E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:49 AM IST

Facebook
Twitter
Google Plus
Youtube

വിലക്ക് ലംഘിച്ച് മോഹന്‍ ഭാഗവത് എയ്ഡഡ് സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിലക്ക് ലംഘിച്ച് ആർഎസ്എസ് സർസംഘചാലക് മോഹന്‍ ഭാഗവത് എയ്ഡഡ് സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തി. പാലക്കാട് കര്‍ണകിയമ്മന്‍ സ്കൂളിലാണ് മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തിയത്. സ്കൂളില്‍ പതാക ഉയര്‍ത്താന്‍ പ്രധാന അധ്യാപകനോ, ജനപ്രതിനിധികള്‍ക്കോ മാത്രമാണ് അധികാരമെന്ന് അറിയിച്ച് ജില്ലാ കലക്ടര്‍ നല്‍കിയ കത്ത് കാറ്റില്‍പ്പറത്തിയാണ് സ്കൂള്‍ മാനേജ്മെന്‍റിന്‍റെ നടപടി. ചട്ടലംഘനത്തിന് സ്കൂള്‍ മാനേജ്മെന്‍റിനെതിരെ നടപടിയുണ്ടാകും 

സ്വാതന്ത്യദിനത്തിൽ ദേശീയപതാക രാജ്യത്തെ ഏതൊരു പൗരനും ഉയർത്താമെങ്കിലും സ്കൂളുകളിൽ ദേശീയപതാക ഉയർത്തുന്നതിന് പ്രത്യേകചട്ടം സംസ്ഥാന വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയിരുന്നു. പ്രധാനഅധ്യാപകരോ ജനപ്രതിനിധികളോ ഇത് നിർവഹിക്കണം. ഇത് കർശനമായി പാലിക്കണമെന്ന് പാലക്കാട് കലക്ടർ ഇന്നലെ സ്കൂൾ അധികൃതരെ രേഖാമൂലം അറിയിച്ചത്. 

എന്നാൽ ആർഎസ്എസും സ്കൂൾ മാനേജ്മെന്റും നിശ്ചയിച്ച പ്രകാരം സ്വാതന്ത്ര്യദിനാഘോഷം നടന്നു. ആർഎസ്എസ് മേധാവി മോഹൻഭാഗവത് ദേശീയപതാക ഉയർത്തി. ദേശഭക്തിഗാനങ്ങൾക്കു ശേഷം മോഹൻഭാഗവത് സന്ദേശവും നൽകി. പൊലീസും ജില്ലാഭരണകൂടത്തിന്റെ പ്രതിനിധിയായ തഹസീൽദാറും സ്ഥലത്തുണ്ടായിരുന്നു. നിയമവിരുദ്ധമായതെ‌ാന്നും നടന്നിട്ടില്ലെന്നാണ് സ്കൂൾ മാനേജ്്മെന്റിന്റെ വിശദീകരണം .ചട്ടലംഘനത്തിന് വിദ്യാഭ്യാസവകുപ്പും പൊലീസും നടപടിയെടുത്താൽ നിയമപോരാട്ടത്തിനും വഴിതുറക്കുമെന്നുറപ്പ്.