E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:13 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കാൻസർ രോഗിയായ ആരാധികയ്ക്ക് ഷാരൂഖിന്റെ സർപ്രൈസ്; വിഡിയോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sharukh-aruna
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടന്മാരെ ആരാധിക്കുന്നവർ ഒരുപാടുണ്ടാകും. വെറുമൊരു ആരാധന എന്നതിലപ്പുറം ചില വ്യക്തിത്വങ്ങൾക്ക് ചിലരെ സ്വാധീനിക്കാനുമുള്ള കഴിവുണ്ട്. ബോളിവു‍ഡിലെ കിങ്ഖാൻ ഷാരൂഖ് ഖാനും ആരാധകർ ഏറെയുണ്ടെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമത്തിൽ വൈറലാകുന്നത് അരുണ പി.കെ എന്ന ഒരു വൃദ്ധയായ ആരാധികയുടെ സ്നേഹമാണ്. കാൻസർ രോഗിയായ അരുണയുടെ ഒരു ട്വീറ്റ് ആണ് അവരെ ഇന്ന് ഷാരൂഖിനും പ്രിയപ്പെട്ടയാളാക്കിയത്. 

കാൻസറിനോടു പൊരുതുകയാണെങ്കിലും നിറഞ്ഞ പുഞ്ചിരിയോടെയേ അരുണയെ കാണാനാകൂ. ഷാരൂഖ് ഖാനെ കാണുക എന്നതാണ് തന്റെ ജീവിതാഭിലാഷമായി അരുണ കാണുന്നത്. ആറു വർഷത്തോളമായി കാൻസറിനോ‌ടു േപാരാടിക്കൊണ്ടിരിക്കുന്ന അരുണയുടെ ഫോട്ടോയും ട്വീറ്റുമാണ് സമൂഹമാധ്യമത്തിൽ വൈറലായത്. നിറഞ്ഞ ചിരിയോടെ ആശുപത്രി കിടക്കയിൽ കിടക്കുന്ന അരുണയുടെ ട്വീറ്റ് ആണ് ആരാധകർക്കൊപ്പം ഷാരൂഖിന്റെയും ഹൃദയം സ്പർശിച്ചത്. 

ഡോക്ടര്‍മാരോടും ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊക്കെ കടപ്പെട്ടിരിക്കുമെന്നും അതിനേക്കാളെല്ലാമുപരി തനിക്കു കരുത്തായ ഷാരൂഖിനെയും ട്വീറ്റിൽ അരുണ സ്മരിച്ചു. എന്തായാലും നിമിഷനേരം കൊണ്ട് ടീറ്റ് വൈറലായിത്തുടങ്ങി. ഷാരൂഖ് താങ്കൾക്കു വേണ്ടി അരുണ കാത്തിരിക്കുകയാണെന്നു പറഞ്ഞ് പലരും ആ ട്വീറ്റ് ഷെയർ ചെയ്തു. അത്ഭുതമെന്നു പറയട്ടെ, തന്റെ ആ പ്രിയപ്പെട്ട ആരാധികയെ ഓർക്കാൻ അദ്ദേഹം സമയം കണ്ടെത്തുക തന്നെ ചെയ്തു. അരുണയുടെ സ്നേഹത്തിനു നന്ദി പറഞ്ഞുള്ള ഒരു വിഡിയോയും ഷാരൂഖ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.

അരുണയുടെ മക്കളായ അക്ഷന്തിൽ നിന്നും പ്രിയങ്കയിൽ നിന്നും ആരോഗ്യനിലയെപ്പറ്റി ചോദിച്ചറിഞ്ഞുെവന്നും താനും കുടുംബവും എന്നും പ്രാർഥിക്കുമെന്നും ഷാരൂഖ് പറഞ്ഞു. അരുണയുടെ പോസിറ്റീവ് മനോഭാവം അവർക്കു പെട്ടെന്നു രോഗമുക്തി നൽകുമെന്നും ഷാരൂഖ് പറഞ്ഞു. അരുണയുടെ രോഗം എത്രയും വേഗം ഭേദമാകട്ടെയെന്നും ശേഷം നേരിൽ കാണുമ്പോൾ അരുണയ്ക്കിഷ്ടമുള്ള തന്റെ ചിത്രത്തിലെ ഗാനം അവതരിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും അധികം വൈകാതെ ഷാരൂഖ് അരുണയെ നേരിട്ടു കാണട്ടെയെന്ന് ആഗ്രഹിക്കുകയാണ് ആരാധകർ.