അമേരിക്കയിലെ ലാസ് വേഗസില്‍ 59 പേരെ കൂട്ടക്കൊല നടത്തിയ സ്റ്റീഫന്‍ പാഡക്കിന്റെ കൂട്ടുകാരിയെ എഫ്.ബി.ഐ ചോദ്യം ചെയ്തു. ഫിലിപ്പീന്‍സിലായിരുന്ന മാരിലൂ ഡാന്‍ലി ഇന്നലെയാണ് യു.എസില്‍ തിരിച്ചെത്തിയത്. പാഡക്കിന്റെ നീക്കങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് മാരിലു ഡാന്‍ലി എഫ്.ബി.ഐയെ അറിയിച്ചത്. ദയാലുവും ശാന്തനും സ്നേഹമുളളയാളുമായിരുന്നു സ്റ്റീഫന്‍ പാഡക്കെന്നും മാരിലു പറയുന്നു. രണ്ടാഴ്ച മുമ്പ് ഫിലിപ്പീന്സിലേക്കുളള ചെലവുകുറഞ്ഞ വിമാനടിക്കറ്റ് നല്കിയതും തന്റെ ബന്ധുക്കളെ സന്ദര്‍ശിക്കാനും നിര്‍ദേശിച്ചത് പാഡക്കാണെന്നും മാരിലു വ്യക്തമാക്കി. അതേസമയം കൂട്ടക്കൊലയ്ക്ക് പാഡക്കിനെ പ്രേരിപ്പിച്ച കാരണങ്ങളെക്കുറിച്ച് സൂചനകളൊന്നുമില്ല. പാഡക്കിന് ഭീകരസംഘടനകളുമായി ബന്ധമുളളതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് എഫ്.ബി.ഐ അറിയിച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ലാസ് വേഗസില്‍ ദുരന്തത്തിനിരയായവരെ സന്ദര്‍ശിച്ചു. ഞായറാഴ്ചത്തെ ദുരന്തത്തില്‍ രാജ്യമാകെ ദുഖിക്കുകയാണെന്നും ഒറ്റക്കെട്ടായി ഇതിനെ അതിജീവിക്കുമെന്നും ട്രംപ് പറഞ്ഞു. പരുക്കേറ്റ് ചികില്‍സയിലായിരുന്ന മുന്നൂറിലധികം പേര്ആശുപത്രി വിട്ടു.
Advertisement