E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:57 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

സുചിത്രയുടെ ആ വിഡിയോ ഞാനും പ്രതീക്ഷിച്ചിരുന്നു; അമല പോൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

amala-video
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗായിക സുചിത്ര കാർത്തികിന്റെ ട്വിറ്റർ പേരിലുള്ള ട്വീറ്റുകൾ തമിഴ് സിനിമാ ലോകത്ത് കോളിളക്കം സൃഷ്ടിച്ചിരുന്നു. ധനുഷ്, അനിരുദ്ധ്, ആൻഡ്രിയ, അമല പോൾ, നയൻതാര തുടങ്ങി നിരവധി താരങ്ങളുടെ അപകീർത്തികരവും തീർത്തും സ്വകാര്യവുമായ ചിത്രങ്ങളാണ് സുചിയുടെ ഹാക്ക് ചെയ്യപ്പെട്ട ട്വിറ്റർ ട്വീറ്റുകൾ വഴി പുറത്തുവന്നത്. 

നടി തൃഷയും ധനുഷും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങൾ, ആൻഡ്രിയ ജെറമിയയും അനിരുദ്ധും തമ്മിലുള്ള ചിത്രങ്ങൾ എന്നിവയാണ് ആദ്യം പുറത്തുവിട്ടത്. ഗായിക ചിൻമയിയും നടി അമല പോളും ഉൾപ്പെടെയുള്ളവരും അനിരുദ്ധും ധനുഷും തമ്മിലുള്ള കൂടുതൽ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും പുറത്തുവിടുമെന്ന മുന്നറിയിപ്പും ഈ വ്യാജ അക്കൗണ്ടില്‍ നിന്നും വന്നിരുന്നു.

സംഭവത്തില്‍ തമിഴിൽ നിന്ന് അധികമാരും പ്രതികരിച്ചതുമില്ല. എന്നാൽ ഇപ്പോൾ ഈ വിഷയത്തില്‍ പ്രതികരണവുമായി അമല പോൾ രംഗത്തെത്തി. 

താനും ആ വിഡിയോ പുറത്തുവിടുന്നത് നോക്കിയിരിക്കുകയായിരുന്നെന്നും എന്നാൽ ഒന്നുകാണാൻ പോലും ഭാഗ്യമുണ്ടായില്ലെന്നും അമല പറഞ്ഞു. ഭാസ്കർ ദ് റാസ്കൽ എന്ന സിനിമയുടെ തമിഴ്റീമേക്കിലാണ് അമല അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

കോയമ്പത്തൂരിൽ നടന്ന ഒരു പാർട്ടിയിൽ പങ്കെടുക്കാനെത്തിയ തന്റെ കൈ അവിടെയുണ്ടായിരുന്ന ധനുഷിന്റെ സംഘത്തിൽപ്പെട്ടയാൾ പിടിച്ചു തിരിച്ചുവെന്നാരോപിച്ചാണ് ആദ്യം സുചിത്ര ട്വിറ്ററിലെത്തിയത്. കൈയുടെ ചിത്രമടക്കമായിരുന്നു ആദ്യ സന്ദേശം. സുചി എന്ന യൂസർനെയിമിലുള്ള അക്കൗണ്ടിൽ നിന്ന് പിന്നീട് പുറത്തുവന്നതെല്ലാം ഞെട്ടിക്കുന്ന കാര്യങ്ങളായിരുന്നു. 

തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്ന് സുചിത്ര ഇതിനിടയിൽ പലവട്ടം ട്വീറ്റ് ചെയ്തെങ്കിലും പിന്നെയും താരങ്ങൾക്കെതിരെ ട്വീറ്റുകളും അത് ഡിലീറ്റ് ചെയ്യുന്നതും തുടർന്നുകൊണ്ടിരുന്നു. തമിഴകത്തിന് ഏറ്റവും പ്രിയങ്കരിയായ റേഡിയോ ജോക്കിയാണ് സുചിത്ര. ശ്രോതാക്കളോടു വളരെ രസകരമായി സംസാരിക്കുന്ന പ്രിയങ്ക ഗായികയായും പിന്നീട് പേരെടുക്കുകയായിരുന്നു. ട്വിറ്ററിൽ ഒരു ലക്ഷത്തോളം ഫോളോവേഴ്സുണ്ടായിരുന്നു.

കൂടുതൽ വാർത്തകൾക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :