ദുല്‍ഖര്‍ സല്മാന് ചിത്രം സി.ഐ.എയിലെ പുതിയൊരു പാട്ടു കൂടി പുറത്ത് വന്നു. ദുല്‍ഖര്‍ തന്നെ പാടി ഇതിനകം വൈറലായ പാട്ടാണ് എത്തിയിരിക്കുന്നത്. ഗോപി സുന്ദറാണ് സംഗീതം. സി.ഐ.എ തിയറ്ററുകളില്‍ എത്തുന്നിന് മുന്നേ തന്നെ ഹിറ്റായി തീര്‍ന്ന പാട്ടാണിത്. ദുല്‍ഖര്‍ സല്മാന്, കരോലിന, മുഹമ്മദ്
മഖ്ബൂല്‍ മന്‍സൂര്‍ എന്നിവര്‍ ചേര്‍ന്നാണ് പാട്ട് പാടിയത്. റഫീക്ക് അഹമ്മദാണ് മലയാളം വരികള്‍ എഴുതിയത്. ഗായകരായ കരോലിനയും മഖ്ബൂല്‍ മന്‍സൂറും ചേര്‍ന്ന് സ്പാനീഷ് ഹിന്ദി വരികളും എഴുതി.
അമേരിക്കന്‍ അതിര്‍ത്തിയില്‍ നിന്നുള്ള മനോഹര ദൃശ്യങ്ങളാണ് പാട്ടുലുള്ളത്. സി.ഐ.എയുടെ ലൊക്കേഷന്‍ വീഡിയോയായി ഈ സ്ഥലം അണിയറ പ്രവര്‍ത്തകര്‍ തന്നെ പരിചയപ്പെടുത്തിയിരുന്നു. ചാന്ദിനി ശ്രീധരനാണ് ദുല്‍ഖറിനൊപ്പം പാട്ടിലുള്ളത്. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണം സ്വന്തമാക്കി പ്രദര്‍ശനം തുടരുകയാണ്.