E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:59 AM IST

Facebook
Twitter
Google Plus
Youtube

ഷാരൂഖിന്റെ പാർട്ടിയിൽ നിന്ന് ഐശ്വര്യ വിട്ടുനിന്നതിനു പിന്നിൽ അഭിഷേക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

aishwara-rai-abishek
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വോഗ് അവാർഡിനു ശേഷം സുഹൃത്തുക്കൾക്കായി ഷാരൂഖും ഗൗരീഖാനും ചേർന്നൊരുക്കിയ പാർട്ടിയിൽ ഷാരൂഖിന്റെ ഉറ്റ സുഹൃത്തായ ഐശ്വര്യയുടെ അസാന്നിധ്യം എല്ലാവരും ശ്രദ്ധിച്ചു. അവാർഡ് ഫങ്ഷനിൽ പങ്കെടുത്ത ഐശ്വര്യ എന്തുകൊണ്ട് പാർട്ടിൽയിൽ നിന്നും വിട്ടു നിന്നു എന്നു ചോദിക്കുന്നവരോട് ഐശ്വര്യ ആ ക്യൂട്ട് റീസൺ പറയും. അഭിഷേക് കാരണമാണെന്ന്. പാർട്ടിയിൽ നിന്നും വിട്ടു നിൽക്കാനുള്ളതിന്റെ കാരണം ഷാരൂഖിനും ഗൗരിക്കും തൃപ്തികരമായ രീതിയിൽ ഐശ്വര്യ വിശദീകരിച്ചതോടെ ഇരുവരും ഐശ്വര്യയുടെ ആവശ്യത്തെ മാനിച്ചു.

സാധാരണയായി പൊതുച്ചടങ്ങുകളിലും പാർട്ടിയിലും ഭർത്താവ് അഭിഷേക് ബച്ചനൊപ്പമാണ് പങ്കെടുക്കാറുള്ളതെന്നും. ഇക്കുറി അഭിഷേക് കൂടെയില്ലാത്തതിനാൽ പാർട്ടിയിൽ പങ്കെടുക്കാൻ കഴിയില്ലയെന്നും ഐശ്വര്യ വ്യക്തമാക്കി. വീട്ടിലായാലും പുറത്തായാലും അഭിഷേകിനൊപ്പം സമയം ചിലവഴിക്കാനാണ് ഐശ്വര്യയ്ക്കു കൂടുതലിഷ്ടം. അതുമാത്രമല്ല അഭിഷേകിന്റെ അസാന്നിധ്യത്തിൽ മകൾ ആരാധ്യയ്ക്ക് അഭിഷേകിന്റെ ശ്രദ്ധയും കരുതലും കൂടി നൽകേണ്ട ഉത്തരവാദിത്തം ഐശ്വര്യയ്ക്കുണ്ട്.

രാവേറെ നീളുന്ന പാർട്ടിയിൽ പങ്കെടുത്താൽ അതു ആരാധ്യയുടെ ഉറക്കത്തെയും പഠനത്തെയും ബാധിക്കുമെന്നും പിറ്റേന്ന് രാവിലെ ഉണർന്ന് കുട്ടിക്ക് ക്ലാസിൽ പോകാൻ പറ്റില്ലെന്നും മുൻകൂട്ടി കണക്കുകൂട്ടിയാണ് ഐശ്വര്യ ആ തീരുമാനത്തിൽ ഉറച്ചു നിന്നത്. കുഞ്ഞു ജനിച്ചപ്പോൾ മുതൽ ആഘോഷവേളകളിലും പൊതുച്ചടങ്ങുകളിലും പങ്കെടുക്കുമ്പോൾ മകളെയും ഐശ്വര്യ ഒപ്പം കൂട്ടാറുണ്ട്. എപ്പോഴും മകൾ കംഫർട്ടബിൾ ആയിരിക്കണമെന്ന നിർബന്ധവും ഈ അമ്മയ്ക്കുണ്ട്. ഫാന്നിഖാൻ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ തുടങ്ങുമെന്നതിനാലും അതുവരെ കൂടുതൽ നേരം ഭർത്താവിനും കുഞ്ഞിനുമൊപ്പം ചിലവഴിക്കാൻ ആഗ്രഹിക്കുന്നതിനാലുമാണ് ഐശ്വര്യ പാർട്ടിയിൽ നിന്നു വിട്ടു നിന്നത്.