E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:59 AM IST

Facebook
Twitter
Google Plus
Youtube

രാമലീലയില്‍ മാജിക് നടന്നിട്ടുണ്ട്: വിജയരാഘവന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

vijaya-raghavan-7-10-17
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാമലീല എന്ന ദിലീപ് ചിത്രത്തിൽ ശക്തനായ രാഷ്ട്രീയക്കാരന്റെ വേഷത്തിൽ എത്തി അവസാനം വരെ കഥ മുന്നോട്ടുകൊണ്ടുപോയ കഥാപാത്രമാണ് വിജയരാഘവന്റെ അമ്പാടി മോഹനൻ. അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിൽ എടുത്തുപറയാവുന്ന കഥാപാത്രമാണ് ഇൗ ചിത്രത്തിലേത്. ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്ന് സിനിമ റിലീസായപ്പോൾ വൻവരവേൽപ്പാണ് ചിത്രത്തിന് ലഭിച്ചത്. സിനിമയുടെ വിശേഷങ്ങൾ വിജയരാഘവൻ പങ്കുവയ്ക്കുന്നു.

രാമലീലയുടെ വിജയം പ്രതീക്ഷിച്ചിരുന്നോ?

സിനിമ വിജയമാകുമെന്നറിയായമായിരുന്നു. പക്ഷെ ഇത്രത്തോളം വിജയം പ്രതീക്ഷിച്ചില്ല. ചിത്രീകരണം തുടങ്ങുന്നതിന് ആറുമാസം മുമ്പാണ് രാമലീലയുടെ തിരക്കഥ വായിക്കുന്നത്. സാധാരണ ഞാൻ മുഴുവൻ സ്ക്രിപ്ടും വായിക്കാറില്ല. പക്ഷെ ഇത് സസ്പ്ന്‍‍സ് ത്രില്ലറായതുകൊണ്ട് മുഴുവൻ വായിച്ചു. അന്നേ തോന്നി ‍ജനങ്ങൾക്കിഷ്ടപ്പെട്ടൊരു സബജക്ടായിരിക്കും ഇൗ സിനിമയെന്ന്.

ഇടവേളയ്ക്കു ശേഷം ശക്തമായ കഥാപാത്രം?

ഇതിനുമുമ്പും സിനിമയിൽ ശക്തമായ കഥാപാത്രങ്ങൾ ഒരുപാട് ചെയ്തിട്ടുണ്ട്. ചെയ്തതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമാണ് രഞ്ജിത്ത് സംവിധാനം ചെയ്ത ലീലയിലേത്. പക്ഷെ ആ ചിത്രം ബോക്സോഫീസിൽ പൊട്ടി. ഒരുപാട് പ്രതീക്ഷയോയയായിരുന്നു ലീലയിൽ അഭിനയിച്ചത്. രാമലീലയിലെ അമ്പാടി മോഹനൻ തികഞ്ഞ ഒരു രാഷ്ട്രീയക്കാരനാണ്. കൃത്യതയോടെയുള്ള സംസാരം, പ്രവൃത്തികൾ. അധികമൊന്നും സംസാരിക്കില്ല. പ്രസ്ഥാനത്തിനു വേണ്ടി എന്തും ചെയ്യാൻ മടിയില്ല. കുറിക്കു കൊള്ളുന്ന സംഭാഷണങ്ങളാണ് അമ്പാടി മോഹനനെ എന്നിലേക്ക് ആകർഷിച്ചത്. കൃത്യമായ ഡയലോഗുകളായിരുന്നു സച്ചി തിരക്കഥയിൽ എഴുതിയിരുന്നത്. കുറെ നാളിന് ശേഷമാണ് ഒരു സിനിമയിലെ ഡയോലോഗുകൾ നമ്മുടെ മനസിൽ തങ്ങിനിൽക്കുന്നത്.

രാമലീല കണ്ടോ?

കണ്ടു. പാലക്കാട് വച്ചാണ് കണ്ടത്. ആന അലറലോടലറൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയ്ക്കാണ് കണ്ടത്. ഞാനും വിനീത് ശ്രീനിവാസനുമൊക്കെ ഒരുമിച്ചാണ് പോയത്. വിനീതാണ് സിനിമയിലെ നായകൻ.

 

ദിലീപിനെ വീട്ടിൽ പോയി കണ്ടോ?

ഇല്ല. ഞാൻ നേരത്തെ ജയിലിൽ പോയി കണ്ടിരുന്നു. കഴിഞ്ഞ 25 വർഷമായി ദിലീപിനോട് അടുത്ത ബന്ധമുണ്ട്. ജയിലിലും പ്ലാൻ ചെയ്ത് പോയതല്ല.

ദിലീപിന്റെ ജീവതവുമായി രാമലീലയ്ക്ക് ബന്ധമുണ്ടോ?

ചില ഭാഗങ്ങൾ കണ്ടാൽ അങ്ങനെ തോന്നും. എല്ലാവരും അത് പറയുന്നുണ്ട്. സിനിമയിൽ എന്തോ മാജിക്ക് നടന്നിട്ടുണ്ട്.

 

ദിലീപ് പ്രശ്നത്തെക്കുറിച്ച് പറയാനുള്ളത്?

അതിലൊന്നും പറയാനില്ല. നിയമം അതിന്റെ വഴിക്ക് പൊക്കോട്ടെ.

 

സത്യം പുറത്തുവരുമോ?

അങ്ങനെ തന്നെ വിശ്വസിക്കുന്നു. പൊലീസ് അന്വേഷിക്കുന്നുണ്ടല്ലോ, സത്യം പുറത്തു വരട്ടെ.

പുതിയ ചിത്രങ്ങൾ?

വിനീത് ശ്രീനിവാസനോടൊപ്പം ഒരു ചിത്രം, ബിജുമേനോനോടൊപ്പം  ഒരു സിനിമ. ഫഹദിനോടൊപ്പം ഒരു ചിത്രം, പൃഥ്വിരാജ് നായകനാകുന്ന അഞ്ജലി മേനോന്റെ സിനിമ, നസ്രിയയാണ് ചിത്രത്തിലെ നായിക