E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 07:19 PM IST

Facebook
Twitter
Google Plus
Youtube

More in Business

വീട് എന്ന സ്വപ്നവും കേന്ദ്ര ബജറ്റും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

home-loan
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വീടെന്ന സ്വപ്നം താലോലിക്കുന്നവരും വായ്പയെടുത്തു വീടു വച്ചവരും ഉൾപ്പെടെ കോടിക്കണക്കിനാളുകളാണു നികുതി ഇളവു പരിധി ഉയർത്തുമെന്ന പ്രതീക്ഷയോടെ കേന്ദ്ര ബജറ്റിനായി കാത്തിരിക്കുന്നത്. മാന്ദ്യം ക്ഷീണിപ്പിച്ച റിയൽ എസ്റ്റേറ്റ് വ്യവസായ മേഖലയും പ്രതീക്ഷയിൽത്തന്നെ.

ഇളവു പരിധി ഉയർന്നേക്കാം

ഭവന വായ്പ തിരിച്ചടയ്ക്കുമ്പോൾ മുതൽ തുകയിൽ 1.5 ലക്ഷം രൂപയും പലിശയിൽ രണ്ടു ലക്ഷം രൂപയുമാണു നിലവിൽ ആദായ നികുതി ഇളവു പരിധി. ഇതു യഥാക്രമം രണ്ടു ലക്ഷവും 2.5 ലക്ഷവുമാക്കി ഉയർത്തുമെന്നാണു പ്രതീക്ഷ. സാധാരണക്കാർക്കും ഇടത്തരക്കാർക്കും ഗുണകരമാകും വിധം ബജറ്റ് വീടുകൾക്കായി കൂടുതൽ ആനുകൂല്യങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയുമുണ്ട്. നോട്ടു റദ്ദാക്കലിന്റെ അൻപതാം ദിനത്തിൽ പ്രധാനമന്ത്രി, ഒൻപതു ലക്ഷം രൂപ വരെയുള്ള ഭവനവായ്പയ്ക്കു നാലു ശതമാനവും 12 ലക്ഷം വരെയുള്ളവയ്ക്കു മൂന്നും 20 ലക്ഷം വരെയുള്ള വായ്പയ്ക്കു രണ്ടും ശതമാനം പലിശയിളവു പ്രഖ്യാപിച്ചിരുന്നു.

പ്രധാനമന്ത്രി ഭവന പദ്ധതി പ്രകാരം ഗ്രാമീണ മേഖലയിൽ വീടുവയ്ക്കാൻ രണ്ടു ലക്ഷം വരെയുള്ള വായ്പയ്ക്കു മൂന്നു ശതമാനം പലിശ ഇളവും പ്രഖ്യാപിച്ചിരുന്നു. എല്ലാവർക്കും വീട് എന്ന വലിയ ലക്ഷ്യത്തിലെത്താൻ, സമാനമായ ഇളവുകൾ ബജറ്റിലും ഇടം പിടിച്ചേക്കും. ആദ്യ തവണ ഭവന വായ്പയെടുക്കുന്നവർക്കും ഇളവുകൾ പ്രതീക്ഷിക്കപ്പെടുന്നു. നോട്ടു റദ്ദാക്കലിനു ശേഷം ബാങ്കുകളിൽ നിക്ഷേപം കുമിഞ്ഞുകൂടിയതോടെ പലിശ നിരക്കുകൾ കുറച്ചിരുന്നു. ഭവന വായ്പാ പലിശകളിലുണ്ടായ ഇളവ് 0.38 ശതമാനം മുതൽ 0.90 ശതമാനം വരെ. ഫലത്തിൽ, 8.35 ശതമാനം മുതൽ ഇപ്പോൾ വായ്പകൾ ലഭ്യമാണ്. അതോടൊപ്പം ഭവന വായ്പയുമായി ബന്ധപ്പെട്ട ആദായ നികുതി ഇളവു കൂടി വർധിക്കുന്നതു ഗുണകരമാകും. ബാങ്ക് പലിശ നിരക്കുകൾ ഇനിയും താഴുമെന്ന പ്രതീക്ഷയും ബാക്കിയാണ്. ഭവന മേഖലയിലെ ഇളവുകൾ നിർമാണ പ്രവർത്തനങ്ങൾ ഊർജിതമാകാനും തൊഴിലവസരങ്ങൾ വർധിക്കാനും സഹായിക്കും.

കൈത്താങ്ങു പ്രതീക്ഷിച്ചു റിയൽ എസ്റ്റേറ്റ് മേഖല

റിയൽ എസ്റ്റേറ്റ് മേഖല വലിയ പ്രതീക്ഷകളോടെയാണു ബജറ്റിലേക്ക് ഉറ്റുനോക്കുന്നത്. നോട്ടു റദ്ദാക്കൽ മേഖലയെ കൂടുതൽ പ്രതിസന്ധിയിലുമാക്കി. ഇതിനു ശേഷം മാത്രം 22,600 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായെന്നാണ് ഒരു കൺസൽറ്റിങ് ഏജൻസിയുടെ പഠന റിപ്പോർട്. സർക്കാരിനും റജിസ്ട്രേഷൻ ഫീ, സ്റ്റാംപ് ഡ്യൂട്ടി ഇനത്തിൽ കോടികളുടെ നഷ്ടമാണുണ്ടായത്.

