മനോരമ ന്യൂസ് കോൺക്ലേവിന്റ വെബ്സൈറ്റ് ഗവർണർ ജസ്റ്റിസ് പി.സദാശിവം പ്രകാശനം ചെയ്തു. കേരളത്തിന്റെ വികസനത്തിനുള്ള വഴികാട്ടിയാവും കോൺക്ലേവെന്നും മലയാളികളുടെ സന്തോഷം കണ്ടെത്താനുള്ള ആദ്യശ്രമമാണിതെന്നും ഗവർണർ പറഞ്ഞു. അടുത്തമാസം മൂന്നിന് കൊച്ചിയിലാണ് കോണ്‍ക്ലേവ്. രാജ്ഭവനിലെ പ്രത്യേക ചടങ്ങിലായിരുന്നു വെബ്സൈറ്റിന്റ പ്രകാശനം.
മലയാളികളുടെ സന്തോഷം മുഖ്യവിഷയമാകുന്ന കോൺക്ലേവിന്റ പ്രസക്തി ഗവർണർ എടുത്തുപറഞ്ഞു.സന്തോഷം അളക്കാനുള്ള മനോരമ ന്യൂസിന്റ ശ്രമത്തേയും ജസ്്്റ്റിസ് പി. സദാശിവം പ്രശംസിച്ചു. മനോരമ ന്യൂസ് സീനിയർ കോർഡിനേറ്റിങ് എഡിറ്റർ റോമി മാത്യു, റീജണൽ ബ്യൂറോ ചീഫ് സുദീപ് സാം വർഗീസ് എന്നിവർ പങ്കെടുത്തു. കോണ്‍ക്ലേവിന്റെ എല്ലാ വിശദാശങ്ങളും വെബ്സൈറ്റിലുണ്ടാകും. ട്വിറ്ററില്‍ ഹാഷ് മനോരമന്യൂസ് കോണ്‍ക്ലേവ് എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് ട്വീറ്റ് ചെയ്യുന്ന സന്ദേശങ്ങളും അപ്പപ്പോള്‍ വെബ്സൈറ്റില്‍ വരും. കോൺക്ലേവിന് മുന്നോടിയായി മനോരമ ന്യൂസ് നടത്തുന്ന സര്‍വേയിലും വെബ്സൈറ്റിലൂടെ പങ്കെടുക്കാം.