ദിലീപിനെ ഒന്നാംപ്രതിയാക്കാന്‍ സമ്മര്‍ദ്ദമില്ലെന്ന് ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്. അന്വേഷണം അവസാനഘട്ടത്തിലാണെന്നും റൂറല്‍ എസ്.പി പറഞ്ഞു.
അതേസമയം നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമർപ്പിക്കാൻ ധാരണയായി. കൊച്ചിയിൽ എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക അന്വേഷണ സംഘത്തിൻറേതാണ് തീരുമാനം. കുറ്റപത്രം തയാറാണെന്നും ഉടൻ സമർപ്പിക്കുമെന്നും ആലുവ റൂറൽ എസ് പി എ. വി ജോർജ് വ്യക്തമാക്കി.