായി ഒട്ടിയുരുമ്മിയിരിക്കാനാണെന്നു വരെ ഫെയ്സ് ബുക് വഴി പ്രചരിപ്പിച്ചവർക്കെതിരെ തെളിവുസഹിതം പൊലീസിനു പരാതി നൽകി. പെൺകുട്ടികളുടെ ഫെയ്സ് ബുക് അക്കൗണ്ടുകളിൽ നിന്നു പടം പകർത്തിയാണ് ഇത്തരം പ്രചാരണം നടത്തിയത്. കാസർകോടു മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ കുട്ടികൾ അതതു ജില്ലകളിൽ പ്രത്യേകം പരാതികളും നൽകാൻ പോകുകയാണ്. പ്രതികൾ കേരളം മുഴുവൻ ഓടട്ടെ.

കെഎസ്‌യുവും എഐഎസ്എഫും തുടങ്ങിവച്ച സമരത്തിൽ പെൺകുട്ടികളുടെ പ്രശ്നം ഉന്നയിച്ചെങ്കിലും അതു പറയാൻ പെൺകുട്ടികളാരുമില്ലല്ലോ എന്ന മുൻ പ്രിൻസിപ്പൽ ലക്ഷ്മി നായരുടെ പ്രതികരണമാണു രാഷ്ട്രീയത്തിനതീതമായി സമരരംഗത്തിറങ്ങാൻ പെൺകുട്ടികളെ പ്രേരിപ്പിച്ചത്. ഹോസ്റ്റൽ അന്തേവാസികളായ 60 പേ‍ർ സമരസന്നദ്ധരായി എത്തി. ‘സേവ് കെഎൽഎ ഹോസ്റ്റൽ’ എന്ന വാട്സ് ആപ് ഗ്രൂപ്പ് വഴിയായിരുന്നു സമര സംഘാടനം. ഹോസ്റ്റലിനു പുറത്തുള്ള 150 പെൺകുട്ടികളും പിന്തുണയുമായെത്തി. സമരം തുടങ്ങിയതോടെ അധികൃതർ ഹോസ്റ്റൽ പൂട്ടി. ഇതു വകവയ്ക്കാതെ കുട്ടികൾ അവിടെ തുടർന്നു.

ഇറക്കിവിടാൻ പൊലീസ് എത്തിയപ്പോൾ അവർ നിയമം പഠിപ്പിച്ചു. അഞ്ചു വർഷത്തേക്കു ഫീസ് അടച്ച ഞങ്ങളെന്തിന് ഇറങ്ങണം എന്ന ചോദ്യത്തിനു മുന്നിൽ പൊലീസ് മടങ്ങിപ്പോയി. അധികൃതർ അടുക്കള പൂട്ടിയപ്പോൾ ഗ്യാസ് സ്റ്റൗ വാങ്ങി കുട്ടികൾ ഒന്നിച്ചു കഞ്ഞിവച്ചു കുടിച്ചു. രാഷ്ട്രീയമുള്ളവർ കൂട്ടത്തിലുണ്ടായിരുന്നെങ്കിലും കൂട്ടായ്മയിൽ വിള്ളൽ വീഴാതിരിക്കാൻ മുൻനിരക്കാർ ജാഗ്രത പുലർത്തി. പിന്മാറാൻ  വലിയ സമ്മർദമുണ്ടായി. രക്ഷിതാക്കളുടെ നിർബന്ധം വേറെ. എസ്എഫ്ഐ മാനേജ്മെന്റുമായി ധാരണയുണ്ടാക്കി സമരത്തിൽ നിന്നു പിൻവാങ്ങിയതോടെ സമ്മർദമേറി.തങ്ങൾക്കു വേണ്ടി മാത്രമല്ല ഈ സമരമെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തിയാണു പെൺകുട്ടികൾ സമരരംഗത്തു തുടർന്നത്.

കൂടുതൽ വാർത്തകൾക്ക് www.manoramaonline.com സന്ദർശിക്കുക

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :