ഷാരൂഖ് ഖാനെ ലോകം ഇഷ്ടപ്പെടുന്നത് അതിന്റെ അഭിനയമോ ഗ്ലാമറോ കൊണ്ടുമാത്രമല്ല, അദ്ദേഹത്തിന്റെ വ്യക്തിത്വം കൊണ്ടുകൂടിയാണ്. പ്രത്യേകിച്ച് കുടുംബത്തോടുള്ള അദ്ദേഹത്തിന്റെ അടുപ്പം മറ്റുള്ളവർക്കും പലപ്പോഴും പ്രചോദനമാകാറുണ്ട്. സിനിമാതാരങ്ങളെ അലട്ടുന്ന ഗോസിപ്പുകൾ ഷാരൂഖ് നേരിടേണ്ടതായി വന്നിട്ടുണ്ട്. അതിനെയെല്ലാം തന്മയത്വത്തോടെ അഭിമുഖീകരിക്കാനും അദ്ദേഹത്തിന് സാധിച്ചു.
എന്നാൽ ഈയിടെ ഉണ്ടായ ഒരു ഗോസിപ്പ് അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും വേദനിപ്പിച്ചു. ഷാരൂഖിന്റെ ഇളയ മകന് അബ്രാം മൂത്ത മകന് ആര്യന് കാമുകിയില്‍ ജനിച്ച കുഞ്ഞാണെന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ പ്രചരണം. കഴിഞ്ഞ ദിവസം നടന്ന ടെഡ് കോൺഫറൻസിൽ ഈ അപവാദപ്രചരണങ്ങൾക്കെല്ലാം ഷാരൂഖ് മറുപടി നല്കി.
‘ഞാൻ 51 വയസ്സുള്ള നടൻ. സിനിമയില്‍ 21 കാരനായി അഭിനയിക്കാറുണ്ട്’. നിറഞ്ഞ കയ്യടികളോടെയായിരുന്നു ഷാരൂഖ് പ്രസംഗിച്ച് തുടങ്ങിയത്. സ്വപ്നങ്ങൾ വിൽക്കുന്നവനെന്ന വിശേഷണത്തോടെയായിരുന്നു തുടക്കം. ദില്ലിയിലെ അഭയാർത്ഥി ക്യാമ്പിലെ കുട്ടിക്കാലം, അച്ഛനമ്മമാരുടെ അകാലവിയോഗം, സൂപ്പർതാരമായുള്ള വളർച്ച.. ജീവിതത്തിലെ നല്ലതും ചീത്തയും ഒന്നൊന്നായി ഓർത്തെടുത്തപ്പോള്‍ പലപ്പോഴും അദ്ദേഹം വിതുമ്പി. ഇതിനിടെയാണ് മക്കളെപ്പറ്റി പ്രചരിച്ച വ്യാജവാർത്തയ്ക്കെതിരെ അദ്ദേഹം പ്രതികരിച്ചത്.