ദിലീപ് ഷോ കാണാൻ കുടുംബ സമേതം നടി മമ്ത മോഹൻദാസ് മിയാമിയിലെത്തി. ദിലീപിന്റെ ക്ഷണപ്രകാരം സ്റ്റേജിലെത്തിയ മമ്ത ഗായിക റിമി ടോമിയ്ക്കൊപ്പം നൃത്തച്ചുവടുകൾ വച്ചു. ആരാധർക്കൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്യാനും മമ്ത മറന്നില്ല. മറ്റൊരു പരിപാടിയിൽ പങ്കെടുക്കാൻ നേരത്തെ സമയം നൽകിയിരുന്നതിനാലാണ് മമ്തയ്ക്കു ദിലീപ് ഷോയിൽ പങ്കെടുക്കാൻ കഴിയാത്തതെന്നു ദിലീപ് പറഞ്ഞു. കുടുംബത്തോടൊപ്പം ദിലീപ് ഷോ കാണാൻ വരാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നു മമ്ത പറഞ്ഞു.
Advertisement