സിമന്റ്, സ്റ്റീൽ, ഇലക്ട്രിക്കൽ, പെയിന്റ്, ഫർണിച്ചർ നിർമാതാക്കൾ ഉൾപ്പെടെ 250ൽ ഏറെ അനുബന്ധ വ്യവസായങ്ങളാണ് റിയൽ എസ്റ്റേറ്റ്, നിർമാണ മേഖലകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നത്. ഏകദേശം അഞ്ചു കോടി ആളുകളുടെ ഉപജീവന മാർഗമാണ് ഈ മേഖല. മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ ആറു ശതമാനം സംഭാവന നൽകുന്ന മേഖലയെ പ്രോത്സാഹിപ്പിക്കാൻ ധനമന്ത്രി വഴികൾ നിർദേശിച്ചേക്കും.

അടിസ്ഥാന സൗകര്യ വ്യവസായ മേഖലയെന്ന പദവി അനുവദിക്കണമെന്നാണു റിയൽ എസ്റ്റേറ്റ് മേഖലയുടെ പ്രധാന ആവശ്യം. അത് അംഗീകരിക്കപ്പെട്ടാൽ താരതമ്യേന മിതമായ പലിശ നിരക്കിൽ കെട്ടിട നിർമാതാക്കൾക്കു വായ്പ ലഭിക്കും. ധനലഭ്യത മെച്ചപ്പെടാനും നിർമാണച്ചെലവു കുറയാനും ഇതു സഹായിക്കും. നിർമാണവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിൽ നിന്നുള്ള അനുമതികൾ ലഭ്യമാക്കാൻ ഏകജാലക സംവിധാനം ഏർപ്പെടുത്തണമെന്ന അഭ്യർഥനയും റിയൽറ്റി മേഖല മുന്നോട്ടു വയ്ക്കുന്നുണ്ട്.

ഗ്രാമീണ ഭവന പദ്ധതിക്കു ഊന്നൽ വേണം

ഗ്രാമീണ ഭവന പദ്ധതിക്കു കൂടുതൽ തുക വകയിരുത്തുമെന്നാണു പ്രതീക്ഷ. തുക വിനിയോഗിക്കുന്നതിനായി നിശ്ചിത സമയപരിധി നിശ്ചയിക്കണം. പ്രധാനമന്ത്രി ഭവന പദ്ധതി പ്രകാരം ആറു ലക്ഷം രൂപ വരെയുള്ള വായ്പക്കു സബ്സിഡി നൽകുന്നതു കെട്ടിട നിർമാണച്ചെലവോ സ്ഥലവിലയോ ഏതു മേഖലയെന്നോ പരിഗണിക്കാതെയാണ്. ഇത്തരം ഘടകങ്ങൾ കൂടി പരിഗണിക്കപ്പെടുകയാണെങ്കിൽ കൂടുതൽ മികച്ച രീതിയിൽ തുക വിനിയോഗിക്കാനാകും.

ഭവന വായ്പയുമായി ബന്ധപ്പെട്ട ആദായനികുതി ഇളവുകളിൽ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷ. ഡിജിറ്റൽ പണമിടപാടുകൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. അതും ഭവന നിർമാണ മേഖലയ്ക്കു ഗുണകരമാകും.

(ഹർഷിൽ മേത്ത, ചീഫ് എക്സിക്യുട്ടീവ് ഓഫിസർ, ഡിഎച്ച്എഫ്എൽ)

ബജറ്റിൽ ശ്രദ്ധിക്കാൻ

സാധാരണക്കാർക്കും ഇടത്തരക്കാർക്കും വേണ്ടിയുള്ള ഭവന പദ്ധതികൾക്കു ബജറ്റിൽ മുൻഗണന ലഭിച്ചേക്കാം. താങ്ങാവുന്ന ചെലവിലുള്ള (അഫോഡബിൾ) വീടുകൾക്കാകും പ്രഥമ പരിഗണന. ജനുവരിയിൽ പലിശ നിരക്കുകളിൽ കുറവുണ്ടായതോടെ ഇടത്തരം ഭവന വായ്പകളിൽ വർധനയുണ്ടായിരുന്നു. രാജ്യത്തെ രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലാണ് ഇത്തരം വീടുകൾക്ക് ആവശ്യക്കാർ ഏറെയും. 2022 നകം എല്ലാവർക്കും വീടെന്ന കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം നിറവേറ്റാനും ബജറ്റ് പിന്തുണ അത്യാവശ്യമാണ്.

ബജറ്റ് നിഘണ്ടു

Budget deficit: ബജറ്റ് കമ്മി. ബജറ്റ് തയാറാക്കുമ്പോൾ ആ സാമ്പത്തിക വർഷം എത്ര വരുമാനമായിരിക്കും ലഭിക്കുക എന്നു കണക്കാക്കും. ആ സാമ്പത്തിക വർഷമുണ്ടായേക്കാവുന്ന ചെലവുകളും കണക്കാക്കുന്നു. ഇങ്ങനെ കണക്കാക്കപ്പെടുന്ന വരുമാനത്തിൽ ഒതുങ്ങുന്നതല്ല കണക്കാക്കപ്പെടുന്ന ചെലവെങ്കിൽ ബജറ്റ് കമ്മിയായിരിക്കും ഫലം.

Revenue deficit: റവന്യു കമ്മി. ബജറ്റ് പ്രകാരം കണക്കാക്കിയിരുന്ന കമ്മിയിൽനിന്നു കൂടുതലാണെന്നു വരാം യഥാർഥത്തിലുണ്ടായ കമ്മി. അങ്ങനെ കമ്മി കൂടുതലാണെങ്കിൽ അതിനു റവന്യു കമ്മി എന്നു പറയും. യഥാർഥത്തിലുള്ള കമ്മി കുറവാണെങ്കിൽ റവന്യു മിച്ചം എന്നാണു പറയുക.
 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :