ദുല്‍ഖര്‍ സല്‍മാന്റെ സോളോയുടെ വിശേഷ·ങ്ങള് അവസാനിക്കുന്നില്ല. ഒരോ ദിവസവും പുതിയ കഥാപാത്രങ്ങളും പാട്ടുകളും ടീസറുകളും തന്ന് ആരാധകരെ ഞെട്ടിക്കുകയാണ് ടീം സോലോ. ഇതിനിടെ സോലോയുടെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു
മറ്റുകഥകളില്‍ നിന്ന് വ്യത്യസ്തമായി പ്രണയത്തിന്റെ കഥയാണ് ശേഖറിന് പറയാനുളളത്്. നീളന്‍ മുടിയും വിക്കുമുളള സ്റ്റൈലന്‍ ദുല്‍ഖറിനെ ചിത്രത്തിന് കാണാം.
കബാലിയിലൂടെ പ്രക്ഷകമനസിലേറിയ ധന്‍സികയാണ് ഈ കഥയിലെ നായിക. സൗബിനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സോലോ ഉടന്‍ തിയേറ്ററിലെത്തും