ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലി 2 തിയറ്ററുകളില്‍ എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നാല് ദിവസം മുൻപെ തുടങ്ങിയ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് പൂർണമായും പൂർത്തിയായി കഴിഞ്ഞു. പല തിയറ്ററുകളിലും ആദ്യദിനത്തെ ഷോയ്ക്ക് ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥ.
ഓൺലൈനുകളിലും ടിക്കറ്റ് വിറ്റുപോയ അവസ്ഥയാണ്. ബാഹുബലി 2 വിന്റെ ടിക്കറ്റിനായി ആളുകള്‍ പരക്കം പായുമ്പോൾ ഹൈദരാബാദിൽ വലിയ ക്യൂ ആണ്. സ്ഥലത്തെ പ്രസാദ് മൾടിപ്ലക്സ് തിയറ്ററിന് മുന്നിലാണ് ബാഹുബലി 2വിന്റെ ടിക്കറ്റിനായി രണ്ടു കിലോമീറ്റർ നീണ്ട ക്യൂ. രാവിലെ ഏഴുമണി മുതൽ ടിക്കറ്റിനായി ആളുകൾ ക്യൂ നിൽക്കുകയാണ്.