E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:59 AM IST

Facebook
Twitter
Google Plus
Youtube

ബോബി സിംഹയല്ല, ബേബി സിംഹയെന്ന് അമലപോൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തെന്നിന്ത്യയിലെ തിരക്കുള്ള നടികളിൽ ഒരാളാണ് അമലാപോൾ. മലയാളത്തിലും തമിഴിലും എല്ലാം ഒട്ടേറെ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട് അമലാപോൾ. തമിഴ് സംവിധായകൻ വിജയ്മായുള്ള അമലയുടെ വിവാഹവും വിവാഹമോചനവുമെല്ലാം അടുത്തിടെ വൻ വാർത്തയായിരുന്നു.

എന്നാൽ, പിന്നീട് അമലയുടെ വസ്ത്രധാരണം മോശമാണെന്ന വിമർശനങ്ങളും ആരാധകർ പങ്കുവച്ചിരുന്നു. എന്നാൽ ഇതിനെല്ലാം ചുട്ട മറുപടി നൽകാനും ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ അമല മറന്നില്ല. എന്തായാലും താരസുന്ദരിക്ക് കൈ നിറയെ ചിത്രങ്ങളാണിപ്പോള്‍. കന്നടയില്‍ ഹെബുളിയും തമിഴില്‍ വേലയില്ലാ പട്ടധാരി 2 ഉം ഹിറ്റായതിനു പിന്നാലെ അമല നായികയായെത്തുന്ന ചിത്രമാണ് തിരുട്ടുപയലെ 2. ബോബി സിംഹയാണ് നായകവേഷത്തില്‍. ഗ്ലാമര്‍ വേഷത്തിലാണ് അമല എത്തുന്നതെന്ന് പോസ്റ്റര്‍ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു.

amla-paul

ഷൂട്ടിങിനിടയിലുണ്ടായ രസകരമായ സംഭവങ്ങള്‍ വിവരിക്കുന്നതിനിടയിലാണ് അമല അക്കാര്യം വ്യക്തമാക്കിയത്.. ചിത്രത്തില്‍ ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങള്‍ ധാരാളം ഉണ്ടായിരുന്നു എന്നും, എന്നാല്‍ തന്റെ ശരീരത്തില്‍ തൊട്ടഭിനയിക്കാന്‍ ബോബി സിംഹ മടിച്ച് നിന്നെന്നും അമല വെളിപ്പെടുത്തി.

എന്നാൽ താനാണ് അദ്ദേഹത്തിന് അഭിനയിക്കാൻ ധൈര്യം നൽകിയതെന്നും നായകന്‍ തൊട്ടഭിനയിക്കാന്‍ മടിച്ചപ്പോള്‍, താന്‍ അദ്ദേഹത്തെ ‘ബേബി സിംഹ’ എന്ന് വിളിച്ച് കളിയാക്കി എന്നും അമല വ്യക്തമാക്കി. പ്രസന്നയും ചിത്രത്തിൽ പ്രാധാന്യമുള്ള വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സുശി ഗണേശന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം പുറത്തിറങ്ങും.