ദുൽഖർ സൽമാൻ പിതാവായി. പെൺകുട്ടി. സമൂഹമാധ്യമങ്ങളിലൂടെയാണ് ദുൽഖർ ആശുപത്രി റിപ്പോർട്ട് പോസ്റ്റ് ചെയ്ത് സന്തോഷവിവരം പങ്കുവച്ചത്. എന്തായാലും കുഞ്ഞിക്കയുടെ സന്തോഷത്തിൽ ആരാധകരും പങ്കുചേർന്ന് ആശംസകൾ നേരുകയാണ്.
ചെന്നൈയിലെ മദർഹുഡ് ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. ദുല്‍ക്കര്‍, മമ്മൂട്ടി, സുല്‍ഫത്ത്, നസ്രിയ, വിക്രം പ്രഭു, നിർമാതാവ് ആന്റോ ജോസഫ് എന്നിവര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു.
‘ഒന്നിലേറെ കാരണങ്ങളാൽ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസവമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വർഗത്തിൽ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു.’ ദുൽക്കർ െഫയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു.
മമ്മൂട്ടിയുടെ അനുജന്റെ മകനും നടനുമായ മഖ്ബൂൽ സൽമാന്റെ വിവാഹത്തിനാണ് ദുൽഖർ പിതാവാകാനൊരുങ്ങുന്നുവെന്ന വാർത്ത പുറം ലോകം അറിയുന്നത്. അഞ്ച് വർഷം മുമ്പായിരുന്നു ദുൽഖറിന്റേയും അമാലിന്റേയും വിവാഹം.
അമൽ നീരദ് സംവിധാനം ചെയ്ത സിഐഎ എന്ന ചിത്രവും ഇന്നാണ് റിലീസ് ചെയ്തത്. ചിത്രത്തിനും വൻ വരവേൽപാണ് ലഭിച്ചിരിക്കുന്നത്.