പ്രകൃതിനശീകരണത്തിലും നഗരവൽക്കരണത്തിലും ഉത്കണ്ഠപ്പെടുന്ന കാലഘട്ടത്തെ ഓർമിപ്പിച്ച് ഒരു ചിത്രപ്രദർശനം. പ്രശസ്ത കലാകാരൻ ഹരീന്ദ്രൻചാലാടിന്റെ ചിത്രപ്രദർശനം മുംബൈ ആർട്ഗാലറിയിലാണ് ഒരാഴ്ചയായി തുടരുന്നത്.
ചിത്രരചനയിൽ തൻറേതായ ശൈലികൊണ്ട് ശ്രദ്ധേയനാണ് കണ്ണൂര്‍ സ്വദേശി ഹരീന്ദ്രൻ ചാലാട്. നാല് നൂറ്റാണ്ടായി ശൈലീപരമായ നിരന്തരപരീക്ഷണങ്ങൾകൊണ്ട്, സമകാലിക സങ്കീർണതകള്‍ക്ക് ഇദ്ദേഹം ചായമിടുന്നു. വലിയ ക്യാൻവാസുകളിൽ രൂപപ്പെടുത്തുന്ന അക്രിലിക് പെയിൻറിങ്ങുകളാണ് ഹരീന്ദ്രൻ ചാലാടിൻറെ സൃഷ്ടികൾ. നാൽപതോളം ചിത്രങ്ങളാണ് ജഹാംഗിർ ആർട് ഗ്യാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.
Advertisement