ഇനി ഫേസ്ബുക്കിൽ എഴുതാനില്ലെന്ന് നടനും സംവിധായകനും എഴുത്തുകാരനുമായ ജോയ് മാത്യു. താൻ എഴുതുന്ന കാര്യങ്ങൾ ട്രോളർമാർ സ്വന്തമാക്കി, രാഷ്ട്രീയ താൽപര്യത്തിനനുസരിച്ച് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് ഇനി എഴുതാനില്ലെന്നും നേരിട്ട് പറയാമെന്നും നിലപാടെടുത്തത്. കഴിഞ്ഞ ദിവസം ജോയ് മാത്യുവിന്റെ പേരിൽ പ്രചരിച്ച വ്യാജ പോസ്റ്റിനെതിരെ സൈബർ സെല്ലിനെ സമീപിക്കുമെന്നും ഇനി ആരെയെങ്കിലും പ്രതി ചേർത്താൽ തനിക്ക് ഒന്നും ചെയ്യാനാവില്ലെന്നും ജോയ് മാത്യു ഫേസ്ബുക്ക് വിഡിയോയിൽ പറഞ്ഞു.
Advertisement