E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday November 24 2017 09:34 AM IST

Facebook
Twitter
Google Plus
Youtube

More in കോണ്‍ക്ലേവ്

സന്തോഷിക്കാൻ സ്ത്രീക്ക് സ്വാതന്ത്ര്യം വേണം: മഞ്ജു വാര്യർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്ത്രീകളുടെയും പുരുഷൻമാരുടേയും സന്തോഷത്തിൽ വ്യത്യാസമുണ്ടോ? കേരള സമൂഹത്തിൽ സ്ത്രീകൾക്കു സന്തോഷം പ്രകടിപ്പിക്കാൻ അവസരം ഉണ്ടോ? ചോദ്യം നടി മഞ്ജു വാര്യരുടേതാണ്. ഉത്തരവും മഞ്ജു തന്നെ പറഞ്ഞു - സന്തോഷം പ്രകടിപ്പിക്കാൻ സ്ത്രീകൾക്കു നിയന്ത്രണമുണ്ട്. മനോരമ കോൺക്ലേവിൽ ‘ജൻഡർ ഓഫ് ഹാപ്പിനസ്’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത എഴുത്തുകാരി അനിതാ നായർ, കായികതാരം അഞ്ജു ബോബി ജോർജ്, സബ് കലക്ടർ ദിവ്യ എസ്. അയ്യർ എന്നിവർക്കും ‌അതേ അഭിപ്രായം തന്നെ. ചർച്ചയിൽനിന്ന്

സ്ത്രീകൾക്കും പുരുഷന്മാർക്കും സന്തോഷത്തിൽ വ്യത്യാസമുണ്ടോ?

 മഞ്ജുവാര്യർ

സന്തോഷത്തെ വേർതിരിച്ചു കാണാൻ പാടില്ല. സ്ത്രീക്കു സന്തോ‌ഷിക്കാനും സങ്കടപ്പെടാനും വലിയ കാരണങ്ങൾ വേണ്ട. എന്റെ അഭിപ്രായമാണിത്. സന്തോഷം പ്രകടിപ്പിക്കാൻ സ്ത്രീക്കു നിയന്ത്രണമുണ്ട്. സന്തോഷം തീരുമാനിക്കാനും അവനവന്റെ കാര്യങ്ങൾ തീരുമാനിക്കാനും സ്ത്രീക്ക് സ്വാതന്ത്ര്യം വേണം.

അനിതാ നായർ

ഇതു ഞാൻ എന്നോടു തന്നെ ചോദിക്കുന്ന ചോദ്യമാണ്. സന്തോഷത്തിനു ലിംഗ വ്യത്യാസമില്ല. സന്തോഷത്തിനായി രണ്ടുപേരും വ്യത്യസ്ത വഴികളാകും സ്വീകരിക്കുക. സന്തോഷം പ്രകടിപ്പിക്കാനു‌‌ള്ള സ്വാതന്ത്ര്യം ഉണ്ടാകണം. എന്റെ സ്വകാര്യ സന്തോഷം പ്രകടിപ്പിക്കാൻ എനിക്ക് അവസരം ഉണ്ടാകണം. സമൂഹം എങ്ങനെ കാണും എന്നു‌ള്ള പേടിയാണ് പലർക്കും. സ്വാതന്ത്ര്യം ഉണ്ടാകണം. എങ്കിലേ സന്തോഷം ഉണ്ടാകൂ. ‌ പിന്നെ, നമ്മുടെ നാട്ടിൽ സ്ത്രീകളുമായി ബന്ധപ്പെട്ടുപറയുന്ന കാര്യമാണ് ‘ഒതുക്കം വേണം’ എന്നത്. അത് ഈ കാലത്ത് 2017ലും ഉണ്ട്. ഒതുക്കവും സ്ത്രീയുടെ സന്തോഷവും ഒരുമിച്ചുപോകില്ല. വികാരങ്ങൾ അടക്കിപ്പിടിക്കണം എന്നു പറയുന്നത് ശരിയല്ല. കേരളം നേരിടുന്ന വലിയ പ്രശ്നമാണിത്.

അഞ്ജു ബോബി ജോർജ്

സ്ത്രീകൾ സന്തോഷം കൂടുതൽ പ്രകടമാക്കും. കായിക മേഖലയിൽ എനിക്കു തിളങ്ങാൻ കഴിഞ്ഞതു സന്തോഷം. ഒളിംപിക്സിൽ മെഡൽ നേടാൻ കഴിയാത്തതു ദുഃഖമാണ്. പെൺകുട്ടികൾ പെട്ടെന്നു വികാരങ്ങൾ പ്രകടിപ്പിക്കും. ആൺകുട്ടികൾ അതു അടക്കിപ്പിടിക്കും. പിന്നെ, സന്തോഷം അവരവർ തന്നെ നിർവചിക്കുന്നതാണ്.

 ദിവ്യ എസ് അയ്യർ ഐഎഎസ്

സന്തോഷത്തിന്റെ പൂർണത അനുഭവിക്കാൻ കഴിയുന്നത് സ്ത്രീകൾക്കാണ്. മറ്റുള്ളവർക്കു സന്തോഷം പകർന്നു നൽകാൻ സ്ത്രീക്കു കൂടുതൽ അവസരമുണ്ട്. അച്ഛനും അമ്മയ്ക്കും നൽകേണ്ട കാര്യങ്ങൾ, കുടുംബത്തിനു നൽകേണ്ട കാര്യങ്ങൾ, സമൂഹത്തിനു നൽകേണ്ട കാര്യങ്ങൾ... നിരവധി ഉത്തരവാദിത്വങ്ങളാണു സ്ത്രീക്കുള്ളത്. അതിനാൽ സന്തോഷിക്കാനും അവസരം കൂടും. സന്തോഷവും സങ്കടവും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. പിന്നെ നമ്മുടെ സമൂഹത്തിൽ സ്ത്രീകൾക്കു സങ്കടപ്പെടാനും അവസരങ്ങൾ കൂടുതലാണ്.

സ്ത്രീകൾക്കു വികാരങ്ങൾ പ്രകടിപ്പിക്കാൻ സമൂഹത്തിൽ കടിഞ്ഞാണുണ്ട്. സമൂഹത്തിന്റെ നിലപാടുകളുമായി യോജിച്ചുപോകുന്നവയായിരിക്കണം അവരുടെ നിലപാടുകൾ എന്നാണു പൊതുവാദം. പക്ഷേ ഇതു പുരുഷൻമാർക്ക് ബാധകമല്ല. പിന്നെ എത്ര ജന്മമുണ്ടെങ്കിലും സ്ത്രീയായി ജനിക്കണമെന്നാണ് ആഗ്രഹം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :