മധ്യപ്രദേശിലെ മന്ദ്്സൗറില് കര്‍ഷക പ്രക്ഷോഭത്തിനു നേരെ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ അഞ്ചു കര്‍ഷകര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പ്രതിഷേധം ശക്തമാകുന്നു. അനുനയചര്ച്ചയ്ക്കെത്തിയ കലക്ടറെ കര്‍ഷകര്‍ തടഞ്ഞുവച്ചു. സംസ്ഥാനത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ബന്ദ് തുടരുകയാണ്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംഭവസ്ഥലം സന്ദര്‍ശിച്ചേക്കും.
പഴങ്ങളുടേയും പച്ചക്കറികളുടേയും സംഭരണവില വര്‍ധിപ്പിക്കുക, കാര്‍ഷിക കടം എഴുതിത്തള്ളുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷകര്‍ ഒരാഴ്ചയായി പ്രതിഷേധം നടത്തുന്നത്. ഇന്നലെയുണ്ടായ പൊലീസ് വെടിവയ്പ്പില്‍ അഞ്ചു കര്‍ഷകര്‍ കൊല്ലപ്പെട്ടതോടെ സ്ത്രീകളടക്കമുള്ളവര്‍ തെരുവിലിറങ്ങി.മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ അനുവദിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. പ്രതിഷേധത്തെതുടര്‍ന്ന് സ്ഥലത്ത് നിരോധനാജ്ഞ തുടരുകയാണ്. പൊലീസ് വെടിവച്ചിട്ടില്ലെന്നാണ് ബി.ജെ.പി സര്‍ക്കാരിന്റെ വാദം.
മുഖ്യമന്ത്രി ശിവ്്രാജ് സിങ് ചൗഹാന് സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് ബി.ജെ.പി ആരോപിച്ചു. വെടിവയ്പ്പില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ബന്ദ് തുടരുകയാണ്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് മന്ദ്്സൗറിലെത്തിയേക്കും. ബി.ജെ.പി സര്‍ക്കാര്‍ കര്‍ഷകര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.