ഇര്‍മ ചുഴലിക്കാറ്റ് ഫ്ലോറിഡയില്‍ ആഞ്ഞടിച്ചു. പടിഞ്ഞാറന്‍ തീരങ്ങളിലൂടെ ഫ്ലോറിഡയില്‍ പ്രവേശിച്ച ഇര്‍മ 192 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ചാണ് നഗരത്തില്‍ നാശം വിതച്ചത്.ഇതുവരെ നാല് പേര് ഫ്ലോറിഡയില്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഫ്ലോറിഡയുടെ കിഴക്കന്‍ പ്രദേശമായ നാപ്പിള്സിലാണ് കൂടുതല്‍ നാശനഷ്ടം. ഇര്‍മയുടെ തുടര്‍ച്ചയായി നഗരത്തില്‍ കനത്ത മഴയും കാറ്റുമാണ്. ലോവര്‍ ഫ്ലോറിഡ കീസ് പ്രദേശങ്ങളില്‍ ഇനിയുള്ള രണ്ടു മണിക്കൂര്‍ കനത്ത കാറ്റുവീശുമെന്നാണ് മുന്നറിയിപ്പ്.15 അടിയിലേറെ ഉയരത്തില്‍ തീരത്തേക്ക് തിരമാലകള്‍ ആഞ്ഞടിക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കരയില്‍ പ്രവേശിച്ച ശേഷം വേഗത കുറഞ്ഞ ഇര്‍മ കാറ്റഗറി 3 ചുഴലിക്കാറ്റ് ഗണത്തിലേക്ക് മാറിയിട്ടുണ്ട്.
Advertisement